കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിവാദ സിലബസ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. വിഷയെത്തെക്കുറിച്ച് പഠിച്ച് അഞ്ചുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. അതിനിടെ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് വി സിയോട് വിശദീകരണം തേടി. എത്ര പ്രതിഷേധം ഉണ്ടായാലും സിലബസ് പിന്‍വലിക്കില്ലെന്നാണ് വൈസ് ചാന്‍സിലര്‍ നേരത്തേ പറഞ്ഞിരുന്നത്. ആര്‍ എസ് എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സിലബസ് പിന്‍വലിക്കണമെന്ന് …
Read More »അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ്; കോളജ് തുറക്കാന്‍ മാര്‍ഗരേഖയായി
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ നാല് മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. ഒന്നിടവിട്ട ദിവസങ്ങളിലാവും വിദ്യാര്‍ഥികള്‍ക്ക് ക്ലാസുണ്ടാവുക. ക്ലാസുകള്‍ തുടങ്ങുന്നതിന് മുമ്ബ് വിദ്യാര്‍ഥികള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും ഉറപ്പാക്കും. ഇതിനായി വിദ്യാര്‍ഥികള്‍ക്കായി വാക്സിനേഷന് ക്യാമ്ബുകള്‍ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ഏകോപനം ഉറപ്പാക്കിയാകും ക്ലാസുകള്‍ തുടങ്ങുക. കോവിഡ് പ്രതിരോധത്തിനായി കോളജുകളില്‍ പ്രത്യേക ജാഗ്രതസമിതികള്‍ രൂപീകരിക്കും. വാര്‍ഡ് കൗണ്‍സിലര്‍, പി.ടി.എ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍ എന്നിവരെ ഈ …
Read More »Vinayaka Chathurthi 2021 | ഗണപതിയുടെ എട്ട് വ്യത്യസ്ത നാമങ്ങളും അര്‍ത്ഥങ്ങളും….
ഹിന്ദുമത വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ് വിനായക ചതുര്‍ത്ഥി. ഗണേശ ചതുര്‍ത്ഥിയെ വിനായക ചതുര്‍ത്ഥി അഥവാ വിനായക ചവിതി എന്ന് വിളിക്കുന്നതുപോലെ തന്നെ ഗണപതിയ്ക്കും ഒന്നിലധികം പേരുകളുണ്ട്. ഗണേശന്‍ എന്ന പേര് ഒരു സംസ്‌കൃത പദമാണ്, അതിനര്‍ത്ഥം ‘ജനങ്ങളുടെ’ (ഗണ) ‘രക്ഷകന്‍’ (ഇഷ) എന്നാണ്. അതുപോലെ, ശിവ-പാര്‍വതി പുത്രന്‍ പൊതുവെ അറിയപ്പെടുന്ന ‘ഗണപതി’ (അല്ലെങ്കില്‍ ഗണാധ്യക്ഷ) എന്ന പേരിന്റെ അര്‍ത്ഥവും മുമ്ബ് പറഞ്ഞത് തന്നെയാണ്. ജ്ഞാനത്തിന്റെയും ഭാഗ്യത്തിന്റെയും …
Read More »പൊലീസുകാരെ ഹണിട്രാപില്‍ കുടുക്കിയതായി പരാതി; യുവതിക്കെതിരെ കേസ്…
പൊലീസുകാരെ ഹണിട്രാപില്‍ കുടുക്കിയെന്ന പരാതിയില്‍ യുവതിക്കെതിരെ കേസ്. കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. നിരവധി പൊലീസുകാര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഇതുമായി ബന്ധപ്പെട്ട് നിലവില്‍ കാര്യമായ പരാതികള്‍ പൊലീസിന് ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷം മുമ്ബും സമാനമായ രീതിയില്‍ തട്ടിപ്പ് നടന്നുവെന്നാണ് സൂചന. പിന്നീട് കഴിഞ്ഞ രണ്ടു മാസമായാണ് …
Read More »ഐ.എന്‍.എസ് വിക്രാന്തിന് ഭീഷണി: പരിശോധന തുടരുന്നു, ശേഖരിച്ച വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയെന്ന് പൊലീസ്…
ഐ.എന്‍.എസ് വിക്രാന്ത് ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശമയച്ചയാളുടെ ഇ-മെയില്‍ ഐ.പി വിലാസത്തിന്റെ പരിശോധന 80 ശതമാനം പൂര്‍ത്തിയായെന്ന് പൊലീസ്. സന്ദേശമയച്ചയാളെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും അത് ഉറപ്പിക്കാനുള്ള വിവര ശേഖരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. ‘മോതിരവിരലുകളിൽ കുടുക്കിയ അഹന്തയുടെ വജ്രമോതിരം വലിച്ചൂരി, കഴുത്തിലണിയിച്ച കൊലക്കയര്‍ പോലുള്ള പവിഴമാലകള്‍ പൊട്ടിച്ചെറിഞ്ഞ് പറക്കാന്‍ വെമ്പുന്ന അനേകം കേരള സ്ത്രീകളുടെ ആള്‍രൂപമാണ് മഞ്ജു വാര്യര്‍’…..Read more
Read More »വര്‍ഗീയ ഉള്ളടക്കം സിലബസില്‍ വരുന്നത് നല്ലതല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി…..
കണ്ണൂര്‍ സര്‍വകലാശാലയിലെ പി.ജി സിലബസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വിവാദത്തില്‍ മറുപടിയുമായി ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍.ബിന്ദു. സിലബസുമായി ബന്ധപ്പെട്ട് സര്‍വകലാശാല വി.സിയോട് വിശദീകരണം തേടിയിട്ടുണ്ട്. വി.സിയുടെ മറുപടി ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കും. വര്‍ഗീയ ഉള്ളടക്കം സിലബസില്‍ വരുന്നത് നല്ലതല്ലെന്നും മന്ത്രി പ്രതികരിച്ചു. വിശദീകരണം കിട്ടുന്നമുറക്ക് ഇക്കാര്യത്തില്‍ മറുപടി നല്‍കാം. വിദ്യാര്‍ഥികള്‍ക്ക് സിലബസനുസരിച്ച് പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തുടങ്ങാത്തതിനാല്‍ ഇത് ഇപ്പോള്‍ മരവിപ്പിക്കേണ്ട കാര്യമില്ല. വി.സിയുടെ വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യങ്ങള്‍ …
Read More »ഗുരുവായൂരപ്പനെ തൊഴുതിട്ട് ഏറെ കാലമായ്, ഇപ്പോള്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു, കണ്ണനെ കണ്‍ നിറയെ തൊഴുത് ലാല്‍….
നറുനെയ്യും കദളിപ്പഴവും പട്ടും പണവും താമരയും സോപാനത്ത് സമര്‍പ്പിച്ചും അഷ്ടപദിയിലെ ദശാവതാരസ്തുതി കേട്ടും ചലച്ചിത്രതാരം മോഹന്‍ലാന്‍ ഗുരുവായൂരപ്പനെ മനം നിറയെ വണങ്ങി. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് നിര്‍മാല്യവും വാകച്ചാര്‍ത്തും തൊഴാന്‍ മോഹന്‍ലാല്‍ എത്തിയത്. സര്‍വവും മറന്ന് കണ്ണനെ തൊഴുതുനില്‍ക്കുമ്ബോള്‍ സോപാനശൈലിയില്‍ ഗീതഗോവിന്ദത്തിലെ ദശാവതാരസ്തുതി ഉയര്‍ന്നു. യുവ സോപാനഗായകന്‍ രാമകൃഷ്ണയ്യരുടെ ആ നാദമാധുരി ലാലിനെ ഏറെ ആകര്‍ഷിച്ചു. പാടിക്കഴിയുന്നതുവരെ കേട്ടുനിന്ന അദ്ദേഹം ഗായകനെ അഭിനന്ദിച്ച് ദക്ഷിണ സമര്‍പ്പിക്കുകയും ചെയ്തു. ഗുരുവായൂരപ്പനെ തൊഴുതിട്ട് …
Read More »വീട്ടമ്മയെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; വില്‍ക്കാനുള്ള ശ്രമത്തിനിടെ ബന്ധുവും മക്കളും അറസ്റ്റില്‍..
സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ വീട്ടമ്മയെ ബന്ധുവായ യുവതിയും മകനും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഒറ്റപ്പാലം ആര്‍.എസ്. റോഡില്‍ തെക്കേത്തൊടിയില്‍ ഖദീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് ഖദീജയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു ഖദീജയുടെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതയായ ഖദീജ സഹോദരിയുടെ മകള്‍ ഷീജയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന് വ്യക്തമായി. തുടര്‍ന്ന് …
Read More »നിപ ഭീതിയൊഴിയുന്നു; അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്..
സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. നിപ ബാധിച്ച് മരിച്ച പന്ത്രണ്ടു വയസുകാരന്റെ സമ്ബര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ 73 പേരുടെ സാമ്ബിളുകളാണ് നെഗറ്റീവ് ആയത്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്ബിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതില്‍ നാല് എണ്ണം എന്‍ഐവി പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇന്നലെ 22 പേരുടെ പരിശോധനാ ഫലം …
Read More »വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ഉയര്‍ന്ന നിരക്കെന്ന വാര്‍ത്തകള്‍ തള്ളി സിയാല്‍…..
വിമാനത്താവളങ്ങളിലെ കൊവിഡ് വൈറസ് പരിശോധന നിരക്ക് ഉയര്‍ന്നതെന്ന പ്രചരണങ്ങള്‍ തള്ളി സിയാല്‍. ഈടാക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിരക്കാണെന്നും വരുന്നവര്‍ക്ക് പരിശോധന സൗജന്യമെന്നും സിയാല്‍ വ്യക്തമാക്കി. യുഎയിലേക്ക് പോകുന്നവക്കുള്ള കോവിഡ് പരിശോധനക്ക് വിമാനത്താവളങ്ങളില്‍ 2500 രുപയാണ് ഈടാക്കുന്നത്. ഇത് കോള്ളയാണെന്നും കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നുമൊക്കെയുള്ള ചര്‍ച്ചകള‍് നവമാധ്യമങ്ങളില്‍ സജീവുമാണ്. മറ്റു രാജ്യങ്ങളില്‍ പോകാന്‍ 500 രുപയുടെ ആര്‍ടിപിസിആര്‍ പരിശോധനാഫലം മതിയെന്ന കാര്യം എടുത്തുകാട്ടിയാണ് പല ചര്‍ച്ചകളും. ഇതെല്ലാം തെറ്റിദ്ധാരണ മുലമെന്നാണ് കൊച്ചി അന്താരാഷ്ട്ര …
Read More »