Breaking News

ഭര്‍ത്താവ് പണം ഒളിപ്പിച്ചത് ഗ്യാസ് സ്റ്റൗവിനുള്ളില്‍; അറിയാതെ തീകൊളുത്തി ഭാര്യ; കത്തികരിഞ്ഞത് 17 ലക്ഷം!

ഭര്‍ത്താവ് ഗ്യാസ് സ്റ്റൗവിനുള്ളില്‍ ഒളിപ്പിച്ചത് പണം ഒളിപ്പിച്ചത് അറിയാതെ ഭാര്യ ഗ്യാസിന് തീകൊളുത്തി. സ്റ്റൗ കത്തിച്ച്‌ കഴിഞ്ഞപ്പോള്‍ അത് വരെയില്ലാത്ത ഒരു ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഭാര്യ വിശദമായ പരിശോധന നടത്തി. സ്റ്റൗവിനുള്ളില്‍ പാതികരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ട് ഇവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി.

സംഭവം നടന്നത് ഈജിപ്തിലാണ്. 17 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കടുത്ത് മൂല്യമുള്ള ഈജിപ്ത്യന്‍ പൗണ്ട് ആണ് ഗ്യാസ് സ്റ്റൗവിനുള്ളില്‍ ഈജിപ്തുകാരന്‍ ഒളിപ്പിച്ചത്. ഇതറിയാതെ ഭാര്യ ഗ്യാസിന് തീകൊടുത്തതോടെയാണ് പണം നഷ്ടമായത്. 420,000 ഈജിപ്ത്യന്‍ പൗണ്ടായിരുന്നു ഇയാള്‍ സ്റ്റൗവിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്.

അല്‍ ബെഹൈറയിലെ നൈല്‍ ഡെല്‍റ്റ ഗവര്‍ണറേറ്റിലാണ് സംഭവം നടന്നത്. ബിസിനസില്‍ നിന്ന് കിട്ടിയ പണം സ്വരുക്കൂട്ടി മറ്റൊരു ബിസിനസ് കെട്ടിപ്പെടുക്കാനാണ് ഇയാള്‍ പൈസ കൂട്ടിവെച്ചതെന്നാണ് വിവരം. സ്റ്റൗവില്‍ പണം വച്ചെന്ന വസ്തുത ഇയാള്‍ ഭാര്യയോട് മറച്ചുവയ്ക്കുകയായിരുന്നു.

ഈ പണം ഭാഗികമായി കത്തിക്കരിഞ്ഞതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈജിപ്തിലെ പ്രമുഖ പത്രമായ അല്‍ വതനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …