Breaking News

വീട്ടില്‍ ഉണ്ടാക്കിയ കുഴിമന്തി കഴിച്ച 10 പേര്‍ക്ക് ഭക്ഷ്യവിഷബാധ; സാധനങ്ങള്‍ വിറ്റ കട പൂട്ടി…

വീട്ടില്‍ ഉണ്ടാക്കിയ കുഴിമന്തി കഴിച്ച രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് ഭക്ഷ്യവിഷബാധ. സംഭവത്തെ തുടര്‍ന്ന് കുഴിമന്തി പാകം ചെയ്യാന്‍ സാധനങ്ങള്‍ വാങ്ങിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഭക്ഷ്യയോഗ്യമല്ലാത്തതും ഗുണനിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ വിവിധ ഭക്ഷണസാധനങ്ങള്‍ കടയില്‍നിന്നും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

ഇതേത്തുടര്‍ന്ന് സാധനങ്ങള്‍ വിറ്റ കട അടച്ചു. ചേലക്കാട് മാര്‍വ സ്റ്റോറാണ് പൂട്ടിയത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ പനി, വയറിളക്കം, ഛര്‍ദി എന്നിവ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും കുട്ടികള്‍ കുറ്റ്യാടി സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും വീട് സന്ദര്‍ശിച്ചു. തുടര്‍ന്ന് കുടിവെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.

കുറ്റ്യാടി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാബു സെബാസ്റ്റ്യന്‍, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ജിതിന്‍ രാജ്, നാദാപുരം താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി. സുരേന്ദ്രന്‍, കുറ്റ്യാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. രാജീവന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജബാ എമീമ, പ്രസാദ്, എം.പി. പ്രേമജന്‍, അബ്ദുള്‍ സലാം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ഭക്ഷ്യ വിഷബാധയുണ്ടായ വീട്ടിലെ അഞ്ചുപേരും സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. ജമീല അറിയിച്ചു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …