Breaking News

Breaking News

പത്തനാപുരം പാടത്ത് വീണ്ടും പുലി ഇറങ്ങി; ആടിനെ കൊന്നു…

പാടത്ത് പുലി ഇറങ്ങി ആടിനെ കൊന്നു. പാടം വണ്ടണിയില്‍ ഹബീബിന്റെ രണ്ട് ആടുകളെയാണ് പുലി പിടിച്ചത്. ഇതില്‍ ഒരു ആട് പുലിയുടെ ആക്രമണത്തില്‍ ചത്തു. ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഇറങ്ങിയപ്പോള്‍ പുലി ആടിന്റെ കഴുത്തില്‍ കടിച്ച്‌ വലിക്കുന്നതായാണ് കണ്ടത്. ശബ്ദം കേട്ടതോടെ ഓടി മറഞ്ഞു. ആടിനെ കൊന്ന ശേഷം ഓടി മറഞ്ഞ പുലി ഒരു മണിക്കൂറിന് ശേഷം വീണ്ടും എത്തി മറ്റൊരാടിനെ കൊല്ലാനും ശ്രമം നടത്തി. പ്രദേശവാസികള്‍ പലരും …

Read More »

2021 മാരുതി സുസുക്കി സെലേറിയോയുടെ ബുക്കിംഗ് ആരംഭിച്ചു…

മാരുതി സുസുക്കി സെലേറിയോ അതിന്റെ ഏറ്റവും പുതിയ അവതാറില്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്, 11,000 രൂപയ്ക്ക് വാഹനത്തിന്റെ ബുക്കിംഗ് തുറന്നതായി കമ്ബനി ചൊവ്വാഴ്ച അറിയിച്ചു. 2021 മാരുതി സെലേരിയോ അതിന്റെ ബാഹ്യ ഡിസൈന്‍ മുതല്‍ ക്യാബിന്‍ കംഫര്‍ട്ട്, ഫീച്ചര്‍ ലിസ്റ്റ് വരെ നിരവധി സുപ്രധാന അപ്‌ഡേറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. അടുത്ത തലമുറ കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിന്‍ എന്നിവയാണ് ഏറ്റവും പുതിയ സെലേറിയോയ്ക്ക് കരുത്തേകുകയെന്നും മൈലേജ് …

Read More »

പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി നേതൃയോഗ തീരുമാനം….

പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി നേതൃയോഗത്തില്‍ തീരുമാനം. പുനസംഘടിപ്പിക്കപ്പെട്ട നിര്‍വ്വാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് നടന്നത്. ഔദ്യോ​ഗിക ആവശ്യങ്ങള്‍ക്കായി ദില്ലിയിലായതിനാല്‍ പ്രചാരണ വിഭാ​ഗം തലവനായ കെ.മുരളീധരന്‍ എംപിയും യോ​ഗത്തില്‍ പങ്കെടുക്കുന്നില്ല. പാര്‍ട്ടി വിഷയങ്ങള്‍ സംഘടയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദേശം, കൂടാതെ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരണമെന്നും യോഗത്തില്‍ നിര്‍ദേശം. മുന്‍ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും, വി എം സുധീരനും യോഗത്തില്‍ പങ്കെടുത്തില്ല. കൂടാതെ മെമ്ബര്‍ഷിപ്പ് ക്യാമ്ബയിന്‍ …

Read More »

വി എസ് അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടര്‍മാര്‍…

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു. പട്ടം ശ്രീ ഉത്രാടം തിരുന്നാള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യ നില ഗുരുതരമാണെന്നും അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വൃക്ക തകരാറിലാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. ഞായറാഴ്ച രാത്രിയാണ്‌ അദ്ദേഹത്തെ പട്ടത്തെ എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്ക്കായാണ് വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ …

Read More »

കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലല്ല, ഇവിടെ വന്നതെന്തിന്; അനുപമയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം…

കുട്ടിയെ ദത്ത് കൊടുത്ത കേസില്‍ അനുപമ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കീഴ്‌കോടതി കേസ് പരിഗണിക്കുമ്ബോള്‍ ഹൈക്കോടതിയില്‍ വന്നതെന്തിന് കോടതി ചോദിച്ചു. ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് അധികാരം ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ലെന്നും കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും കോടതി പറഞ്ഞു. കേസ് …

Read More »

ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ര​ണ്ടാ​ഴ്ച​ക്ക​കം പൂ​ര്‍​ണ​മാ​യ തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​നമാ​രം​ഭി​ക്കും

ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ര​ണ്ടാ​ഴ്ച​ക്ക​കം പൂ​ര്‍​ണ​മാ​യ തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി. ശാ​സ്ത്രീ​യ​വും ആ​സൂ​ത്രി​ത​വു​മാ​യി വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച​താ​യി ദു​ബൈ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി പ്ര​സി​ഡ​ന്‍​റും ദു​ബൈ എ​യ​ര്‍​പോ​ര്‍​ട്ട് ചെ​യ​ര്‍​മാ​നു​മാ​യ ശൈ​ഖ് അ​ഹ​മ്മ​ദ് ബി​ന്‍ സ​ഈ​ദ് ആ​ല്‍ മ​ക്തൂം പ​റ​ഞ്ഞു. ഏ​റ്റ​വും കൂ​ടു​ത​ല്‍ തി​ര​ക്കു​ള്ള വി​മാ​ന​ത്താ​വ​ള​മാ​യി ദു​ബൈ ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ടൂ​റി​സം, ഏ​വി​യേ​ഷ​ന്‍ ഹ​ബ്ബ് എ​ന്ന നി​ല​യി​ല്‍ ദു​ബൈ​യു​ടെ യ​ശ​സ്സ്​ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​നും ശോ​ഭ​ന​മാ​യ ഭാ​വി …

Read More »

സ്വര്‍ണ്ണ കടത്തില്‍ രാജ്യദ്രോഹം നിലനില്‍ക്കില്ല; യുഎപിഎ തള്ളി സ്വപ്നയ്ക്കും സരിത്തിനും ജാമ്യം നല്‍കി ഹൈക്കോടതി…

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനും പി.എസ്.സരിത്തിനും ജാമ്യം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് വിധി. 25 ലക്ഷം ജാമ്യത്തുകയായി കെട്ടിവയ്ക്കണം. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. ഇത് എന്‍ഐഎയ്ക്ക് വലിയ തിരിച്ചടിയാണ്. യുഎപിഎ കേസ് മാത്രമേ എന്‍ഐഎയ്ക്ക് അന്വേഷിക്കാന്‍ കഴിയൂ. അതുകൊണ്ട് തന്നെ വലിയ തിരിച്ചടിയാണ് ഈ കേസിലെ വിധി. ഇതോടൊപ്പം സ്വര്‍ണ്ണക്കടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ജലാല്‍ ഉള്‍പ്പെടെയുള്ള 5 പ്രതികളുടെ …

Read More »

ഹൃദയാഘാതത്തിന്റെ ലക്ഷണമാണോ?; പുനീത് രാജ്കുമാറിന്റെ മരണശേഷം ആശുപത്രികളില്‍ വന്‍ തിരക്ക്, ചെക് അപ്പില്‍ മൂന്നിരട്ടി വര്‍ധന…

നടന്‍ പുനീത് രാജ്കുമാറിന്റെ മരണത്തിനു പിന്നാലെ ബംഗളൂരുവിലെ ഹൃദയാരോഗ്യ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. ചെറുപ്പക്കാരും പ്രായമായവരും ഹൃദയ സംബന്ധമായ സംശയങ്ങളുമായി ഡോക്ടര്‍മാരെ സമീപിക്കുന്നതില്‍ മൂന്നിരട്ടി വരെ വര്‍ധനയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്, നാല്‍പ്പത്തിയാറുകാരനായ പുനീത് രാജ്കുമാര്‍ മരിച്ചത്. നെഞ്ചു വേദന, നെഞ്ചെരിച്ചില്‍, കൈ വേദന തുടങ്ങി ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച്‌ സംശയം പ്രകടിപ്പിച്ച്‌ ഒട്ടേറെ പേര്‍ പരിശോധനയ്ക്ക് എത്തുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. തിങ്കളാഴ്ച പൊതു അവധി …

Read More »

മഹിളാ കോണ്‍ഗ്രസിന്റെ പരാതിയില്‍ തെളിവില്ല; ജോജുവിന്റെ പരാതിയില്‍ അറസ്റ്റ് ഉടന്‍ : കൊച്ചി പൊലീസ് കമ്മിഷണര്‍…

റോഡ് ഉപരോധിച്ച്‌ പ്രതിഷേധം നടത്തിയതിനും, ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തതിനും കേസ് എടുത്തിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു. അതേസമയം, അപമാര്യാദയായ പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ഇല്ലെന്ന് കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു അറിയിച്ചു. ജോജു ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ജോജുവിനെതിരെയുള്ള പരാതിയില്‍ വിശദമായ അന്വേഷണം പുരോഗമിക്കുന്നും, പക്ഷേ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും …

Read More »

റേഷന്‍ മണ്ണെണ്ണയുടെ വില കൂട്ടി; ഇന്ന് മുതല്‍ റേഷന്‍ കടകളില്‍ പുതുക്കിയ വില പ്രാബല്യത്തില്‍…

റേഷന്‍ മണ്ണെണ്ണയുടെ വില കൂട്ടി. എട്ട് രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 55 രൂപയായി. കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ഇന്ന് മുതല്‍ റേഷന്‍ കടകളില്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനക്ക് ആനുപാതികമായാണ് മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതെ സമയം മണ്ണെണ്ണ വില വര്‍ധന എല്ലാ കാര്‍ഡുടമകളെയും നിലവില്‍ ബാധിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കാണ് …

Read More »