Breaking News

കൊല്ലത്ത് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ വാന്‍ കയറ്റം കയറുന്നതിനിടെ മറിഞ്ഞു

കൊല്ലം ഏരൂര്‍ അയിലറയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു അപകടം. അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുമായി പോയ വാന്‍ കയറ്റം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കുത്തനെയുള്ള കയറ്റം കറുന്നതിനിടെ വാന്‍ മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. കയറ്റം കയറുന്നതിനിടക്ക് വാന്‍ നിന്നു പോവുകയും പുറകോട്ടു പോയി ഒരു ഇലക്ടറിക് പോസ്റ്റില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.

പോസ്റ്റിലിടിച്ച്‌ നിന്നില്ലായിരുന്നെങ്കില്‍ തഴെയുള്ള വലിയ കുഴിയിലേക്ക് വീണ് വലിയൊരപകടം ഉണ്ടാവുന്ന സാഹചര്യം ഉണ്ടാവുമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പതിനഞ്ചോളം വിദ്യാര്‍ഥികളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരു കുട്ടിയുടെ തലക്ക് ചെറിയ മുറിവേറ്റതൊഴിച്ചാല്‍ ആര്‍ക്കും വലിയ പരിക്കുകളില്ല. വാഹനത്തിന്റെ ഡ്രൈവറെയും സഹായിയേയും പരിക്കേറ്റ ആറു വിദ്യാര്‍ഥികളെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയിലറ യുപി സ്കൂളിലെ വിദ്യാര്‍ഥികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …