ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ സ്ഫോടനം. സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. നൂറ് പേർക്ക് പരിക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് നില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് സ്ഫോടനമുണ്ടായത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.
Read More »ദൗത്യം വിജയം; പാരഗ്ലൈഡിംഗിനിടെ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. പരിശീലകനും കോയമ്പത്തൂർ സ്വദേശിനിയായ യുവതിയുമാണ് അപകടത്തിൽപ്പെട്ടത്. 100 അടി ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റിലാണ് ഇരുവരും കുടുങ്ങിയത്. ഹൈമാസ്റ്റ് ലൈറ്റിൽ താഴ്ത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശേഷം ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More »തിരുവനന്തപുരത്ത് പാരഗ്ലൈഡിംഗിനിടെ 2 പേർ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി
തിരുവനന്തപുരം: വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി. ഹൈമാസ്റ്റ് ലൈറ്റിൽ രണ്ട് പേരാണ് കുടുങ്ങിയത്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിനിയായ യുവതിയുമാണ് അപകടത്തിൽപ്പെട്ടത്. ഇരുവരെയും രക്ഷപ്പെടുത്താൻ പോലീസും ഫയർഫോഴ്സും ശ്രമം ആരംഭിച്ചിട്ടുണ്ട്.
Read More »ആർഎസ്എസ് മുസ്ലിം ബ്രദർഹുഡിന്‍റെ മാതൃകയിലുള്ള സംഘടന: രാഹുൽ ഗാന്ധി
ലണ്ടന്‍: ആർഎസ്എസ് മതമൗലികവാദ ഫാസിസ്റ്റ് സംഘടനയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് രാഹുൽ ഗാന്ധി ആർഎസ്എസിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവം പൂർണ്ണമായും മാറി. ആർ.എസ്.എസ് എന്ന ഒരൊറ്റ സംഘടനയാണ് ഇതിന് കാരണം. മൗലികവാദവും ഫാസിസവും ഉയർത്തിപ്പിടിക്കുന്ന ഈ സംഘടന ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങൾക്കും മേൽ ആധിപത്യം സ്ഥാപിച്ചു. മുസ്ലിം ബ്രദർഹുഡിന്‍റെ മാതൃകയിലുള്ള ഒരു രഹസ്യ സമൂഹമെന്ന് ആര്‍എസ്എസിനെ വിളിക്കാന്‍ …
Read More »സദാചാര ഗുണ്ടായിസം; മർദ്ദനമേറ്റ സ്വകാര്യ ബസ് ഡ്രൈവർ മരണപ്പെട്ടു
തൃശൂർ: തിരുവാണിക്കാവിലെ വനിതാ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് സദാചാര ഗുണ്ടകൾ പിടിച്ചുകൊണ്ടുപോയി മർദ്ദിച്ച ബസ് ഡ്രൈവർ മരണപ്പെട്ടു. ചേർപ്പ് സ്വദേശി സഹർ ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സഹർ മരിച്ചത്. ഫെബ്രുവരി 18ന് അർദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹറിനെ ആക്രമിച്ച 6 പേർ ഇപ്പോഴും ഒളിവിലാണ്. തൃശ്ശൂർ തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു 32 കാരനായ സഹർ. സഹറിന്‍റെ സുഹൃത്ത് ഒരു പ്രവാസി മലയാളിയുടെ ഭാര്യയാണെന്ന് …
Read More »ചികിത്സയിൽ കഴിയുന്ന നടന്‍ ബാലയെ സന്ദര്‍ശിച്ച് ഉണ്ണി മുകുന്ദന്‍
കൊച്ചി: ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ. ബാല ഐസിയുവിലാണ്. ബാലയുമായി സംസാരിച്ച ശേഷം ഉണ്ണി മുകുന്ദൻ ഡോക്ടറോട് ആരോഗ്യസ്ഥിതി അന്വേഷിച്ചു. നിർമാതാവ് എൻ എം ബാദുഷ, സ്വരാജ്, വിഷ്ണു മോഹൻ, വിപിൻ എന്നിവരും ഉണ്ണി മുകുന്ദനൊപ്പമുണ്ടായിരുന്നു.
Read More »വിദ്യാർത്ഥിനികൾക്ക് പ്രസവാവധിയും ആർത്തവ അവധിയും അനുവദിച്ച് കേരള സർവകലാശാല
തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉള്ള ഉത്തരവിറങ്ങി. ആർത്തവ അവധി പരിഗണിച്ച് ഓരോ സെമസ്റ്ററിനും 75 ശതമാനം ഹാജർ വേണമെന്ന നിബന്ധന 73 ശതമാനമായി കുറച്ച സർക്കാർ ഉത്തരവ് നടപ്പാക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ആറ് മാസം വരെ പ്രസവാവധി എടുത്ത് അതിനുശേഷം വീണ്ടും അഡ്മിഷൻ എടുക്കാതെ കോളേജിൽ പഠനം തുടരാമെന്നും ഉത്തരവിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷം പ്രിൻസിപ്പൽമാർക്ക് …
Read More »സിസോദിയയെ അറസ്റ്റ് ചെയ്തതിന് മോദിക്ക് പിണറായിയുടെ കത്ത്; നന്ദി അറിയിച്ച് കെജ്രിവാൾ
തിരുവനന്തപുരം: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അനിവാര്യമല്ലായിരുന്നെങ്കിൽ അറസ്റ്റ് ഒഴിവാക്കാമായിരുന്നെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. സിസിദോയയുടെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി ഉൾപ്പെടെ എട്ട് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പിണറായി വിജയന്‍റെ കത്ത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുകയും ചെയ്തു. “ഇന്ത്യയിലുടനീളമുള്ള നേതാക്കളെ നിയമവിരുദ്ധമായി അറസ്റ്റ് …
Read More »ചെലവ് ചുരുക്കൽ നടപടി; കൂടുതൽ പേരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കൂടുതൽ ആളുകളെ പിരിച്ചുവിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ ആഴ്ച വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ് കമ്പനിയായ മെറ്റ കഴിഞ്ഞ വർഷം നവംബറിൽ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഏകദേശം 11,000 തൊഴിലാളികൾക്ക് അന്ന് ജോലി നഷ്ടപ്പെട്ടു. മെറ്റയുടെ പരസ്യ വരുമാനം കുത്തനെ ഇടിഞ്ഞു. വെർച്വൽ റിയാലിറ്റി പ്ലാറ്റ്ഫോമിലേക്കുള്ള നീക്കത്തിന്‍റെ ഭാഗമാണ് പിരിച്ചുവിടലുകളെന്ന് …
Read More »ലിവർപൂളിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോർഡ് ഇനി സലയ്ക്ക് സ്വന്തം
ആന്‍ഫീല്‍ഡ്: ലിവർപൂളിനായി ചരിത്രം കുറിച്ച് ഈജിപ്ഷ്യൻ താരം മുഹമ്മദ് സല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് സല സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴ് ഗോളുകൾക്ക് തോൽപ്പിച്ചാണ് സല ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയാണ് ഇതിഹാസ താരം റോബി ഫൗളറുടെ റെക്കോർഡ് സല മറികടന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനു വേണ്ടി 129 ഗോളുകളാണ് സല നേടിയത്. ഇതോടെ …
Read More »