അട്ടപ്പാടിയില്‍ ആദിവാസി ദമ്ബതികള്‍ക്ക് നേരെ അയല്‍വാസി വെടിവച്ചു. പശുക്കളെ മേയ്ക്കാന്‍ കൃഷിയിടത്തില്‍ ഇറങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്ക് നേരെ അയല്‍വാസി വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരും നല്‍കിയ പരാതിയില്‍ പാടവയല്‍ പഴത്തോട്ടം സ്വദേശി ഈശ്വരസ്വാമി കൗണ്ടറെ(60) അഗളി പോലിസ് അറസ്റ്റ് ചെയ്തു. മഞ്ചിക്കണ്ടി പഴത്തോട്ടത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചു കാലമായി ഈശ്വരസ്വാമിയുടെ സ്ഥലത്തേക്ക് അയല്‍വാസിയായ ചെല്ലിയുടെ കന്നുകാലികള്‍ കയറുന്നതിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇതെച്ചൊല്ലി …
Read More »യുവേഫ ചാമ്ബ്യന്‍സ് ലീഗിൽ ഇന്ന് തീ പാറും പോരാട്ടം; മാഞ്ചസ്റ്റര്‍ സിറ്റി-പിഎസ്ജി ക്ലാസിക് പോരാട്ടം…
യുവേഫ ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് ഫ്രഞ്ച് ലീഗ് വമ്ബന്മാരായ പിഎസ്ജി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ഗ്രൂപ്പ് എയിലെ വമ്ബന്‍ ടീമുകള്‍ ആദ്യമായി ഏറ്റുമുട്ടുന്ന മത്സരത്തില്‍ പിഎസ്ജിക്കായി സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിച്ചേക്കും. ഇന്ന് ജയിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിഎസ്ജിയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചായി വര്‍ധിപ്പിച്ച് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞയാഴ്ച ചെല്‍സിയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് സിറ്റി ഇന്ന് …
Read More »സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളില്‍ മാറ്റം; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ ശക്തമാകാന്‍ കാരണം അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ്…
സംസ്ഥാനത്തെ മഴ അലര്‍ട്ടുകളില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍, അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് സജീവമാകുന്നതാണ് മഴ ശക്തമാകാന്‍ കാരണം. മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. അതേസമയം, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ഒരു ന്യുനമര്‍ദ്ദം കൂടി രൂപപ്പെട്ടു. …
Read More »നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ഭീകരനെ സൈന്യം പിടിച്ചു; ഒരാളെ വെടിവച്ച് കൊന്നു…
ജമ്മു കശ്മീരിലെ ഉറി നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു പാക്കിസ്ഥാന്‍ ഭീകരനെ സൈന്യം പിടികൂടി. മറ്റൊരു ഭീകരനെ വെടിവച്ച് കൊന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഒരു പാക്കിസ്ഥാന്‍ ഭീകരനെ ജീവനോടെ പിടികൂടുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ ഉറി, രാംപൂര്‍ മേഖലകളില്‍ ഒന്നിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി നുഴഞ്ഞുകയറ്റം തടയാന്‍ വന്‍ ഓപ്പറേഷനാണ് സൈന്യം നടത്തുന്നത്. ഒരു വന്‍ നുഴഞ്ഞുകയറ്റ ശ്രമം ഉള്‍പ്പെടെ മൂന്ന് ഭീകര …
Read More »പവിത്രേശ്വരം ശ്രീമഹാദേവർ ക്ഷേത്രത്തിലെ വസോർധാരാഹോമവും മഹാരുദ്രജപവും ഒക്ടോബർ 23 ന്
പവിത്രേശ്വരം ശ്രീമഹാദേവർ ക്ഷേത്രസന്നിധിയിൽ ദേശിംഗനാടിൻറെ ചരിത്രത്തിലാധ്യമായ് വസോർധാരാഹോമവും മഹാരുദ്രജപവും നടത്തപ്പെടുന്നു. 2021 ഒക്ടോബർ 23 ശനിയാഴ്ച സരസ്വതിയാമം മുതൽ മദ്ധ്യാഹ്നം വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വാസുദേവർ സോമയാജിപ്പാടിൻറെ മുഖ്യ കാർമ്മികത്വത്തിൽ നിരവധി സോമയാഗ – അതിരാത്രങ്ങളിൽ കാർമികത്വം വഹിച്ച ശ്രിംഗേരി മഠത്തിലെ യജുർവേദ ഉപവാസകരായ പണ്ഡിത രത്നങ്ങളാൽ നിർവഹിക്കുന്നു. മഹായജ്ഞത്തിന് ആശംസ അർപ്പിച്ചുകൊണ്ട് സ്വാമിനി ദേവിസംഗമേശാനന്ദ സരസ്വതി ( അയ്യപ്പസേവാശ്രമം, മങ്കര )
Read More »ഗുജറാത്തില്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി നടത്താന്‍ സമ്മതിക്കില്ല; ഭീഷണിയുമായി ബജ്രംഗ്ദള്…
ഹിന്ദുദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചുവെന്ന ബി.ജെ.പി നേതാവിന്റെ പരാതിയില്‍ ജയിലിലായ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി ഗുജറാത്തില്‍ നടത്താന്‍ സമ്മതിക്കില്ലെന്ന് ബജ്രംഗ്ദള്. ഒക്ടോബര്‍ ഒന്നുമുതലാണ് ഫാറൂഖിയുടെ ഗുജറാത്ത് സന്ദര്‍ശനം. ഗുജറാത്തില്‍ പരിപാടി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങളും മുന്നറിയിപ്പുകളുമാണ് ഫറൂഖിക്ക് ലഭിച്ചത്. ഗുജറാത്ത് ബജ്രംഗ് ദള്‍ നേതാക്കളുടേതാണ് ഭീഷണി സന്ദേശമെന്നാണ് റിപ്പോർട്ട്. ‘അവന്‍ തന്റെ തൊഴിലിലൂടെ ഹിന്ദു മതത്തെ ആക്രമിക്കുന്നു. അവന്‍ ഹാസ്യരൂപത്തില്‍ ഹിന്ദു …
Read More »വാളയാര്‍ അണക്കെട്ടില്‍ കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി…
വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി. കോയമ്ബത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്കിലെ വിദ്യാര്‍ഥികളായ പൂര്‍ണേഷ്, സഞ്ജയ്, രാഹുല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തമിഴ്നാട് സുന്ദരാപുരം സ്വദേശികളാണ് ഇവര്‍. പൂര്‍ണേഷിന്റെ മൃതദേഹം ഇന്ന് രാവിലെ തന്നെ കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെത് പിന്നീടും. കോയമ്ബത്തൂരില്‍ നിന്ന് വിനോദയായാത്രക്ക് എത്തിയ അഞ്ച് പേരടങ്ങിയ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്. രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
Read More »കൊല്ലം ജില്ലയിൽ കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ വ്യാപക നടപടി; നിരവധി പേർ പിടിയിൽ…
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോയും ഇന്റര്‍നെറ്റില്‍ തെരഞ്ഞവര്‍ക്കും പങ്കുവെച്ചവര്‍ക്കുമെതിരെ ശക്തമായ നടപടിയുമായി പൊലീസ്. കൊല്ലം റൂറല്‍ പരിധിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ജില്ലയിലെ 21 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍, ലാപ്പ്ടോപ്, ഡെസ്ക്ടോപ് തുടങ്ങി ഇരുപത്തിയഞ്ചോളം കമ്ബ്യൂട്ടറധിഷ്ഠിത ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇവ കോടതിയില്‍ ഹാജരാക്കിയശേഷം ഫോറന്‍സിക് പരിശോധനക്കായി ലാബിലേക്കയച്ചു. നഗരപരിധിയില്പെട്ട ഇരവിപുരം, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, കൊട്ടിയം, ചാത്തന്നൂര്‍ എന്നീ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഓരോ ഇടങ്ങളിലും കൊല്ലം …
Read More »കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര നഷ്ടപരിഹാരം ഉടന്‍ നല്‍കും: മന്ത്രി എ കെ ശശീന്ദ്രന്‍…
കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്കുള്ള അടിയന്തിര നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു ഇന്നും നാളെയുമായി വിതരണം ചെയ്യും. വനാതിര്‍ത്തി പ്രദേശങ്ങളിലെ മനുഷ്യവന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ കൂടുതല്‍ കാര്യക്ഷമ നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞദിവസം കണ്ണൂര്‍ വള്ളിത്തോട് പെരിങ്കലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജസ്റ്റിന്‍ തോമസിന്റെ കുടുംബത്തിനുള്ള ധനസഹായത്തില്‍ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ അടിയന്തരമായി നല്‍കാന്‍ കണ്ണൂര്‍ ഡി.എഫ്.ഒയ്ക്ക് …
Read More »ഗുലാബ് ചുഴലിക്കാറ്റ്: മറ്റൊരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്. വ്യാഴാഴ്ച വൈകീട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയേറെയാണെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി. ഖത്തറാണ് ചുഴലിക്കാറ്റിന് ഷഹീന്‍ എന്ന പേര് നല്‍കിയത്. ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ തെലങ്കാനയിലും വിദര്‍ഭയിലും ന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. ഈ …
Read More »