കരസേനയുടെ ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എന്‍ജിനിയറിംഗ് ബിരുദധാരികളായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ടെക്നിക്കല്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് പുരുഷന്മാരുടെ 58-ാം കോഴ്സിലേക്കും സ്ത്രീകളുടെ 29-ാമത് കോഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2022ഏപ്രിലില്‍ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി (ഒടിഎ) ചെന്നൈയില്‍ ആരംഭിക്കുന്ന കോഴ്സില്‍ 189 ഒഴിവുകളാണുള്ളത്. അപേക്ഷ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 27. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ അംഗീകൃത എന്‍ജിനിയറിംഗ് ടെക്നോളജി ബിരുദം/തത്തുല്യം. …
Read More »5 വര്‍ഷം കഴിഞ്ഞാല്‍ വേണ്ടി വന്നാല്‍ ബാങ്കുകള്‍ തന്നെ വില്‍ക്കാം; അതാണു ബുദ്ധി: തോമസ് ഐസക്..
5 വര്‍ഷം കഴിഞ്ഞാല്‍ വേണ്ടി വന്നാല്‍ ബാങ്കുകള്‍ തന്നെ വില്‍ക്കാം അതാണു ബുദ്ധിയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിട്ടാക്കടത്തിനു ചീത്ത ബാങ്ക് ഉണ്ടാക്കലാണ് ഏറ്റവും നല്ല പ്രതിവിധിയെന്നു വാദിക്കുന്ന പ്രഗത്ഭരുണ്ട്. എന്റെ നിലപാട് നേരെ കടകവിരുദ്ധമാണ്. 28 അസറ്റ് റീ-കണ്‍സ്ട്രക്ഷന്‍ കമ്ബനികള്‍ ഉണ്ടായിട്ടും നടക്കാത്ത കാര്യം ഇപ്പോള്‍ പുതിയ ഒന്ന് ഉണ്ടാക്കിയതുകൊണ്ട് നടക്കാന്‍ പോകുന്നില്ലെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. മാതൃഭൂമിയില്‍ മുന്‍പ് എഴുതിയ ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു ധനമന്ത്രിയുടെ …
Read More »ആര്യന് ഖാന് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് കോടതിയോട് എന്‍സിബി…
മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ ആര്യന് ഖാന്റെ കുരുക്ക് മുറുകുന്നു. ആര്യന് ഖാന് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ( എന്‍സിബി ) കോടതിയെ അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്യന് ഖാന് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അതിനൊക്കെ തെളിവുകള്‍ ഉണ്ടെന്നും എന്‍സിബി മുംബൈ സെഷന്‍സ് കോടതിയെ അറിയിച്ചു. ജാമ്യത്തിനായുള്ള ആര്യന് ഖാന്റെ വാദം പരിഗണിക്കുന്നതിനിടെയാണ് എന്‍സിബിയുടെ ഇത്തരത്തില്‍ വാദമുഖം ഉന്നയിച്ചത്. ‘ആര്യന് ഖാന് വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. …
Read More »പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ നടുറോഡില്‍ കൂട്ട തല്ല്; കുഴിയില്‍ വീണ വിദ്യാര്‍ഥിയെ എല്ലാവരുംകൂടി ചവിട്ടി മെതിച്ചു..
പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാര്‍ഥികള്‍ നടുറോഡില്‍ കൂട്ടത്തല്ല്. കുഴിയില്‍ വീണ വിദ്യാര്‍ഥിയുടെ മുതുകിലും തലയിലും ചവിട്ടുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കോഴിക്കോട് കൊടുവള്ളിക്കടുത്താണ് സംഭവം. കരുവന്‍പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലേയും കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലേയും പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതത്രെ. പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുള്ള വൈരാഗ്യമാണ് തല്ലില്‍ കലാശിച്ചത്. അതേസമയം, വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് സ്കൂള്‍ അധികൃതര്‍ക്ക് മുന്‍കൂട്ടി …
Read More »തമിഴ്നാട്ടില്‍ ഗ്രാമീണ തദ്ദേശ തെരഞ്ഞെടുപ്പ്; വന്‍ വിജയത്തിന്റെ തിളക്കത്തില്‍ നടന് വിജയ്…
തമിഴ്നാട്ടില്‍ ഗ്രാമീണ തദ്ദേശ തെരഞ്ഞെടുപ്പില്‍ സൂപെര്‍സ്റ്റാര്‍ വിജയ്യുടെ ഫാന്‍സ് അസോസിയേഷന് തിളക്കമാര്‍ന്ന വിജയം. സ്വതന്ത്രരായി മത്സരിച്ച വിജയ് ആരാധകര്‍ 169 സീറ്റുകളില്‍ 115 ഇടങ്ങളിലും വിജയം സ്വന്തമാക്കി. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഇതുവരെ വിജയ് വിട്ടുപറഞ്ഞിട്ടില്ലെങ്കിലും ഭാഗ്യപരീക്ഷണത്തിനിറങ്ങിയ ആരാധക കൂട്ടത്തിന് തെറ്റിയില്ലെന്ന് ഈ വിജയം കാണിക്കുന്നു. തമിഴ്നാട്ടിലെ ഒമ്ബത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായിട്ടാണ് വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ …
Read More »ടിക്കറ്റ് കിട്ടിയില്ല; അക്രമാസക്തരായ ആരാധകർ തീയറ്ററുകള്‍ക്ക് നേരെ വ്യാപക ആക്രമം അഴിച്ചുവിട്ടു..
കര്‍ണാടകയില്‍ തീയറ്ററുകള്‍ക്ക് നേരെ കല്ലേറ്. ഗേറ്റ് തകര്‍ക്കുകയും തീയറ്റര്‍ ഉടമകളെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. കോവിഡ് പ്രതിസന്ധിക്ക് ശേഷം നൂറു ശതമാനം ആളുകളെയും പ്രവേശിപ്പിച്ച് തീയറ്ററുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കന്നഡ താരങ്ങളായ സുദീപ്, ധുനിയ വിജയ് എന്നിവരുടെ സിനിമകളും ഇന്നായിരുന്നു റിലീസ്. ഈ സിനിമകള്‍ക്ക് ടിക്കറ്റ് ലഭിക്കാതിരുന്ന ആരാധകരാണ് അക്രമാസക്തരായത്. താരങ്ങളുടെ ആരാധകര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
Read More »ഐ പി എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ദിനേശ് കാര്‍ത്തിക്കിന് ശാസന…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേശ് കാര്‍ത്തിക്കിന് ശാസന. പെരുമാറ്റച്ചട്ടത്തിലെ 2.2 വകുപ്പ് പ്രകാരം ലെവല്‍ 1 കുറ്റമാണ് കാര്‍ത്തിക്ക് ചെയ്തതായി കണ്ടെത്തിയത്. എന്നാല്‍ കാര്‍ത്തിക് ചെയ്ത കുറ്റമെന്തെന്ന് ഐപിഎല്‍ വ്യക്തമാക്കിയിട്ടില്ല. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ജയത്തിനു പിന്നാലെയാണ് താരത്തിനെ താക്കീത് ചെയ്തത്. മാച്ച് റഫറിയാണ് നടപടിയെടുത്തത്. ഡല്‍ഹിക്കെതിരായ മത്സരത്തിനിടെ പുറത്തായ ശേഷം കാര്‍ത്തിക്ക് ക്ഷുഭിതനായി സ്റ്റമ്ബ് തട്ടിത്തെറിപ്പിച്ചിരുന്നു. …
Read More »നിങ്ങളുടെ വാട്ട്സ്ആപ്പ് അനുഭവം മാറാന്‍ പോകുന്നു, പുതിയ നാല് സവിശേഷതകള്‍ കൂടി വരുന്നു…
വരും ദിവസങ്ങളില്‍, നിങ്ങളുടെ WhatsApp പ്രവര്‍ത്തിപ്പിക്കുന്ന അനുഭവം മെച്ചപ്പെടും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, അടുത്ത ഏതാനും ആഴ്ചകളിലും മാസങ്ങളിലും, നിരവധി മികച്ച സവിശേഷതകള്‍ വാട്ട്സ്ആപ്പില്‍ പ്രവേശിക്കാന്‍ പോകുന്നു. വാട്ട്സ്ആപ്പിന്റെ വരാനിരിക്കുന്ന ഈ സവിശേഷതകള്‍ Android, iOS എന്നിവയ്ക്കൊപ്പം ഡെസ്ക്ടോപ്പ് ആപ്പിലേക്കും വ്യാപിപ്പിക്കും. ഫോട്ടോകള്‍ സ്റ്റിക്കറുകളായി അയയ്ക്കാം വാട്ട്സ്ആപ്പില്‍ വരുന്ന ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടും. ഈ ഫീച്ചറിന്റെ സഹായത്തോടെ, ഉപയോക്താക്കള്‍ക്ക് ഒരു ഫോട്ടോ ചാറ്റ് ബാറില്‍ അപ്ലോഡ് ചെയ്ത ശേഷം ഒരു …
Read More »ഇന്ന് മഹാനവമി; നാളെ വിജയദശമി, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…
കൊവിഡ് മഹാമാരിക്കാലത്ത് തിന്മയുടെ ആസുരതയ്ക്ക് മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന വിജയദശമി നാളെ. രാവിലെ 8നു മുമ്ബ് പൂജയെടുത്ത ശേഷം വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ദുര്‍ഗാഷ്ടമിയായ ഇന്നലെ വൈകിട്ട് ആരാധാനാലയങ്ങളിലും തൊഴിലിടങ്ങളിലും പൂജവയ്പ് നടന്നു. കൊവിഡ് പ്രോട്ടോക്കോളുണ്ടെങ്കിലും ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിന് കഴിഞ്ഞ തവണത്തെപ്പോലെ കടുത്ത നിയന്ത്രണങ്ങളില്ല.ഒന്‍പത് ശക്തി സങ്കല്‍പ്പങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. കേരളത്തില്‍ …
Read More »പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐ ജിയുടെ റിപ്പോര്‍ട്ട്
മോഷണക്കുറ്റമാരോപിച്ച് ആറ്റിങ്ങലില്‍ എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ സംരക്ഷിച്ച് ഐ ജിയുടെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐ ജി. ഉദ്യോഗസ്ഥ വരുത്തിയ വീഴ്ചയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐജി ഹര്‍ഷത അത്തല്ലൂരി. ഈ കുറ്റത്തിന് ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. മോശം ഭാഷയോ, ജാതി …
Read More »