Breaking News

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐ ജിയുടെ റിപ്പോര്‍ട്ട്

മോഷണക്കുറ്റമാരോപിച്ച്‌ ആറ്റിങ്ങലില്‍ എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ സംരക്ഷിച്ച്‌ ഐ ജിയുടെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐ ജി. ഉദ്യോഗസ്ഥ വരുത്തിയ വീഴ്ചയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐജി ഹര്‍ഷത അത്തല്ലൂരി.

ഈ കുറ്റത്തിന് ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. മോശം ഭാഷയോ, ജാതി അധിക്ഷേപമോ ഉദ്യോഗസ്ഥ നടത്തിയതായി തെളിവില്ലെന്നും ഡി ജി പിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഐജി ചൂണ്ടിക്കാട്ടി. മൊബൈല്‍ കാണാതായപ്പോള്‍ പൊലീസുകാരി ജാഗ്രത പുലര്‍ത്തിയില്ലെന്നും

അച്ഛനോടും മകളോടും ഇടപ്പെട്ട രീതിയില്‍ വീഴ്ച ഉണ്ടായതായും, തെറ്റ് പറ്റിയെന്ന് അറിഞ്ഞിട്ടും അത് അംഗീകരിക്കാനോ മാപ്പ് പറയാനോ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

തോന്നയ്ക്കലില്‍ താമസിക്കുന്ന ജയചന്ദ്രനും എട്ടു വയസുള്ള മകളും ഐ എസ് ആര്‍ ഒ യിലേയ്ക്ക് കൊണ്ടുപോകുന്ന സിന്‍ടാക്സിന്‍ ചേമ്ബറുകള്‍ കാണാന്‍ ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ എത്തിയത്. ഇവിടെ പിങ്ക്പൊലീസിന്റെ വാഹനം പാര്‍ക്ക് ചെയ്തതിനു സമീപത്തായാണ് ജയചന്ദ്രനും മകളും നിന്നത്.

ഈ സമയം അവരുടെ അടുത്തെത്തിയ പിങ്ക് പൊലീസിലെ രജിത പൊലീസ് വാഹനത്തില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ച്‌ ജയചന്ദ്രനോട് കയര്‍ത്തു.പൊലീസിന്റെ പ്രവര്‍ത്തി മനുഷ്യത്തരഹിതമാണെന്ന് പറഞ്ഞ യുവാവിനോടും പൊലീസുകാരി കയര്‍ത്തു.

മൊബൈലിലെ നമ്ബരിലേയ്ക്ക് വിളിച്ചപ്പോള്‍ പൊലീസ് വാഹനത്തിനുള്ളില്‍ തന്നെ മൊബൈല്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ താന്‍ ആക്ഷേപിച്ചവരോ‌ട് മാപ്പുപോലും പറയാന്‍ പൊലീസുകാരി തയ്യാറായില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …