Breaking News

എ കെ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം; നിലപാട് കടുപ്പിച്ച്‌ പ്രതിപക്ഷ നേതാവ്…

ലൈംഗിക പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രനെതിരേ പ്രതിപക്ഷം രംഗത്ത്. ഭരണഘടനാപരമായി മന്ത്രിയായി സ്ഥാനമേറ്റ ഒരാള്‍ തന്റെ മന്ത്രിപദവി ദുരുപയോഗം ചെയ്ത് ലൈംഗികപീഡന പരാതി നല്‍കിയ സ്ത്രീയെ ഭീഷണിപ്പെടുത്തിയിക്കുകയാണെന്നും

അധികാരസ്ഥാനമുപയോഗിച്ച്‌ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പ്രതിപക്ഷ നേതാവും എംഎല്‍എയുമായ വി ഡി സതീശന്‍ ആരോപിച്ചു. ഇതു സംബന്ധിച്ച്‌ വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശശീന്ദ്രന്‍ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇനി മുഖ്യമന്ത്രിയാണ് ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കേണ്ടത്. ശശീന്ദ്രന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎം സത്രീപക്ഷ കാംപയിന്‍ ആരംഭിച്ച സാഹചര്യത്തലാണ് പീഡനവിവരം പുറത്തുവന്നതെന്നും ഇതാണോ സിപിഎമ്മിന്റെ സ്ത്രീപക്ഷമെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭാ സമ്മേളനം

തുടങ്ങുമ്ബോള്‍ ശശീന്ദ്രന്‍ ഭരണകക്ഷിബെഞ്ചില്‍ ഉണ്ടാവരുതെന്നും സതീശന്‍ മുന്നറിയിപ്പുനല്‍കി. പരാതി പുറത്തുവന്ന് ഉയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. താന്‍ രാജിവയ്ക്കില്ലെന്ന് അതിനുശേഷം മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …