Breaking News

വിമാനത്തിലെ ബിസിനസ് ക്ലാസ് ഭക്ഷണത്തിൽ പ്രാണി; എയർ ഇന്ത്യയ്‌ക്കെതിരെ പരാതി

മുംബൈ: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 671 വിമാനത്തിലെ യാത്രികനായ മഹാവീർ ജെയിനാണ് ഭക്ഷണത്തിൽ പ്രാണിയെ കണ്ടെത്തിയത്. വീഡിയോ സഹിതമാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണികളുണ്ടായിരുന്നു. ശുചിത്വം പാലിച്ചതായി തോന്നുന്നില്ല. മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. സീറ്റ് 2 സി. എന്ന കുറിപ്പോടെയാണ് മഹാവീർ ജെയിൻ വീഡിയോ പങ്കുവെച്ചത്.

ഈ ആഴ്ച ഷെഫ് സഞ്ജീവ് കപൂറും വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തെ വിമർശിച്ചിരുന്നു. തണ്ണിമത്തൻ, വെള്ളരിക്ക, തക്കാളി എന്നിവയ്‌ക്കൊപ്പം തണുത്ത ചിക്കൻ ടിക്ക, കാബേജും മയോണൈസും നിറച്ച ഒരു സാൻഡ് വിച്ച്, ക്രീമിൽ തിളങ്ങുന്ന പഞ്ചസാര സിറപ്പ് എന്നിവയാണ് പ്രഭാതഭക്ഷണമായി നൽകിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതാണോ ഇന്ത്യക്കാർ പ്രഭാതഭക്ഷണമായി കഴിക്കുന്നത് എന്ന ചോദ്യവും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …