കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിന് കാരണം സ്‌മോൾഡറിങ്ങാണെന്ന ജില്ലാ ഭരണകൂടത്തിന്‍റെ വാദം വിദഗ്ധർ തള്ളി. ശാസ്ത്രീയ പഠനം നടത്താതെ തീപിടിത്തത്തിന്‍റെ കാരണം എങ്ങനെ കണ്ടെത്തി എന്നതാണ് ചോദ്യം. ബ്രഹ്മപുരത്ത് സ്‌മോൾഡറിങ് സാദ്ധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണം അട്ടിമറിയല്ലെന്നും രാസ വിഘടന പ്രക്രിയയിലൂടെ പുറപ്പെടുവിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്‌മോൾഡറിങ് എന്ന പ്രതിഭാസമാണെന്നും എറണാകുളം ജില്ലാ കളക്ടർ രേണുരാജ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിദഗ്ധർ ഈ അവകാശവാദം …
Read More »അധികാരം ശക്തിപ്പെടുത്തി ഷി ജിൻപിംഗ്; മൂന്നാം തവണയും പ്രസിഡന്റ്
ബെയ്ജിങ്: ചൈനയുടെ ഏറ്റവും ശക്തനായ നേതാവായ ഷി ജിൻപിംഗ് മൂന്നാം തവണയും പ്രസിഡൻ്റായി അധികാരമേറ്റു. ചൈനയിലെ പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിലെ (എൻപിസി) 3,000 ഓളം അംഗങ്ങൾ ഷി ജിൻപിംഗിനായി ഏകകണ്ഠമായി വോട്ട് ചെയ്തു. വോട്ടെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. 15 മിനിറ്റിനുള്ളിൽ ഇലക്ട്രോണിക് വോട്ടെണ്ണൽ പൂർത്തിയാക്കി. 2018-ൽ പ്രസിഡൻറ് കാലയളവ് പരിധി ഒഴിവാക്കിയതോടെയാണ് മറ്റൊരു ഷി ഭരണത്തിന് കളമൊരുങ്ങിയത്. കഴിഞ്ഞ ഒക്ടോബറിൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയുടെ …
Read More »സ്വപ്നയുടെ ആരോപണങ്ങൾ കള്ളം, ഗോവിന്ദനെ ടിവിയിൽ കണ്ടുള്ള പരിചയം മാത്രം: വിജേഷ് പിള്ള
കൊച്ചി: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ കള്ളമെന്ന് കേസ് ഒത്തുതീർപ്പാക്കാൻ എത്തിയെന്ന് ആരോപിക്കപ്പെടുന്ന വിജേഷ് പിള്ള. ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് സ്വപ്നയെ കണ്ടതെന്ന് വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയുമായി രഹസ്യ ചർച്ചകളൊന്നും നടത്തിയിട്ടില്ല. ഹോട്ടലിൽ വച്ച് പരസ്യമായാണ് കണ്ടത്. എം വി ഗോവിന്ദനെ മാധ്യമങ്ങളിൽ കണ്ടുള്ള പരിചയം മാത്രമാണ് ഉള്ളതെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങളിൽ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ തന്നെ വിളിച്ചിരുന്നുവെന്നും …
Read More »125 നഗരങ്ങളിൽ കൂടി അൾട്രാ ഫാസ്റ്റ് 5 ജി സേവനം അവതരിപ്പിച്ച് എയർടെൽ; 13 എണ്ണം കേരളത്തിൽ
ന്യൂഡല്‍ഹി: 125 നഗരങ്ങളിൽ കൂടി അൾട്രാ ഫാസ്റ്റ് 5 ജി സേവനങ്ങൾ അവതരിപ്പിച്ച് രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. ഇതോടെ എയർടെൽ 5 ജി പ്ലസ് സേവനം നൽകുന്ന രാജ്യത്തെ നഗരങ്ങളുടെ എണ്ണം 265 ആയി ഉയർന്നു. പ്രധാനമായും ഉപഭോക്താക്കൾക്കായി മൂന്ന് ആകർഷകമായ സവിശേഷതകളുമായാണ് എയർടെൽ 5 ജി പ്ലസ് വരുന്നത്. വികസിതമായ ആവാസവ്യവസ്ഥയിൽ ലോകത്ത് ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട സാങ്കേതിക വിദ്യകളിലൊന്നിലാണ് എയർടെൽ 5 …
Read More »സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില; 2 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചിലയിടങ്ങളിൽ ചൂട് ശക്തമാകുമെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ സൂര്യാഘാതത്തിനും സാധ്യതയുണ്ട്. സംസ്ഥാനത്തിന്‍റെ മിക്ക ഭാഗങ്ങളിലും 40-45 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമാണ് ആശ്വാസകരമായ …
Read More »റഷ്യൻ മിസൈൽ ആക്രമണം; ഉക്രൈനിലെ സാപൊറീഷ്യ ആണവ നിലയത്തിൽ വൈദ്യുതി ബന്ധം നഷ്ടമായി
കീവ്: ഉക്രൈനിലെ സാപൊറീഷ്യ ആണവ നിലയത്തിൽ റഷ്യയുടെ മിസൈൽ ആക്രമണത്തെ തുടർന്ന് വൈദ്യുതി ബന്ധം നഷ്ട്ടമായി. 80 ഓളം റഷ്യൻ മിസൈലുകൾ ഉക്രെയ്നിന്‍റെ വിവിധ ഭാഗങ്ങളിൽ പതിച്ചതായാണ് റിപ്പോർട്ടുകൾ. ഊർജോൽപ്പാദന നിലയങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ സിവിലിയൻ പ്രദേശങ്ങളിലും മിസൈലുകൾ പതിച്ചു. ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഡീസൽ ജനറേറ്ററിൽ പ്രവർത്തിക്കുന്ന ആണവ നിലയത്തിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി അധികൃതർ …
Read More »ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി; ഒപ്പം വിക്രാന്തിൽ ഗാർഡ് ഓഫ് ഓണറും
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. അദ്ദേഹത്തിന് വിക്രാന്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. ഇതാദ്യമായാണ് ഒരു വിദേശ പ്രധാനമന്ത്രിക്ക് വിക്രാന്തിൽ ഗാർഡ് ഓഫ് ഓണർ നൽകുന്നത്. “ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്തിൽ ആദരിക്കപ്പെട്ടു. ഇന്ത്യയോടുള്ള ഓസ്ട്രേലിയൻ ഗവൺമെന്‍റിന്‍റെ പ്രതിബദ്ധതയാണ് എന്‍റെ സന്ദർശനം പ്രതിഫലിപ്പിക്കുന്നത്. പ്രതിരോധ തലത്തിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണ്,” അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയ ഇന്ത്യയുടെ …
Read More »ഡൽഹി മദ്യനയ അഴിമതിക്കേസ്; സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സിസോദിയയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇഡിയുടെ അറസ്റ്റ്. ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത സിസോദിയ തിഹാർ ജയിലിൽ കഴിയവെയാണ് ഇഡി അറസ്റ്റ് ചെയ്തത്. സിസോദിയയെ വെള്ളിയാഴ്ച തന്നെ ഇഡി കോടതിയിൽ ഹാജരാക്കിയേക്കും. കേസുമായി ബന്ധപ്പെട്ട് സിസോദിയയെ തിഹാർ ജയിലിൽ വച്ച് ഇഡി ചോദ്യം ചെയ്തിരുന്നു. …
Read More »ഡൽഹി മന്ത്രിസഭയിൽ പുതിയ മന്ത്രിമാർ; അതിഷിയും സൗരഭ് ഭരദ്വാജും അധികാരത്തിലേറി
ന്യൂഡൽഹി: ഡൽഹി മന്ത്രിസഭയിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. അതിഷി വിദ്യാഭ്യാസ മന്ത്രിയായും സൗരഭ് ഭരദ്വാജ് ആരോഗ്യമന്ത്രിയായുമാണ് അധികാരത്തിലേറിയത്. അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ എന്നിവർ രാജിവച്ചതിനെ തുടർന്നാണ് പുതിയ മന്ത്രിമാർ ചുമതലയേറ്റത്. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിദൂർ എന്നിവരും സന്നിഹിതരായിരുന്നു. …
Read More »ഫോണിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു; നടി നഗ്മയ്ക്ക് നഷ്ട്ടമായത് 1 ലക്ഷം രൂപ
മുംബൈ: നടിയും കോൺഗ്രസ് നേതാവുമായ നഗ്മ സൈബർ തട്ടിപ്പിന് ഇരയായി. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ (കെവൈസി) അപ്ഡേറ്റ് ചെയ്യുന്നതിന് ഫോണിൽ ലഭിച്ച എസ്എംഎസിലെ ലിങ്കിൽ ക്ലിക്കുചെയ്തപ്പോഴാണ് പണം നഷ്ടമായത്. ലിങ്കിൽ ക്ലിക്കുചെയ്ത ശേഷമാണ് തട്ടിപ്പുകാർക്ക് തന്‍റെ മൊബൈൽ ഫോണിലേക്ക് റിമോട്ട് ആക്സസ് ലഭിച്ചതെന്ന് നഗ്മ പറഞ്ഞു. ബാങ്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത തട്ടിപ്പുകാർ ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. …
Read More »