Breaking News

കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം കൂടി അവധി; പരീക്ഷകളിൽ മാറ്റമില്ല

കൊച്ചി: ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായി വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13, 14, 15 (തിങ്കൾ, ചൊവ്വ, ബുധന്‍) തീയതികളിൽ അവധി പ്രഖ്യാപിച്ചു.

സിബിഎസ്ഇ, ഐസിഎസ്ഇ, സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾ, അങ്കണവാടികൾ, കിന്‍റര്‍ഗാർട്ടൺ, ഡേകെയർ സെന്‍ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. എസ്എസ്എൽസി, വിഎച്ച്എസ്ഇ ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ല.

ബ്രഹ്മപുരം വിഷയത്തിൽ എസ്എസ്എൽസി, +2 പരീക്ഷകൾ മാറ്റിവയ്ക്കില്ല. ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …