Breaking News

കേരളത്തിൽ ചൂട് രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; തലസ്ഥാനമടക്കം 3 ജില്ലകളിൽ സൂര്യതാപ സാധ്യത

തിരുവനന്തപുരം: ചൂടിൽ നിന്ന് കേരളത്തിന് തൽക്കാലം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ചൂട് രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായിരിക്കും ചൂട് ഏറ്റവും രൂക്ഷമാവുക. അതേസമയം, തലസ്ഥാനം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് സൂര്യതാപ സാധ്യത.

അതേസമയം, സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ നിർജ്ജലീകരണത്തിനും അസ്വസ്ഥതയ്ക്കും സാദ്ധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.  ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. കടകളിൽ നിന്നും വഴിയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. പ്രായമായവർ, കൊച്ചുകുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറയുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …