Breaking News

ഭക്തിസാന്ദ്രമായി അനന്തപുരി; പണ്ടാര അടുപ്പിൽ തീ പകർന്നു

തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ നിറഞ്ഞ് അനന്തപുരി. പൊങ്കാല ചടങ്ങുകൾ തുടങ്ങി. പണ്ടാര അടുപ്പിൽ തീ പകർന്നു. ക്ഷേത്രപരിസരത്തും നഗരത്തിലെ തെരുവുകളിലും ഭക്തർ നിറഞ്ഞു. കൊവിഡ് മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന പൊങ്കാലയ്ക്ക് ഇത്തവണ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അന്യ ദേശങ്ങളിൽ നിന്നെത്തിയ ഭക്തർ വരെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പൊങ്കാല അർപ്പിച്ചു. ക്ഷേത്രപരിസരവും നഗരവീഥികളും ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉച്ചയ്ക്ക് 2.30നാണ് നിവേദ്യം. നഗരത്തിലുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് രാത്രി 8 മണി വരെ വലിയ വാഹനങ്ങളോ ചരക്ക് വാഹനങ്ങളോ നഗരപരിധിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല. ആറ്റുകാൽ ക്ഷേത്രപരിസരത്തോ ദേശീയപാതയിലോ ഭക്തർ പൊങ്കാലയിടുന്ന പ്രധാന റോഡുകളിലോ പാർക്കിങ് അനുവദിക്കില്ല. നടപ്പാതകളിൽ പൊങ്കാലയിടരുതെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. കുടിവെള്ള വിതരണത്തിനും അന്നദാനത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നിവേദ്യം പൂർത്തിയായ ശേഷം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ , അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …