കൊച്ചി: ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായി വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13, 14, 15 (തിങ്കൾ, ചൊവ്വ, ബുധന്‍) തീയതികളിൽ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾ, അങ്കണവാടികൾ, കിന്‍റര്‍ഗാർട്ടൺ, ഡേകെയർ സെന്‍ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. …
Read More »സ്വവർഗ വിവാഹം; എതിർപ്പുമായി കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: സ്വവർഗ വിവാഹത്തിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സ്വവർഗ രതിയും ഒരേ ലിംഗത്തിൽപ്പെട്ടവർ പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഇന്ത്യൻ കുടുംബ സങ്കൽപ്പവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. രാജ്യത്ത് സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്താണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. പുരുഷനെ ഭർത്താവായും സ്ത്രീയെ ഭാര്യയായും കാണുന്ന ഇന്ത്യൻ കുടുംബ സങ്കൽപ്പത്തിൽ, ഇവർക്ക് ജനിക്കുന്ന കുഞ്ഞിന് പുരുഷൻ പിതാവും …
Read More »എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലി; ഇന്ത്യന്‍ വംശജനെതിരെ കേസ്
മുംബൈ: എയർ ഇന്ത്യയുടെ ലണ്ടൻ-മുംബൈ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിനും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറിയതിനും ഇന്ത്യൻ വംശജനായ അമേരിക്കന്‍ പൗരനെതിരെ കേസെടുത്തു. മാർച്ച് 11നാണ് 37 കാരനായ രമാകാന്തിനെതിരെ ഷഹർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. രമാകാന്ത് വിമാനത്തിന്‍റെ ശുചിമുറിയിൽ പ്രവേശിച്ചതിന് പിന്നാലെ ഫയർ അലാറം മുഴങ്ങി. ജീവനക്കാർ എത്തുമ്പോൾ രമാകാന്തിന്‍റെ കൈയിൽ ഒരു സിഗരറ്റ് ഉണ്ടായിരുന്നു. രമാകാന്തിന്‍റെ കയ്യിൽ നിന്ന് സിഗരറ്റ് പിടിച്ചു വാങ്ങിയതോടെയാണ് പ്രകോപിതനായ ഇയാൾ ജീവനക്കാർക്ക് …
Read More »നാലാം ദിനത്തിലും ഇന്ത്യയുടെ കുതിപ്പ്; 75-ാം സെഞ്ചുറി നേടി കോഹ്ലി
അഹമ്മദാബാദ്: നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനത്തിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് ലീഡ് മറികടക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 362 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും 70 പന്തിൽ 25 റൺസുമായി ശ്രീകർ ഭരതുമാണ് ക്രീസിൽ. കരിയറിലെ 75-ാം സെഞ്ചുറി അഹമ്മദാബാദിൽ കോഹ്ലി നേടി. ഞായറാഴ്ച ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 84 പന്തിൽ 28 റണ്‍സെടുത്ത ജഡേജയെ ഉസ്മാൻ …
Read More »ബ്രഹ്മപുരം വിഷപ്പുക; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ബ്രഹ്മപുരം വിഷപ്പുക പടരുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒന്നുമുതല്‍ ഒമ്പത് വരെയുള്ള കുട്ടികളുടെ പരീക്ഷയുടെ കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കും. ജില്ലാ കളക്ടർ, കോർപറേഷൻ എന്നിവരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകി. ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല, …
Read More »ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; ഭയന്ന് ഓടിയപ്പോൾ ആനയും പിന്നാലെയോടി
തൊടുപുഴ: ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ ലേബർ കാന്‍റീന് നേരെ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. കാന്‍റീനിലെ അടുക്കള ഭാഗമാണ് ആന ആക്രമിക്കാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കാന്‍റീൻ നടത്തിപ്പുകാരൻ ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രക്ഷപ്പെടാൻ ശ്രമിച്ച എഡ്വിന്‍റെ പിന്നാലെ ആനയും ഓടി. അരിക്കൊമ്പനെ പിന്നീട് നാട്ടുകാർ ഓടിച്ചു. ശാന്തമ്പാറ പന്നിയാർ എസ്റ്റേറ്റിലെ ആന്‍റണി എന്നയാളുടെ റേഷൻ കട നേരത്തെ ആന തകർത്തിരുന്നു. തുടർന്ന് റേഷൻ കട താൽക്കാലികമായി …
Read More »ഇന്തോനേഷ്യയിലെ മെറാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ലാവ ഒഴുകിയത് ഒന്നര കിലോമീറ്ററോളം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സജീവമായ അഗ്നിപർവ്വതമായ മെറാപി പൊട്ടിത്തെറിച്ച് ഏഴ് കിലോമീറ്റർ ചാരം മൂടി. റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്തോനേഷ്യയിലെ യോഗ്യകാർത്ത പ്രദേശത്താണ് മെറാപി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവ പ്രവാഹം ഏകദേശം ഒന്നര കിലോമീറ്ററോളം ഒഴുകിയതായാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ആളുകൾക്ക് മുന്നറിയിപ്പ് …
Read More »താപനില കൂടുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്
കോട്ടയം: ചൂട് കൂടുന്നു. വരും ദിവസങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസിനും 40 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. കോട്ടയം ജില്ലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അനുഭവപ്പെടുന്ന ചൂടിന്‍റെ സൂചകമായ താപ സൂചിക 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ്. അൾട്രാവയലറ്റ് വികിരണവും കൂടുതലാണ്. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി …
Read More »കെഎസ്ആർടിസി ജീവനക്കാരുടെ ഫെബ്രുവരിയിലെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണം അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണം അനിശ്ചിതത്വത്തിൽ. സർക്കാർ ധനസഹായം ലഭിച്ച ശേഷമേ രണ്ടാം ഗഡു നൽകൂ എന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. ജനുവരി വിഹിതത്തിൽ നിന്ന് 20 കോടി രൂപയും ഫെബ്രുവരിയിലെ 50 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിക്കാനുള്ളത്. ഇത് അനുവദിക്കുന്നതിനായി ധനവകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതേസമയം, ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് യൂണിയനുകൾ. പണിമുടക്ക് പ്രഖ്യാപിച്ച ബിഎംഎസ് പണിമുടക്ക് തീയതി …
Read More »അമേരിക്കൻ ഫയർ ഡിപ്പാർട്മെന്‍റിനോട് വിദഗ്ധോപദേശം തേടി എറണാകുളം ജില്ലാ ഭരണകൂടം
കൊച്ചി: ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കൻ ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഉപദേശം തേടി. ന്യൂയോർക്ക് ഫയർ ഡെപ്യൂട്ടി ചീഫ് ജോർജ്ജ് ഹീലിയുമായി ചർച്ച നടത്തുകയും, നിലവിലെ അഗ്നിശമന രീതി ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായും പറഞ്ഞു. തീ അണച്ച പ്രദേശങ്ങളിൽ ജാഗ്രത വേണമെന്നും നിർദേശം നല്കി. എറണാകുളം ജില്ലാ കളക്ടർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി വെങ്കിടാചലം അനന്തരാമൻ എന്നിവരുടെ നേതൃത്വത്തിലാണ് ഓൺലൈൻ കൂടിക്കാഴ്ച നടത്തിയത്. …
Read More »