Breaking News

Breaking News

ഇന്നു മുതല്‍ അടിമുടി വില വര്‍ധന; വെള്ളക്കരവും ഭൂനികുതിയും കൂടും; നിരക്ക് വര്‍ധിക്കുന്നവ ഇവയെല്ലാം…

കേന്ദ്ര- സംസ്ഥാന ബജറ്റുകള്‍ പ്രകാരമുള്ള നികുതി വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ സാമ്ബത്തിക വര്‍ഷത്തിന് ഇന്ന് ആരംഭമാകുന്നതോടെ ജനങ്ങള്‍ക്ക് നികുതി ഭാരം കൂടുന്നത്. വെള്ളക്കരവും ഭൂനികുതിയും ഉള്‍പ്പടെ നിരവധി അടിമുടി വിലക്കയറ്റമാണ് കാത്തിരിക്കുന്നത്. കുടിവെള്ളത്തിനുള്ള നികുതിയുടെ അടിസ്ഥാന നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനയാണ് വരുന്നത്. ഇതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്. ഇന്ധന, …

Read More »

32 കോണ്‍ടാക്റ്റുകള്‍ മായ്ചുകളഞ്ഞു; കോടതി ഉത്തരവുണ്ടായിട്ടു പോലും വിവരങ്ങള്‍ നശിപ്പിച്ചു; ദിലീപിനെതിരെ പ്രോസിക്യൂഷന്‍

കോടതി ഉത്തരവ് ഉണ്ടായിട്ടു പോലും മൊബൈല്‍ ഫോണില്‍നിന്നു വിവരങ്ങള്‍ മായ്ചുകളഞ്ഞയാളാണ് ദിലീപ് എന്ന്, വധ ഗൂഢാലോചന കേസില്‍ പ്രോസിക്യൂഷന്‍. ഇങ്ങനെയൊരാള്‍ക്ക് കോടതിയില്‍നിന്ന് എങ്ങെയാണ് കനിവു തേടാനാവുകയെന്ന്, കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടിഎ ഷാജി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഏഴ് മൊബൈല്‍ ഫോണുകളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഇതില്‍ ആറു ഫോണുകളാണ് കോടതി ഉത്തരവു പ്രകാരം ഹാജരാക്കിയത്. ഹാജരാക്കിയവയില്‍നിന്നു തന്നെ വന്‍തോതില്‍ വിവരങ്ങള്‍ മായ്ചുകളഞ്ഞിരുന്നു. …

Read More »

ഏഴ് ട്രെയിനുകളില്‍ കൂടി നാളെ മുതല്‍ സീസണ്‍ ടിക്കറ്റ്, ജനറല്‍, അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍

സംസ്ഥാനത്ത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തിയിരുന്ന ഏഴ് ട്രെയിനുകളില്‍ കൂടി നാളെ മുതല്‍ സീസണ്‍ ടിക്കറ്റ്, ജനറല്‍, അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ അനുവദിച്ച്‌ റെയില്‍വേ ഉത്തരവിറക്കി. എറണാകുളം – കാരയ്‌ക്കല്‍, തിരുവനന്തപുരം – മംഗലാപുരം, ആലപ്പുഴ – ചെന്നൈ, ചെന്നൈ – നാഗര്‍കോവില്‍, നിലമ്ബൂര്‍ – കോട്ടയം, പുനലൂര്‍ – ഗുരുവായൂര്‍, മംഗലാപുരം – കൊച്ചുവേളി അന്ത്യോദയ എക്‌സ്‌പ്രസുകളിലാണ് സീസണ്‍ ടിക്കറ്റ് യാത്ര അനുവദിച്ചത്.

Read More »

ബസില്‍ വച്ച് ഉപദ്രവിച്ചയാളെ സാഹസികമായി ഓടിച്ചിട്ട് പിടികൂടി പോലീസിലേല്‍പ്പിച്ച്‌ യുവതി; കയ്യടിച്ച് സോഷ്യൽ മീഡിയ..

യാത്രയ്ക്കിടെ ബസില്‍വെച്ച്‌ ഉപദ്രവിച്ചയാളെ യുവതി ഓടിച്ച്‌ പിടിച്ച്‌ പോലീസിലേല്പിച്ചു. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്ബാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ഉപദ്രവിച്ചയാളെ പിടികൂടിയത്‌. കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി. ബസില്‍ കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്യുമ്ബോഴാണ് ദുരനുഭവം. ബസില്‍നിന്ന് ഇറങ്ങിയോടിയ ആളെ കാഞ്ഞങ്ങാട് ടൗണിലൂടെ പിന്നാലെ ഓടിയാണ് ആരതി പിടിച്ചത്. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല …

Read More »

സന്തോഷത്തോടെ ഞങ്ങള്‍ ജീവിക്കുന്നത് ആര്‍ക്കും ഇഷ്ടമില്ല; വേര്‍പിരിയലിനെ കുറിച്ച്‌ തുറന്ന് പറഞ്ഞ് സായികുമാര്‍

താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും വിശേഷങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും വളരെയധികം ആകാംഷയാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ആരാധകര്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ വരുന്നതും പതിവാണ്. ഇത്തരത്തിലൊരു അനുഭവമാണ് ഇപ്പോള്‍ നടന്‍ സായ് കുമാറിനുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം സായ് കുമാര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ മനസ് തുറന്നിരുന്നു. തന്റെ ആദ്യ വിവാഹത്തെക്കുറിച്ച്‌ സായ് കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ നടിയും ഭാര്യയുമായ തന്റെ ഇപ്പോഴത്തെ ഭാര്യയായ …

Read More »

വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് മർദ്ദിച്ചു; യുവതി കിണറ്റിൽചാടി ജീവനൊടുക്കി; ഭർത്താവിനും പെൺസുഹൃത്തിനും കഠിനതടവ് ശിക്ഷ; സംഭവം മുക്കത്ത്

കോഴിക്കോട് മുക്കത്ത് യുവതി കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും വനിതാസുഹൃത്തിനും കഠിനതടവും പിഴയും ശിക്ഷവിധിച്ച് കോടതി. കൽപ്പായി പുൽപ്പറമ്പിൽ നീന (27) ആത്മഹത്യചെയ്ത കേസിലാണ് ഭർത്താവ് കല്ലുരുട്ടി കൽപ്പുഴായി പ്രജീഷ് (36), കല്ലുരുട്ടി വാപ്പാട്ട് വീട്ടിൽ ദിവ്യ (33) എന്നിവരെ കോഴിക്കോട് ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നാംപ്രതിയായ പ്രജീഷിന് ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും രണ്ടാംപ്രതിയായ ദിവ്യക്ക് അഞ്ചുവർഷം കഠിനതടവും …

Read More »

കുടിവെള്ളത്തിനും മരുന്നിനും വില കൂടും; ഭൂനികുതിയും ഭൂമി ന്യായവിലയും കൂടും; ഏപ്രില്‍ ഒന്ന് മുതല്‍ ജനജീവിതം ദുസഹമാകും

അവശ്യസാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ദ്ധിക്കുന്നത് ഏപ്രില്‍ ഒന്ന് മുതലുള്ള ജനജീവിതം കൂടുതല്‍ ദുസഹമാക്കും. കുടിവെള്ളത്തിനും മരുന്നിനും വില കൂടും. ഇത് ഭൂനികുതിയും ഭൂമിയുടെ രജിസ്ട്രേഷന്‍ നിരക്കും ഭൂമിയുടെ ന്യായവിലയും കൂടും. ഡീസല്‍ വാഹനങ്ങളുടെ വിലയും രജിസ്ട്രേഷന്‍ പുതുക്കല്‍ നിരക്കും കൂടും. ഇത് കൂടാതെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബസ്, ഓട്ടോ-ടാക്സി നിരക്ക് വര്‍ദ്ധനയും ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. കുടിവെള്ളത്തിന് വലിയ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇത് സാധാരണക്കാരുടെ മാസ …

