Breaking News

Breaking News

‘നൗഫല്‍ ബിന്‍ ലാദന്‍ എന്ന പേര് വിളിക്കണോ’; മാധ്യമ പ്രവർത്തകനെ അധിക്ഷേപിച്ച് എം വി ജയരാജൻ

കണ്ണൂര്‍: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെ അധിക്ഷേപിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. മുൻ അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ ബന്ധപ്പെടുത്തി ജയരാജൻ നടത്തിയ പരാമർശം വിവാദമായി. ഒസാമ ബിൻ ലാദനെക്കുറിച്ച് കേട്ടിട്ട് മാത്രമേയുള്ളൂ. നൗഫൽ ബിൻ യൂസഫ് എന്ന പേരിന് പകരം നൗഫൽ ബിൻ ലാദൻ എന്ന പേര് വിളിക്കണോ, നൗഫൽ യൂസഫിന്‍റെ മകനാണെന്ന് തിരിച്ചറിയാനാണ് ബിൻ എന്ന് ചേർക്കുന്നത്. …

Read More »

ഭക്തിസാന്ദ്രമായി അനന്തപുരി; പണ്ടാര അടുപ്പിൽ തീ പകർന്നു

തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ നിറഞ്ഞ് അനന്തപുരി. പൊങ്കാല ചടങ്ങുകൾ തുടങ്ങി. പണ്ടാര അടുപ്പിൽ തീ പകർന്നു. ക്ഷേത്രപരിസരത്തും നഗരത്തിലെ തെരുവുകളിലും ഭക്തർ നിറഞ്ഞു. കൊവിഡ് മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന പൊങ്കാലയ്ക്ക് ഇത്തവണ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അന്യ ദേശങ്ങളിൽ നിന്നെത്തിയ ഭക്തർ വരെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പൊങ്കാല അർപ്പിച്ചു. ക്ഷേത്രപരിസരവും നഗരവീഥികളും ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉച്ചയ്ക്ക് 2.30നാണ് നിവേദ്യം. നഗരത്തിലുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും …

Read More »

‘വ്യവസായശാലകൾ ഇല്ലാഞ്ഞിട്ട് പോലും അവസ്ഥ ഇങ്ങനെ’; ബ്രഹ്മപുരം തീപിടുത്തത്തിൽ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചിക്കാർ ഗ്യാസ് ചേമ്പറിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയിലാണ് ഇപ്പൊൾ ഉള്ളത്. കേരളം ഒരു മാതൃകാ സംസ്ഥാനമാണെന്നാണ് പറയപ്പെടുന്നത്. ഇവിടെ വ്യവസായശാലകൾ പോലുമില്ല. എന്നിട്ട് പോലും ഇതാണ് അവസ്ഥ. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1.45ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. രേഖകളും …

Read More »

ചലച്ചിത്ര നടൻ ബാല കടുത്ത ചുമയെയും വയറുവേദനയെയും തുടർന്ന് ആശുപത്രിയിൽ

കൊച്ചി: നടൻ ബാല ആശുപത്രിയിൽ. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബാല. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. കരൾ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പും ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ അമ്മയും ഭാര്യയുടെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളത്.

Read More »

മദ്യനയ അഴിമതി കേസ്; സിസോദിയയെ ഇഡി ജയിലിനുള്ളിൽ ചോദ്യം ചെയ്യും

ന്യൂഡൽഹി: മദ്യ കുംഭകോണക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ജയിലിൽ ചോദ്യം ചെയ്യും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിസോദിയയെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഫെബ്രുവരി 26 ന് അറസ്റ്റിലായ സിസോദിയ രണ്ട് ദിവസത്തിന് ശേഷം ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. 2021 നവംബറിൽ നടപ്പാക്കിയ മദ്യനയത്തിൽ ക്രമക്കേടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലാണ് …

Read More »

സർക്കാർ ജീവനക്കാരെ അധിക്ഷേപിക്കുന്ന ജനപ്രതിനിധികളെ പുറത്താക്കാം: ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: സർക്കാർ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്ന ജനപ്രതിനിധികളുടെ നടപടി തെറ്റാണെന്ന് ഗുജറാത്ത് ഹൈക്കോടതി. ഇത്തരം ജനപ്രതിനിധികളെ പുറത്താക്കാമെന്നും ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു. ഉദ്യോഗസ്ഥരെ പരസ്യമായി അപമാനിച്ചതിന് ഗുജറാത്തിലെ ഉൻജ മുനിസിപ്പൽ കോർപ്പറേഷൻ അംഗം ഭവേഷ് പട്ടേലിനെ പുറത്താക്കിയത് ശരിവച്ചു കൊണ്ടാണ് കോടതിയുടെ പരാമർശം. കോവിഡ് -19 ന്‍റെ രണ്ടാം തരംഗത്തിൽ ഗുജറാത്തിലെ ഉൻജ മുനിസിപ്പാലിറ്റിയിലെ മാർക്കറ്റ് അടച്ചുപൂട്ടാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കോർപ്പറേറ്റർ ഭവേഷ് പട്ടേൽ നിന്ദ്യമായ ഭാഷയിൽ അപമാനിച്ചിരുന്നു. കോവിഡ് വ്യാപനം …

Read More »

കോഴിക്കോട് കൊയിലാണ്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ തള്ളിയിട്ട് കൊന്നു

കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ സഹയാത്രികൻ ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. അക്രമിക്കുന്നതും പുറത്തേക്ക് തള്ളിയിടുന്നതും മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തുp. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശിയായ സോനു മുത്തുവിനെയാണ് (48) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രി 10.30 ഓടെ മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയും യുവാവും ട്രെയിനിനുള്ളിൽ നിന്ന് തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. …

Read More »

ഐഎസ്എൽ പ്ലേ ഓഫ് വിവാദം; ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധം തള്ളി

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിലെ പ്ലേ ഓഫ് മത്സരത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഉയർത്തിയ പ്രതിഷേധം തള്ളി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഇന്നലെ ചേർന്ന ഫെഡറേഷന്‍റെ അച്ചടക്ക സമിതിയുടെ അടിയന്തര യോഗത്തിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിഷേധം തള്ളാൻ തീരുമാനിച്ചത്. പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഗോൾ അനുവദിക്കാനാവില്ലെന്നും ഇത് റഫറിയുടെ പിഴവാണെന്നും ആരോപിച്ച് ബ്ലാസ്റ്റേഴ്സ് മൈതാനം വിട്ടിരുന്നു. ഇതേതുടർന്ന് മത്സരം വീണ്ടും നടത്തണമെന്നും റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കണമെന്നും …

Read More »

ലൈഫ് മിഷൻ; സി എം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30ന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശം. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ എത്താൻ കഴിയില്ലെന്ന് പറഞ്ഞ് സി.എം രവീന്ദ്രൻ കഴിഞ്ഞയാഴ്ച നോട്ടീസിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ലൈഫ് മിഷൻ തട്ടിപ്പിൽ സി.എം രവീന്ദ്രന് മുന്നറിവോ പങ്കോ ഉണ്ടായിരുന്നോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതുമായി …

Read More »

അമ്മയുടെ അനുഗ്രഹം തേടി ലക്ഷങ്ങൾ; ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് ഭക്തർ അർപ്പിക്കുന്ന പൊങ്കാല ഇന്ന്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് പൊങ്കാല അർപ്പിക്കാൻ നഗരത്തിലെത്തിയത്. രാവിലെ 10.30ന് ക്ഷേത്രപരിസരത്തുള്ള പണ്ഡാര അടുപ്പിൽ തീ തെളിയുന്നതോടെ നഗരത്തിലുടനീളം നിരത്തിയ അടുപ്പുകളിൽ പൊങ്കാല സമർപ്പണം ആരംഭിക്കും. കടുത്ത ചൂട് കണക്കിലെടുത്ത് നിർജ്ജലീകരണം ഒഴിവാക്കാൻ ഇടയ്ക്കിടെ ദാഹം അനുഭവപ്പെടുന്നില്ലെങ്കിലും വെള്ളം കുടിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രാവിലെ 10.30 നാണ് അടുപ്പുവെപ്പ്. ക്ഷേത്ര …

Read More »