തിരുവനന്തപുരം: കേരളത്തിൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡി.ജി.പി അനിൽ കാന്ത്. നിർജ്ജലീകരണം ഒഴിവാക്കാൻ പൊതുസ്ഥലങ്ങളിലും, ട്രാഫിക്കിലും ജോലി ചെയ്യുന്ന പോലീസുകാർക്ക് കുടിവെള്ളം ഉറപ്പാക്കണമെന്ന് ഡി.ജി.പി യൂണിറ്റ് മേധാവികൾക്ക് നിർദേശം നൽകി. ഇത്തരം ചെലവുകൾക്കായി ജില്ലകളിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. വിശിഷ്ടാതിഥികൾ വരും ദിവസങ്ങളിൽ സംസ്ഥാനം സന്ദർശിക്കുന്നതിനാൽ സുരക്ഷാ നടപടികളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ടിവരും. നിർജ്ജലീകരണം …
Read More »എച്ച്3 എൻ2; ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡൽഹി: എച്ച് 3 എൻ 2 പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് കേന്ദ്രസർക്കാർ നിർദേശം. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. രോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും, ആശുപത്രി സൗകര്യങ്ങൾ വിലയിരുത്തണമെന്നും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. ഇൻഫ്ലുവൻസ വൈറസിന്‍റെ വകഭേദമാണ് …
Read More »തൊടുപുഴ കൈവെട്ട് കേസ്: മുഖ്യ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികം
കൊച്ചി: തൊടുപുഴ കൈവെട്ട് കേസിലെ ഒന്നാം പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ. എറണാകുളം ഓടക്കാലി സ്വദേശി സവാദിനെക്കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാൾ ഒളിവിലാണ്. 2010ലാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായ പ്രൊഫസർ ടി.ജെ ജോസഫിന്‍റെ കൈ വെട്ടിയത്. പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.
Read More »യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന; മികച്ച നേട്ടവുമായി അദാനി വിമാനത്താവളങ്ങൾ
ന്യൂഡൽഹി: 2022 ൽ 14.25 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി അദാനി എയർപോർട്ടുകൾ. ഇക്കാര്യത്തിൽ 100% നേട്ടം കൈവരിച്ചതായും കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയതായും കമ്പനി അധികൃതർ അറിയിച്ചു. അദാനിയുടെ 7 വിമാനത്താവളങ്ങളിലും ആഭ്യന്തര യാത്രക്കാരുടെ എണ്ണം 92 ശതമാനമായും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 133 ശതമാനമായും വർധിച്ചു. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 58 ശതമാനവും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 61 ശതമാനവും വളർച്ചയുണ്ടായി. അദാനി എയർപോർട്ട് ഹോൾഡിംഗ് ലിമിറ്റഡിന്‍റെ …
Read More »പൊതുനീന്തൽക്കുളങ്ങളിൽ സ്ത്രീകൾക്ക് ടോപ്‌ലെസ് ആയി നീന്താം; നിർണായക തീരുമാനവുമായി ബെർലിൻ
ബെർലിൻ(ജർമനി): ബെർലിനിലെ പൊതു നീന്തൽക്കുളങ്ങളിൽ ടോപ് ലെസായി നീന്താൻ സ്ത്രീകളെ അനുവദിക്കുമെന്ന് ബിബിസി റിപ്പോർട്ട്. സൂര്യ നമസ്കാരം ടോപ് ലെസായി ചെയ്തതിന് യുവതിയെ നീന്തൽക്കുളത്തിൽ നിന്ന് പുറത്താക്കിയത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതേ തുടർന്നാണ് അധികൃതർ നിയമത്തിൽ മാറ്റം വരുത്തിയത്. പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും നീന്തൽക്കുളം ടോപ് ലെസായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സെനറ്റിന്‍റെ ഓംബുഡ്സ് പേഴ്സന്‍റെ ഓഫീസിനെ സമീപിച്ചു. സ്ത്രീകളെ വിലക്കുന്നത് വിവേചനത്തിന്‍റെ ഭാഗമാണെന്ന് സമ്മതിച്ച ബെർലിൻ അധികൃതർ ബെർലിനിലെ നീന്തൽക്കുളത്തിൽ എല്ലാവർക്കും …
Read More »വേനൽ ചൂടിനെ നേരിടാൻ തണ്ണീർ പന്തലുകൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീർ പന്തലുകൾ ഒരുക്കും. ഇവ മെയ് വരെ നിലനിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കളക്ടർമാരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തണ്ണീർപ്പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, ഒആർഎസ് എന്നിവ സജ്ജീകരിക്കണം. ഇത്തരം തണ്ണീർ പന്തലുകൾ എവിടെയാണെന്ന് എന്ന് പൊതുജനങ്ങളെ …
Read More »അമേരിക്കയിലെ വമ്പൻ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് പൊളിഞ്ഞു
ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് പൊളിഞ്ഞു. ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ബാങ്കിന്‍റെ ആസ്തികൾ പിടിച്ചെടുത്തു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ ബാങ്ക് പ്രതിസന്ധിയാണിത്. നിക്ഷേപകർ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് ബാങ്ക് തകർന്നത്. സിലിക്കൺ വാലി ബാങ്കിന്‍റെ ഉടമകളായ എസ് വി ബി ഫിനാൻഷ്യൽ ഗ്രൂപ്പ് ബുധനാഴ്ച 175 കോടി ഡോളറിന്റെ (ഏകദേശം 14,300 കോടി രൂപ) …
Read More »രാജ്യത്ത് എച്ച്3എൻ2 വലിയ തോതിൽ വ്യാപിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ന്യൂഡൽഹി: രാജ്യത്ത് എച്ച് 3 എൻ 2 വലിയ തോതിൽ വ്യാപിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രസിഡന്‍റ് ഡോ ശരത് കുമാർ അഗർവാൾ . രോഗമുക്തി നേടാൻ കൂടുതൽ സമയം വേണ്ടിവരും. ഗർഭിണികൾ, വാർദ്ധക്യസഹജമായ അസുഖങ്ങളുള്ളവർ, കുട്ടികൾ എന്നിവർ ജാഗ്രത പാലിക്കണം. വായുവിലൂടെ രോഗം പകരുന്നതിനാൽ മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നത് തുടരണമെന്നും ശരത് കുമാർ അഗർവാൾ പറഞ്ഞു. എച്ച് 3 എൻ 2 പടരാതിരിക്കാൻ കൊവിഡ് വ്യാപനം …
Read More »ഇനി കേരളത്തിൽ വരുമ്പോൾ കറുത്ത സാരി ധരിക്കും: രേഖ ശർമ
കൊച്ചി: കേരളത്തിലെ ഭരണകക്ഷിക്കും മുഖ്യമന്ത്രിക്കും കറുപ്പ് എങ്ങനെയാണ് ഭീഷണിയാകുകയെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ. അങ്ങനെയെങ്കിൽ അടുത്ത തവണ കേരളം സന്ദർശിക്കുമ്പോൾ കറുത്ത സാരി ധരിക്കുമെന്നും രേഖ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. പുരുഷ പൊലീസുകാർ സ്ത്രീകളെ മർദ്ദിക്കുന്ന സാഹചര്യം വർധിക്കുന്നുണ്ട്. പൊലീസോ സംസ്ഥാന സർക്കാരോ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തതാണ് ഈ പ്രവണതയ്ക്ക് കാരണം. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് മുഖ്യമന്ത്രി വാചാലനായ ഒരു സംസ്ഥാനത്ത് എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ …
Read More »കേരളത്തിൽ ചൂട് രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; തലസ്ഥാനമടക്കം 3 ജില്ലകളിൽ സൂര്യതാപ സാധ്യത
തിരുവനന്തപുരം: ചൂടിൽ നിന്ന് കേരളത്തിന് തൽക്കാലം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ചൂട് രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായിരിക്കും ചൂട് ഏറ്റവും രൂക്ഷമാവുക. അതേസമയം, തലസ്ഥാനം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് സൂര്യതാപ സാധ്യത. അതേസമയം, സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ നിർജ്ജലീകരണത്തിനും അസ്വസ്ഥതയ്ക്കും സാദ്ധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നേരിട്ട് …
Read More »