Read More »

‘സുധിയായി എത്തേണ്ടിയിരുന്നത് ഞാന്‍; സമയദോഷം കാരണം കുഞ്ചാക്കോ ബോബന്‍ കേറിപോയി’; വെളിപ്പെടുത്തലുമായി നടന്‍ കൃഷ്ണ

അനിയത്തിപ്രാവ് സിനിമയുടെ 25ാം വാര്‍ഷികം ആഘോഷിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. അതേസമയം, ചിത്രത്തില്‍ സുധിയായി എത്തേണ്ടിയിരുന്നത് താനാണെന്നും, കുഞ്ചാക്കോബോബന്‍ സിനിമയിലെ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ ആഘോഷിച്ചപ്പോള്‍ വിഷമം തോന്നിയെന്നും നടന്‍ കൃഷ്ണ. തില്ലാന തില്ലാന എന്ന ചിത്രത്തിലൂടെ മലയാളി മനസുകളിലിടം നേടിയ താരമാണ് കൃഷ്ണ. എന്നാല്‍ തനിക്ക് പിന്നീട് സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ലെന്നാണ് കൃഷ്ണ പറയുന്നത്. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണ തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുന്നത്. ‘ഞാനും ചാക്കോച്ചനും …

Read More »

പുതുക്കിയ യാത്രാനിരക്ക് പോര; ചാര്‍ജ് കൂട്ടിയില്ലെങ്കില്‍ സമരം പുനരാരംഭിക്കാന്‍ ബസുടമകള്‍

പുതുക്കിയ യാത്രാനിരക്ക് അപര്യാപ്തമാണെന്ന് ബസുടമകള്‍. നിരക്ക് ഇനിയും വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കാനാണ് ബസുടമകള്‍ ആലോചിക്കുന്നത്. നിലവില്‍ പ്രഖ്യാപിച്ച ഓട്ടോ നിരക്കുവര്‍ധന തൊഴിലാളികള്‍ക്ക് ഗുണം ചെയ്യില്ലെന്ന് സി.ഐ.ടി.യു നേതാക്കളും പ്രതികരിച്ചു. ബസുടമകളുടെ ഏറെക്കാലത്തെ ആവശ്യങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവിലാണ് ഇന്നലെ ചാര്‍ജ് വര്‍ധിപ്പിച്ചത്. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പത്തു രൂപയായാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 10 രൂപയാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. …

Read More »

22 ലക്ഷത്തോളം പേര്‍ പലായനത്തിന്റെ വക്കില്‍: ഇന്ത്യ നല്‍കുന്ന സാമ്ബത്തിക സഹായം രാജ്യത്തിന് ജീവവായു ആണെന്ന് ശ്രീലങ്ക

കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ ശ്രീലങ്ക മാറുമ്ബോള്‍ 22 ലക്ഷത്തോളം തമിഴര്‍ പലായനത്തിന്റെ വക്കില്‍. ഇന്ധന ക്ഷാമത്തില്‍ മീന്‍പിടുത്തവും കൃഷിയും അവതാളത്തിലായതോടെ, 22 ലക്ഷത്തോളം വരുന്ന തമിഴര്‍ പലായനത്തിന്റെ വക്കിലാണ്. ഇന്ത്യയില്‍ അഭയം തേടാനുള്ള ആഗ്രഹത്തിലാണ് തമിഴരെങ്കിലും രാഷ്ട്രീയ പരിഹാരം അകലെയാണ്. രാത്രിയായാല്‍ വെളിച്ചമില്ല, കുട്ടികളെ പാമ്ബ് കടിക്കുമോ എന്നാണ് ഭയം. കടലില്‍ പോകാനാകുന്നില്ല. കഷ്ടപ്പാട് കാരണം പലരും തമിഴ്നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു. പത്ത് കൊല്ലത്തിനപ്പുറം ഞങ്ങള്‍ക്ക് ശ്രീലങ്ക തന്നെ ഇല്ലാതായിപ്പോകുമോ …

Read More »