മെക്സിക്കോയുടെ പസഫിക്ക് തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടത്തെയും ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങളും താറുമാറായി. ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പലയിടങ്ങളിലും വാതക ചോര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ച 7:17നായിരുന്നു ഭൂചലനമുണ്ടായത്. തുടര്‍ ചലനങ്ങള്‍ ഉണ്ടായതോടെ ആളുകള്‍ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പുറത്തേക്കോടി. ഗ്വെറേറോ ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. …
Read More »നിപ: ആശ്വാസ വാർത്ത; സമ്ബര്‍ക്കപ്പട്ടികയിലെ 20 പേരുടെ ഫലം നെഗറ്റീവ്…
സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവില്‍ 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരില്‍ …
Read More »വ്യക്തിപരമായി അറിയാവുന്നവര്‍ മുതല്‍ കണ്ടിട്ടില്ലാത്തവര്‍ വരെ അവരുടെ സ്നേഹം അറയിച്ചു: ജന്മദിന ആശംസകള്‍ക്ക് നന്ദി പറഞ്ഞ് മെഗാസ്റ്റാർ…
മലയാളത്തിന്‍റെ മഹാനടന്‍ ഇന്ന് തന്‍റെ എഴുപതാം ജന്മദിനം ആഘോഷിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് നിരവധി താരങ്ങളും ആരാധകരുമാണ് അദ്ദേഹത്തിന് ജന്മദിന ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ആശംസകള്‍ നിരന്ന ഉള്ളവര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. എന്നെ വ്യക്തിപരമായി അറിയാവുന്നവര്‍ മുതല്‍ എന്നെ കണ്ടിട്ടില്ലാത്തവര്‍ വരെ അവരുടെ സ്നേഹം അറയിച്ചു, ഇതെല്ലാം എന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. “മുഖ്യമന്ത്രി മുതല്‍ നിരവധി നേതാക്കള്‍. അമിതാഭ് ബച്ചന്‍, …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; രോഗവ്യാപന നിരക്ക് കുറയുന്നു; ഇന്ന് 25,772 പേര്‍ക്ക് മാത്രം കോവിഡ്; 27,320 പേര്‍ക്ക് രോഗമുക്തി….
സംസ്ഥാനത്ത് ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 133 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. എറണാകുളം 3194 മലപ്പുറം 2952 കോഴിക്കോട് 2669 തൃശൂര്‍ 2557 കൊല്ലം 2548 പാലക്കാട് 2332 കോട്ടയം 1814 തിരുവനന്തപുരം 1686 കണ്ണൂര്‍ 1649 ആലപ്പുഴ …
Read More »സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു; ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കര്‍ഫ്യൂവും പിന്‍വലിച്ചു; കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഡെല്‍റ്റ വൈറസ് കണക്കിലെടുത്ത് ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി….
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ നാലുമുതല്‍ കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്. ബിരുദ, ബിരുദാനന്തര ക്ലാസുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനത്തിന് അനുമതി നല്‍കിയത്. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും കോളജുകളില്‍ വരാം. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാത്രികാല കര്‍ഫ്യൂവും ഒഴിവാക്കി. ഞായറാഴ്ച …
Read More »കാബൂളിൽ പാക് വിരുദ്ധ പ്രതിഷേധം ശക്തം; സ്ത്രീകളുൾപ്പെടെ തെരുവിലിറങ്ങിയത് ആയിരങ്ങൾ; പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്ത് താലിബാൻ…
കാബൂളിൽ പാക് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. കാബൂൾ നഗരത്തിൽ പാക് വിരുദ്ധ റാലിയുമായി സ്ത്രീകളുൾപ്പെടെ ആയിരങ്ങളാണ് തെരുവിലേയ്ക്ക് ഇറങ്ങിയത്. പ്രതിഷേധം നടത്തിയവരെ പിരിച്ചുവിടാന്‍ ആകാശത്തേക്കു താലിബാൻ ഭീകരർ വെടിയുതിർത്തു. പാകിസ്ഥാൻ താലിബാനെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കു ചേർന്നത്. ഇസ്ലാമാബാദിനും ഐഎസ്‌ഐക്കുമെതിരെ മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് പ്രതിഷേധം നടത്തിയത്. പാകിസ്ഥാനെതിരെയുള്ള പ്ലക്കാർഡുകളും ബാനറുകളും …
Read More »മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പൊതുനിരത്തില്‍ നഗ്നരായി നടത്തിച്ചു; ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി…
മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി ഭിക്ഷ തേടി നടത്തിച്ച് ക്രൂരത. ദേശീയ ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ ദാമോ ജില്ലാ അധികാരികളില്‍ നിന്നും വിശദീകരണം തേടി. സംഭവത്തേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ ഇത്തരത്തില്‍ നഗ്നരാക്കി നടത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വിശദമാക്കി. അഞ്ച് വയസ് പ്രായം വരുന്ന ആറു പെണ്‍കുട്ടികള്‍ നഗ്നരായി നടക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. തവളയെ കെട്ടിയിട്ട വടിയും കയ്യില്‍ പിടിച്ചായിരുന്നു ഈ …
Read More »കോടതിയില്‍ ക്ലര്‍ക്ക് നിയമനം…
കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്‌പെഷ്യല്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ.ആക്‌ട് കേസുകള്‍) കോടതിയില്‍ ക്ലര്‍ക്ക് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 19,950 രൂപയാണ് വേതനം. 60 വയസ് പൂര്‍ത്തിയാകാന്‍ പാടില്ല. അപേക്ഷകര്‍ അതത് തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലോ സംസ്ഥാന ഗവണ്‍മെന്റ് സര്‍വീസിലോ തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. ഹൈക്കോടതി/ നിയമ വകുപ്പ്/ അഡ്വക്കേറ്റ് …
Read More »പണിക്കൻകുടി കൊലപാതക കേസ്; ‘വീട്ടമ്മയെ കുഴിച്ചുമൂടിയത് ജീവനോടെ’; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…
ഇടുക്കി പണിക്കൻകുടി കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട്ടമ്മയെ ജീവനോടെയാണ് കുഴിച്ചുമൂടിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തു. പ്രതി ബിനോയിയെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് തുടരുകയാണ്. പണിക്കൻകുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ് അയൽവാസിയായ വീട്ടമ്മയെ ബിനോയ് കൊന്നു കുഴിച്ചുമൂടിയത്. തുടര്‍ന്ന് ഒളിവിൽ പോയ പ്രതി മൂന്നാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് പെരുഞ്ചാംകുട്ടിയിൽ വച്ച് പൊലീസ് പിടിയിലായത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൂടുതൽ …
Read More »പള്ളിയോടത്തില്‍ കയറിനിന്ന് ഫോട്ടോഷൂട്ട് നടത്തിയ സംഭവം; പോസ്റ്റ് പിൻവലിച്ചിട്ടും തനിക്ക് വധഭീക്ഷണി ഉണ്ടെന്ന് നിമിഷ…
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചിട്ടും ഭീഷണി തുടരുകയാണെന്ന് പള്ളിയോടത്തില്‍ക്കയറി ഫോട്ടോയെടുത്ത് വിവാദത്തിലായ നവമാധ്യമ താരം നിമിഷ വ്യക്തമാക്കി. ആരെല്ലാമാണ് ഫോണ്‍ വിളിക്കുന്നതെന്ന് അറിയില്ല. പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച് മാപ്പ് പറഞ്ഞു. ക്ഷേത്രത്തില്‍ പോയി പരിഹാരം ചെയ്യാനും തയ്യാറാണ്. എന്നിട്ടും ഭീഷണി തുടരുകയാണ്. പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാധിക്കാതെ അവസ്ഥയാണെന്നും ആരും അറിയാത്ത സ്ഥലത്താണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നും നിമിഷ പറഞ്ഞു. നിമിഷയുടെ വാക്കുകള്‍ ഇങ്ങനെ… ഷൂട്ടിനായി …
Read More »