Breaking News

Breaking News

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം; ഷുക്കൂര്‍ വക്കീലിനെതിരെ പ്രസ്താവന

കാസര്‍കോട്: വിവാഹത്തിന്‍റെ 28-ാം വർഷത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം കഴിച്ച അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്‍റ് റിസര്‍ച്ച്. സ്വാർത്ഥതയ്ക്ക് വേണ്ടി മാത്രം മതത്തെ ഉപയോഗിക്കുന്നവരുടെ ഇത്തരം നാടകങ്ങളിൽ വിശ്വാസികൾ വഞ്ചിക്കപ്പെടില്ലെന്നും വിശ്വാസികളുടെ മനോവീര്യം തകർക്കുന്ന കുത്സിത നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അഡ്വ.ഷുക്കൂർ തനിക്കെതിരായ പരാമർശം അറിയിച്ചത്. മരണശേഷം, …

Read More »

ഇന്ത്യൻ നാവികസേനാ ഹെലിക്കോപ്റ്റർ മുംബൈ തീരത്ത് അടിയന്തരമായി കടലിൽ ഇറക്കി

മുംബൈ: ഇന്ത്യൻ നാവികസേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) മുംബൈ തീരത്ത് കടലിൽ അടിയന്തരമായി ഇറക്കി. പൈലറ്റ് അടക്കം മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നാവിക പട്രോളിംഗ് വിമാനമാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. പതിവ് പരിശോധനയുടെ ഭാഗമായി നാവികസേനയുടെ എഎൽഎച്ച് പോകുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More »

മദ്യനയ അഴിമതിക്കേസ്; കെസിആറിന്‍റെ മകൾ കെ.കവിതക്ക് ഇഡിയുടെ നോട്ടിസ്

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളും ബിആർഎസ് എംഎൽസിയുമായ കെ കവിതയെ ഇഡി ചോദ്യം ചെയ്യും. നാളെ ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഡിസംബർ 12ന് കവിതയെ സിബിഐ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് നടന്ന ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 % ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ …

Read More »

അനധികൃത കുടിയേറ്റക്കാർക്ക് ഇനി അഭയം നൽകില്ല: ബ്രിട്ടിഷ് പ്രധാനമന്ത്രി

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാർക്ക് ഇനി അഭയം നൽകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി യുകെയിൽ എത്തുന്നവരെ തടങ്കലിലാക്കും. ആഴ്ചകൾക്കുള്ളിൽ അവരെ ഇവിടെ നിന്ന് മാറ്റും. സ്വന്തം രാജ്യത്തേക്ക് പോകാൻ കഴിയുമെങ്കിൽ അവിടേക്കോ അല്ലെങ്കിൽ റുവാണ്ട പോലെയുള്ള സുരക്ഷിതമായ രാജ്യത്തേക്ക് മാറ്റും. യുഎസിലും ഓസ്ട്രേലിയയിലും ചെയ്യുന്നതുപോലെ യുകെയിലേക്കുള്ള പ്രവേശനം പിന്നീട് നിരോധിക്കുകയും ചെയ്യുമെന്ന് സുനക് ട്വീറ്റ് ചെയ്തു. ‘നിയമവിരുദ്ധ കുടിയേറ്റ ബിൽ’ എന്ന് വിളിക്കുന്ന കരട് നിയമം ചെറിയ ബോട്ടുകളിൽ …

Read More »

വനിതാ പ്രിമിയർ ലീഗ്; യുപിയെ 42 റൺസിന് തകർത്ത് ഡൽഹിക്ക് രണ്ടാം ജയം

നവിമുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെ 42 റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഓസ്ട്രേലിയയുടെ മെഗ് ലാനിങ്, ജെസ് ജോനസൻ എന്നിവരാണ് ഡൽഹിയുടെ താരങ്ങൾ. മെഗ് 42 പന്തിൽ 70 റൺസെടുത്തു. 20 …

Read More »

മലപ്പുറം വഴിക്കടവിൽ കോളറ വ‍്യാപനം; ജാ​ഗ്രതാ നിർദ്ദേശവുമായി ആ​രോ​ഗ‍്യ​വ​കുപ്പ്

നി​ല​മ്പൂ​ർ: മലപ്പുറം വഴിക്കടവിൽ കോളറ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണം സംസ്ഥാന തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ. സക്കീനയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ചൊവ്വാഴ്ച വഴിക്കടവിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റേ​റ്റ് അ​ഷ്വ​റ​ൻ​സ് ക്വാ​ളി​റ്റി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ല​ക്ഷ്മി, സ്റ്റേറ്റ് നോഡൽ ഓഫീസർ നിഖിലേഷ് മേനോൻ, ഡെ​പ‍്യൂ​ട്ടി ഡി.​എം.​ഒ ഡോ. ​പി.​എം. ഫ​സ​ൽ, മ​ല​പ്പു​റം ജി​ല്ല പ്രോ​ഗ്രാം ഓ​ഫി​സ​ർ …

Read More »

അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ഡേറ്റ് ചെയ്യാന്‍ പാടില്ല: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി

ബ്രിട്ടന്‍: അധ്യാപകർ വിദ്യാർത്ഥികളുമായി ഡേറ്റ് ചെയ്യരുതെന്ന കർശന നിർദ്ദേശവുമായി ഓക്സ്ഫോർഡ് സർവകലാശാല. സർവകലാശാലയുടെ പുതിയ നയം അനുസരിച്ചാണ് തീരുമാനം. വിദ്യാർത്ഥികളുമായി അടുത്തിടപഴകുന്ന അധ്യാപകരെ പുറത്താക്കുമെന്ന് സർവകലാശാല അധ്യാപകർക്ക് മുന്നറിയിപ്പ് നൽകി. അടുത്ത മാസം മുതൽ ഈ നിർദ്ദേശം പ്രാബല്യത്തിൽ വരുമെന്നും സർവകലാശാല അറിയിച്ചു. തൊഴിൽ ഇതര അടുപ്പം പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് സർവകലാശാല വിശദീകരിക്കുന്നു. സർവകലാശാലയിലെ വിവിധ വകുപ്പുകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മാസങ്ങൾക്ക് മുമ്പ് നയം രൂപീകരിച്ചതെന്ന് സർവകലാശാല അറിയിച്ചു. …

Read More »

പാരാഗ്ലൈഡിംഗ് അപകടം; പരിശീലകൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ, തുടർ അന്വേഷണത്തിനൊരുങ്ങി പോലീസ്

വർക്കല : വർക്കല പാരാഗ്ലൈഡിംഗ് അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. പാരാഗ്ലൈഡിംഗ് പരിശീലകൻ സന്ദീപ്, പാരാഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. ഫ്ലൈ അഡ്വഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാപനാശത്തിൽ പാരാഗ്ലൈഡിംഗിന് കമ്പനിക്ക് അനുമതിയില്ലെന്ന് പോലീസ് പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായും സംശയമുണ്ട്. അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശി പവിത്രയിൽ നിന്ന് …

Read More »

കൂട് നിർമ്മാണം നാളെ തുടങ്ങും; അരിക്കൊമ്പനെ തളക്കാനുള്ള നടപടികൾ വേഗത്തിലാക്കി വനംവകുപ്പ്

ഇടുക്കി: ഇടുക്കിയിൽ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടി തളക്കാനുള്ള കൂടിൻ്റെ നിർമ്മാണം നാളെ ആരംഭിക്കും. കൂട് നിർമ്മാണത്തിനായി ദേവികുളത്ത് നിന്ന് മുറിച്ച തടികൾ കോടനാടിലേക്ക് കൊണ്ടുപോയി തുടങ്ങി. വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘം കഴിഞ്ഞയാഴ്ച മൂന്നാറിലെത്തിയിരുന്നു. കൂട് നിർമ്മിക്കാൻ ആവശ്യമായ തടി അടയാളപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രിയാണ് ആദ്യ ലോഡ് കോടനാട് എത്തിച്ചത്. ബാക്കിയുള്ളവ ഇന്ന് എത്തിക്കും. കോടനാട് നിലവിലുണ്ടായിരുന്ന കൂടിന് മതിയായ സുരക്ഷയില്ലാത്തതിനാലാണ് പുതിയത് നിർമ്മിക്കാൻ …

Read More »

ബ്രഹ്മപുരം തീപിടുത്തം; തീയണയ്ക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു

കൊച്ചി: കൊച്ചി ബ്രഹ്മപുരത്ത് തീയും പുകയും അണയ്ക്കാനുള്ള പ്രവർത്തനങ്ങൾക്കായി മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ദിവസത്തിനുള്ളിൽ പുക പൂർണമായും അണയ്ക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ടുവന്ന് പ്രക്രിയ വേഗത്തിലാക്കുകയാണ് ലക്ഷ്യം.

Read More »