Breaking News

Breaking News

കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു ;അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു…

ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രക്ഷാപ്രവര്‍ത്തനംരക്ഷാപ്രവര്‍ത്തനം തുടരുന്നു. കൂട്ടിക്കലില്‍ ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ(29) മൃതദേഹമടക്കം ആറ് മൃതദേഹങ്ങളാണ് തിരച്ചിലില്‍ കണ്ടെത്തിയത്‌. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ഇതോടെ കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒമ്ബതായി ഉയര്‍ന്നു. 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. കൂട്ടിക്കല്‍ മേഖലയില്‍ വന്‍ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. കൊക്കയാറില്‍ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. രാവിലെ തന്നെ തെരച്ചില്‍ തുടങ്ങുമെന്ന് ഇടുക്കി കലക്ടര്‍ …

Read More »

BREAKING NEWS; മഴക്കെടുതി; തിങ്കളാഴ്ച നടക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും…

തിങ്കളാഴ്ച നടക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ മഴക്കെടുതിമൂലം മാറ്റിവച്ചു. ഈ മാസം 18 ആം തീയതി നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെകന്‍ഡറി പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് വ്യക്തമാക്കും. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളും തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ ഒക്ടോബര്‍ 18 തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ഇതുസംബന്ധിച്ച്‌ …

Read More »

പെരുമഴയത്തെ കുത്തൊഴുല്‍ക്കില്‍പ്പെട്ട കാറിനുള്ളിലെ 68കാരനെ ചില്ലെറിഞ്ഞ് പൊട്ടിച്ച്‌ രക്ഷപെടുത്തി ഓട്ടോഡ്രൈവര്‍…

പെരുമഴയത്തെ കുത്തൊഴുല്‍ക്കില്‍പ്പെട്ട കാറിനുള്ളിലെ 68കാരന് രക്ഷകനായി ഓട്ടോ ഡ്രൈവര്‍. യാത്രികനെ വീട്ടിലെത്തിച്ചു മടങ്ങുകയായിരുന്ന ഓട്ടോഡ്രൈവര്‍ നിധീഷ് ആണ് ഇദ്ദേഹത്തിന് രക്ഷകനായത്. പൂഴിക്കാട് സ്വദേശി ജോര്‍ജ്കുട്ടിയാണ് സഞ്ചരിച്ച കാറോട് കൂടി ഒഴുക്കില്‍പ്പെട്ടത്. പന്തളം തോണ്ടുകണ്ടത്താണ് സംഭവം. അടുത്തുള്ള തോട്ടിലെ വെള്ളം റോഡിനൊപ്പം പൊന്തുകയായിരുന്നു. കാര്‍ കോണ്‍ക്രീറ്റ് റോഡിലൂടെ മുന്നോട്ടെടുത്തതും തോട്ടിലേക്ക് വഴുതി. കാര്‍ തോട്ടിലൂടെ ഒഴുകുന്നത് കണ്ട് തുടക്കത്തില്‍ പരിഭ്രമിച്ചെങ്കിലും ഉടന്‍ തന്നെ രക്ഷപ്പെടുത്താനുള്ള തീരുമാനമെടുക്കുകയായിരുന്നു നിധീഷ്. ശേഷം കാറിന്റെ ചില്ല് …

Read More »

വടക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരാന്‍ നിര്‍ദ്ദേശം…

വടക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞു. കാര്യമായ നാശനഷ്ടങ്ങള്‍ എവിടെയും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. വൈകിട്ടോടു കൂടി മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജലാശയങ്ങളില്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. കൊയിലാണ്ടി താലൂക്കില്‍ നിലവില്‍ ക്യാമ്ബുകള്‍ ഒന്നും തുറന്നിട്ടില്ല. നൊച്ചാട് വില്ലേജില്‍ കല്പത്തൂര്‍ ദേശത്ത് മലയില്‍ ചാലില്‍ സുരേഷിന്‍്റെ വീടിന് ഇടിമിന്നലില്‍ 10,000 രൂപയുടെ നാശനഷ്ടവും കൂരന്തറ സുരയുടെ വീടിന് മുകളില്‍ …

Read More »

BREAKING ; മഴ ശക്തം; നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു…

നാളെ നടത്താനിരുന്ന എച്ച്‌ ഡി സി പരീക്ഷ അതിതീവ്ര മഴ കാരണം മാറ്റിവെച്ചു .പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അനിത റ്റി.ബാലന്‍ അറിയിച്ചു അതേസമയം, സംസ്ഥാനത്തില്‍ കാലാവസ്ഥ വളരെ മോശമായതിനാല്‍ പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍വ്വകലാശാലകള്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ പോളിടെക്‌നിക്കുകള്‍ അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നത് ഒക്ടോബര്‍ 20ലേക്ക് മാറ്റിയിട്ടുണ്ട്. …

Read More »

കൂട്ടിക്കലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു…

കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ ഒരാളുടെ മ‍ൃതദേഹം കൂടി കണ്ടെത്തി. ഓലിക്കല്‍ ഷാലറ്റിന്റെ (29) മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. കാണാതായവരുടെ പട്ടികയില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ കൂട്ടിക്കല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 60 …

Read More »

കനത്ത മഴ തുടരുന്നു; കൊട്ടാരക്കരയില്‍ വ്യാപക നാശം; നിരവധി വീടുകള്‍ തകര്‍ന്നു…

കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. കൊട്ടാരക്കര താലൂക്കിലെ വിവിധ വില്ലേജുകളില്‍ വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകരുകയും പല വീടുകളിലെയും കിണറുകള്‍, മതിലുകള്‍ എന്നിവക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഓടനാവട്ടത്ത് ചെപ്ര രത്നാമംഗലത്തു വീട്ടില്‍ രത്നമ്മയുടെ വീട് പൂര്‍ണമായും തകര്‍ന്നു. വെളിനല്ലൂര്‍ 4 വീടുകള്‍ വാളകം 1, എഴുകോണ്‍ 2, വെട്ടിക്കവല 1, കരീപ്ര 3, പവിത്രേശ്വരം 1, ചക്കുവരക്കല്‍ 1, മേലില 1, നിലമേല്‍ 2, ചടയമംഗലം 1,നെടുവത്തൂര്‍ 1,ഇളമാട് …

Read More »

കൂട്ടിക്കലിന് പിന്നാലെ കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ 4 കുട്ടികളടക്കം 7 പേര്‍ മണ്ണിനടിയില്‍. 17 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. 7 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു….

ഇടുക്കി കൊക്കയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലും ആള്‍നാശവും കനത്ത നഷ്ടങ്ങളും വിതച്ചിരിക്കുകയാണ്. 4 കുട്ടികള്‍ അടക്കം ഏഴു പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. പൂവഞ്ചിയില്‍ 5 പേരും, നാരകംപുഴയില്‍ ഒരാളെയും മാക്കോച്ചിയില്‍ ഒരാളെയുമാണ് കാണാതായത്. 17 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് തിരിച്ചു. പൂവഞ്ചി – മാക്കോച്ചി റോഡ് തകര്‍ന്നു. അഞ്ചു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂട്ടിക്കലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കു നാട്ടുകാര്‍ കാവലിരിക്കുകയാണ്. വാഹനങ്ങള്‍ കടന്നുപോകാത്തതിനാല്‍ മൃതദേഹങ്ങള്‍ സ്ഥലത്തുനിന്നും മാറ്റാന്‍ പോലും …

Read More »

സംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കൊവിഡ്; 57 മരണം; 11,769 പേര്‍ക്ക് രോഗമുക്തി…

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1280 തിരുവനന്തപുരം 985 കോഴിക്കോട് 937 തൃശൂര്‍ 812 കോട്ടയം 514 കൊല്ലം 500 പാലക്കാട് 470 ഇടുക്കി 444 മലപ്പുറം 438 പത്തനംതിട്ട 431 കണ്ണൂര്‍ 420 ആലപ്പുഴ 390 വയനാട് 217 കാസര്‍ഗോഡ് 117 ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7562 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 321 പേരുടെ …

Read More »

ശബരിമല നട ഇന്ന് തുറക്കും; വെര്‍ച്ച്‌വല്‍ക്യൂ വഴി നാളെ മുതല്‍ ദര്‍ശനം…

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് 5 മണിക്ക് തുറക്കും. നാളെ രാവിലെ 5 മണിമുതല്‍ വെര്‍ച്ച്‌വല്‍ക്യൂ വഴി ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. തന്ത്രി കണ്ഠര് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വികെ ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിയിക്കുന്നതോടെ തുലാമാസ പൂജകള്‍ക്ക് തുടക്കമാകും. ദര്‍നത്തിനെത്തുന്നവര്‍ രണ്ട് ഡോസ് കൊറോണ വാക്‌സിന്‍ എടുത്ത രേഖയോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍റ്റീഫിക്കറ്റോ നിര്‍ബന്ധമായി കയ്യില്‍ കരുതരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് …

Read More »