Breaking News

കാബൂളിൽ പാക് വിരുദ്ധ പ്രതിഷേധം ശക്തം; സ്ത്രീകളുൾപ്പെടെ തെരുവിലിറങ്ങിയത് ആയിരങ്ങൾ; പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്ത് താലിബാൻ…

കാബൂളിൽ പാക് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. കാബൂൾ നഗരത്തിൽ പാക് വിരുദ്ധ റാലിയുമായി സ്ത്രീകളുൾപ്പെടെ ആയിരങ്ങളാണ് തെരുവിലേയ്ക്ക് ഇറങ്ങിയത്. പ്രതിഷേധം നടത്തിയവരെ പിരിച്ചുവിടാന്‍ ആകാശത്തേക്കു താലിബാൻ ഭീകരർ വെടിയുതിർത്തു.

പാകിസ്ഥാൻ താലിബാനെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കു ചേർന്നത്.

ഇസ്ലാമാബാദിനും ഐഎസ്‌ഐക്കുമെതിരെ മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് പ്രതിഷേധം നടത്തിയത്. പാകിസ്ഥാനെതിരെയുള്ള പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയായിരുന്നു റാലി. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്.

ഇവിടെ നിന്ന് കാബൂൾ സെറീന ഹോട്ടലിലേക്കായിരുന്നു മാർച്ച് നടന്നത്. പാക് ഐഎസ്‌ഐ മേധാവി ഏതാനും ദിവസങ്ങളായി ഈ ഹോട്ടലിൽ തങ്ങിയിരുന്നു. അതേസമയം താലിബാനുള്ളിലെ ഉൾപ്പോരും ആഭ്യന്തര പ്രശ്‌നങ്ങളും പരിഹരിക്കാൻ ഐഎസ്‌ഐ

മദ്ധ്യസ്ഥത വഹിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. തെരുവുകളിലൂടെ പാക് വിരുദ്ധ മുദ്രാവാക്യം വിളിച്ച് ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെ വീഡിയോയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി താലിബാന് എല്ലാ വിധ പിന്തുണയും നൽകി വരുന്ന രാജ്യമാണ് പാകിസ്ഥാൻ.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …