Breaking News

ഗുജറാത്തില്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി നടത്താന്‍ സമ്മതിക്കില്ല; ഭീഷണിയുമായി ബജ്​രംഗ്​ദള്‍…

ഹിന്ദുദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത്​ ഷായെയും അപമാനിച്ചുവെന്ന ബി.ജെ.പി നേതാവി​ന്റെ പരാതിയില്‍ ജയിലിലായ സ്​റ്റാന്‍ഡ്​ അപ്​ കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി ഗുജറാത്തില്‍ നടത്താന്‍ സമ്മതിക്കില്ലെന്ന്​ ബജ്​രംഗ്​ദള്‍. ഒക്​ടോബര്‍ ഒന്നുമുതലാണ്​ ഫാറൂഖിയുടെ ഗുജറാത്ത്​ സന്ദര്‍ശനം.

ഗുജറാത്തില്‍ പരിപാടി പ്രഖ്യാപിച്ചതിന്​ പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങളും മുന്നറിയിപ്പുകളുമാണ്​ ഫറൂഖിക്ക്​ ലഭിച്ചത്​. ഗുജറാത്ത്​ ബജ്​രംഗ്​ ദള്‍ നേതാക്കളുടേതാണ്​ ഭീഷണി സന്ദേശമെന്നാണ് റിപ്പോർട്ട്. ‘അവന്‍ തന്റെ തൊഴിലിലൂടെ ഹിന്ദു മതത്തെ ആക്രമിക്കുന്നു. അവന്‍ ​ഹാസ്യരൂപത്തില്‍ ഹിന്ദു സമുദായത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു.

ഇത്തരം പ്രവൃത്തികളെ ബജ്​രംഗ്​ദള്‍ പ്രോത്സാഹിപ്പിക്കില്ല’ -ഗുജറാത്തിലെ ബജ്​രംഗ്​ദള്‍ നേതാവ്​ ജ്വാലിത്​ മെഹ്​ത വിഡിയോ ട്വീറ്റ്​ ചെയ്​തു. പരിപാടി റദ്ദാക്കാന്‍ മുനവര്‍ ഫാറൂഖിയോട്​ ആവശ്യപ്പെടുന്നതായും പരിപാടിയുമായി മുന്നോട്ടുപോകാ​നാണെങ്കില്‍ ശാരീരികമായും സാമ്ബത്തികമായും മാനസികമായും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ബജ്​രംഗ്​ദള്‍ നേതാവ്​ മുന്നറിയിപ്പ്​ നല്‍കുന്നു. ഒക്​ടോബര്‍ ഒന്നുമുതല്‍ മൂന്നുവരെയാണ്​ ഗുജറാത്തിലെ ഷോ. ഡോങ്ക്​രി ടു നൗവെയര്‍ എന്നാണ്​ പുതിയ ഷോയുടെ പേര്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …