Breaking News

Breaking News

കല്യാണത്തിന് പോകാന്‍ മുത്തശ്ശി ആഭരണങ്ങള്‍ നോക്കിയപ്പോള്‍ കാണാനില്ല, 20 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്തത് കൊച്ചുമകളുടെ കാമുകന്‍; ഒടുവിൽ പിടിയിൽ…

19കാരിയെ സ്‌നേഹം നടിച്ച്‌ ചതിച്ച്‌ 20ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണവും പണവും വീട്ടില്‍ നിന്ന് കവര്‍ന്ന കേസില്‍ 22കാരന്‍ അറസ്റ്റില്‍. 19കാരിയുടെ വിശ്വാസം ആര്‍ജിച്ചാണ് 22കാരന്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. മുംബൈ അഗ്രിപാഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ആറു മാസം മുന്‍പാണ് പെണ്‍കുട്ടിയുടെ അറിവോടെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. അടുത്തിടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പെണ്‍കുട്ടിയുടെ മുത്തശ്ശി തെരഞ്ഞപ്പോഴാണ് …

Read More »

വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കൊല്ലാന്‍ ശ്രമം; പിന്നാലെ യുവാവ് സ്വയം തീകൊളുത്തി മരിച്ചു…

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം സ്വയം തീകൊളുത്തി മരിച്ച്‌ യുവാവ്. കോഴിക്കോട് വളയത്താണ് സംഭവം. നാൽപ്പത്തിയൊന്നുകാരനായ രത്‌നേഷാണ് മരിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ ആക്രമിക്കാനായിരുന്നു ജഗനേഷിന്റെ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. യുവതിയുടെ മുറിയില്‍ കയറി യുവാവ് തീവെക്കുകയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഈ ബന്ധത്തില്‍ നിന്ന് യുവതി പിന്മാറി. ഇതാണ് പ്രകോപനത്തിന് കാരണമായത്. പെണ്‍കുട്ടിയുടെ വിവാഹം ഏപ്രില്‍ നാലിന് …

Read More »

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അറുപതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു മരണം, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

യുഎസിലെ പെന്‍സില്‍വാനിയയില്‍ കനത്ത മഞ്ഞില്‍ അപകടം. വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങ്യള്‍ പുറത്തുവന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ദേശീയപാതയില്‍ അറുപതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌കുല്‍കില്‍ കൗണ്ടിയില്‍ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് വ്യക്തമായി റോഡ് കാണാന്‍ കഴിയാതെ കൂട്ടിയിടി ഉണ്ടായത്. മഞ്ഞുവീണ് കിടക്കുന്ന വഴിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങള്‍ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുന്നത് പുറത്തുവന്ന …

Read More »

സാധാരണക്കാരന്റെ പെട്ടിക്കട വരെ അടപ്പിച്ചു ; ലുലുമാൾ തുറന്നു തന്നെ!!

തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍ ലുലുമാളും, അമ്പാനിയുടെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചു. ഇത് സംസ്ഥാനത്തെ ലക്ഷോപ ലക്ഷം ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്‍മൂലനം ചെയ്ത് കേരളത്തിന്റെ വിപണി കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണെന്ന് വ്യാപാരി സംഘടന നേതാക്കള്‍ പറഞ്ഞു. പണിമുടക്കില്‍ നിന്ന് ലുലു മാളിനെ ഒഴിവാക്കിയെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച …

Read More »

ക്രിസ് റോക്കിനെ തല്ലിയ വില്‍ സ്മിത്ത് മാപ്പ് പറഞ്ഞു; സംഭവത്തിന് മുന്‍പുള്ള സ്മിത്തിന്റെ പോസ്റ്റ് ചര്‍ച്ചയാവുന്നു

ക്രിസ് റോക്കിനെ വില്‍ സ്മിത്ത് കരണത്തടിച്ചത് അക്കാദമി അവാര്‍ഡിലെ ഏറ്റവും മോശം നിമിഷങ്ങളില്‍ ഒന്നായി ചരിത്രത്തില്‍ രേഖപ്പെടുത്തും. സ്മിത്ത് തന്റെ ചിത്രത്തിന് ഓസ്‌കര്‍ നേടിയെങ്കിലും, ഈ നിര്‍ഭാഗ്യകരമായ സംഭവം ആ നേട്ടത്തെ മറകൊണ്ടു മൂടി. സംഭവം എങ്ങും പ്രചരിച്ചതോടെ സ്മിത്ത് മാപ്പ് പറയുകയും ചെയ്തു. പുരസ്‌കാരം സ്വീകരിച്ച ശേഷമുള്ള പ്രസംഗത്തിനിടെ അദ്ദേഹം വികാരാധീനനാവുകയും തന്റെ പെരുമാറ്റത്തിന് അക്കാദമിയോട് മാപ്പ് പറയുകയും ചെയ്തു. “എനിക്ക് അക്കാദമിയോട് മാപ്പ് പറയണം, എല്ലാ നോമിനികളോടും …

Read More »

‘മൂന്ന് ദിവസം കടയടക്കുന്നത് ചിന്തിക്കാനാവില്ല’; പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍…

ഇന്നത്തെ പണിമുടക്കില്‍ സഹകരിക്കാന്‍ വ്യാപാരികള്‍ക്ക് നിവര്‍ത്തിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി. മൂന്ന് ദിവസം തുടര്‍ച്ചയായി കട അടച്ചിടുന്നത് ഇപ്പോള്‍ ചിന്തിക്കാനാകില്ല. പൊലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ സമിതി സംരക്ഷണം നല്‍കും. കടകള്‍ക്ക് എന്ത് നഷ്ടം വന്നാലും അത് സംഘടന ഏറ്റെടുക്കുമെന്നും കുഞ്ഞാവു ഹാജി പറഞ്ഞു. സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാപാരികള്‍ മാത്രം കടകള്‍ അടച്ചിടേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. …

Read More »

ഓടുന്ന ബസിൽ ബിയർ കുടിച്ച് വിദ്യാർഥികൾ, ദൃശ്യങ്ങൾ വൈറൽ: അന്വേഷണത്തിന് ഉത്തരവ്…

ബസിൽ വെച്ച് ബിയർ കുടിക്കുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ വൈറലാകുന്നു. കൂട്ടത്തിലുള്ള വിദ്യാർഥികളിലൊരാൾ തന്നെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ബസിൽ യൂണിഫോം ധരിച്ചിരിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും ബിയർ കുടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.ചെങ്കൽപട്ട്​ ജില്ലയിലെ തിരുക്കഴുകുൺറം പൊൻവി​ൈളന്ത കളത്തൂരിലെ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്​ടു വിദ്യാർഥിനികൾ​ ചെങ്കൽപട്ടിൽ നിന്ന് തച്ചൂരിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ബിയർ കുടിച്ച്​ ബഹളംവെച്ചത്​. വീഡിയോ പ്രചരിക്കുന്ന ഘട്ടത്തിൽ പഴയ വീഡിയോ ആണെന്ന് കരുതിയെങ്കിലും …

Read More »

മഹാ അപമാനം! ഉള്ളിലെ സകല വൃത്തികേടുകളും പുറത്തെടുത്ത് മെഴുകി അതില്‍ കിടന്നുരുണ്ട് നാറിക്കുഴഞ്ഞ വിനായകന്‍: ശാരദക്കുട്ടി

‘ഒരുത്തി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള നടന്‍ വിനായകന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. സിനിമയില്‍ നിന്നുവരെ നിരവധി പേര്‍ വിനായകനെതിരെ രംഗത്തെത്തി കഴിഞ്ഞു. വിനായകന്‍ മഹാ അപമാനമാണെന്നും മഹാ പരാജയമാണെന്നും ശാരദക്കുട്ടി കുറിച്ചു. ‘ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീപക്ഷ സിനിമയുടെ പ്രമോഷനിടയില്‍ സ്വന്തം വിവരക്കേടും അഹന്തയും അല്‍പ്പത്തവും ഹുങ്കും എന്നു വേണ്ട, ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതില്‍ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകന്‍ …

Read More »

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട : 225 പ​വ​ൻ സ്വ​ർ​ണ​വു​മാ​യി മൂ​ന്ന് പേർ പിടിയിൽ

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. 225 പ​വ​ൻ സ്വ​ർ​ണം കസ്റ്റംസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂ​ന്ന് പേ​ർ ക​സ്റ്റം​സ് പി​ടിയിലായി.തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി യൂ​സ​ഫ്, പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി മു​നീ​ർ, മ​ല​പ്പു​റം സ്വ​ദേ​ശ് അ​ഫ്സ​ൽ എ​ന്നി​വ​രാ​ണ് ക​സ്റ്റം​സ് പി​ടിയിലായ​ത്. മ​സ്ക്ക​റ്റി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ബാ​ഗേ​ജി​ലും ശ​രീ​ര​ത്തി​ലു​മാ​യി ബി​സ്‌​ക​റ്റ് രൂ​പ​ത്തി​ലാ​ണ് സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. പിടിച്ചെടുത്ത സ്വ​ര്‍​ണത്തിന് 95 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​മെ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More »

തലയല്ല ഇനി തലവന്‍! ചെന്നൈയുടെ പുതിയ നായകന്‍ രവീന്ദ്ര ജഡേജ..

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പുതിയ യുഗത്തിന്റെ തുടക്കത്തിനുള്ള ആദ്യ കാല്‍വയ്പ് വെച്ച്‌ ഫ്രാഞ്ചൈസി. ടീമിന്റെ ക്യാപ്റ്റനായി എംഎസ് ധോണിയില്‍ നിന്ന് ഇനി രവീന്ദ്ര ജഡേജ ആയിരിക്കും ചുമതല ഏറ്റെടുക്കുക. ഐപിഎലിന്റെ തുടക്കം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനായിരുന്നു എംഎസ് ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ചെന്നൈയ്ക്കൊപ്പമുള്ള 12 സീസണുകളില്‍ ടീമിനെ 9 ഫൈനലുകളിലേക്ക് എത്തിച്ച ധോണി 4 ട്രോഫികളും സ്വന്തമാക്കിയിട്ടുണ്ട്.

Read More »