Breaking News

Breaking News

മിറാക്കിൾ ജിആർ, ഡെക്സ് ജിആർ; പുത്തൻ ഇലക്ട്രിക് ബൈക്കുകളുമായി യുലു

രണ്ട് പുതിയ ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇവി മൊബിലിറ്റി ടെക് കമ്പനിയായ യുലു. മിറാക്കിൾ ജിആർ, ഡെക്സ് ജിആർ എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. ഇവി വിഭാഗത്തിൽ ബജാജിന്‍റെ അനുബന്ധ സ്ഥാപനമായ ചേതക് ടെക്നോളജീസ് ലിമിറ്റഡാണ് ഇവ രണ്ടും വികസിപ്പിച്ചെടുത്തത്. മുൻവശത്ത് ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമായാണ് പുതിയ യൂലു ഇ-ബൈക്ക് വരുന്നത്. പുതിയ ബൈക്കുകൾക്ക് ഇരുവശത്തും ഡ്രം ബ്രേക്കുകൾ ലഭിക്കും. മണിക്കൂറിൽ 25 കിലോമീറ്ററാണ് …

Read More »

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുമായുള്ള കരാർ റദ്ദാക്കി നെവാർക്ക്

ന്യൂഡൽഹി: ബലാത്സംഗക്കേസിലെ പ്രതിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായുള്ള സഹോദരി- നഗര കരാർ റദ്ദാക്കി യുഎസ് നഗരമായ നെവാർക്ക്. ‘ഖേദകരം’ എന്ന് വിശേഷിപ്പിച്ചാണ് നടപടി. നെവാർക്കിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും കരാർ ഒപ്പിടുകയും ചെയ്യുന്ന നിരവധി ചിത്രങ്ങൾ നിത്യാനന്ദ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ജനുവരി 12ന് നെവാർക്കിലെ സിറ്റി ഹാളിൽ ‘കൈലാസ’യും നെവാർക്കും …

Read More »

‘ഹൈദ്ര’; ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ടുമായി യുഎഇ

അബുദാബി: ലോകത്തിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ട് പുറത്തിറക്കി യുഎഇ. അബുദാബി മുസഫയിലെ അൽസീർ മറൈനിൽ പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ ബോട്ടിന് ഹൈദ്ര എന്നാണ് പേര് നൽകിയിട്ടുള്ളത്. 4 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള ഹൈദ്രയെ യുഎഇ തീരദേശ സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഉപയോഗിക്കും. ജലശുദ്ധീകരണ പ്ലാന്‍റുകൾ, സ്വകാര്യ ദ്വീപുകൾ, സൂപ്പർ യോട്ടുകൾ മുതലായവയുടെ സംരക്ഷണത്തിനും ഇത് ഉപയോഗിക്കും.

Read More »

സ്റ്റേജ് ഷോയ്ക്കിടെ ഡ്രോണ്‍ തലക്കിടിച്ച് ഗായകൻ ബെന്നി ദയാലിന് പരിക്കേറ്റു

ചെന്നൈ: ഗായകൻ ബെന്നി ദയാലിന്‍റെ തലയിൽ ഡ്രോൺ ഇടിച്ച് പരിക്കേറ്റു. ചെന്നൈയിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ബെന്നി ദയാൽ പാട്ട് പാടുന്നതിനിടെയാണ് ഡ്രോൺ തലയുടെ പിൻഭാഗത്ത് ഇടിച്ചത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബെന്നി ദയാൽ ഷോ അവതരിപ്പിക്കാൻ തുടങ്ങിയതു മുതൽ ഡ്രോൺ സ്റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. ബെന്നി ദയാലിന് സമീപത്തുകൂടെ ആയിരുന്നു ഡ്രോൺ പറത്തിയത്. ‘ഉർവശി ഉർവശി’ എന്ന ഗാനം …

Read More »

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു; പ്രതിപക്ഷ പാർട്ടികൾ മോദിക്ക് കത്തയച്ചു

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഒപ്പിട്ട …

Read More »

ട്രേഡ് യൂണിയനുകളുടെ എതിർപ്പ് തള്ളി; കെഎസ്ആർടിസി ശമ്പളം നല്കിയത് ഗഡുക്കളായി

തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെ എതിർപ്പ് അവഗണിച്ച് ശമ്പളം ഗഡുക്കളായി നൽകി കെ.എസ്.ആർ.ടി.സി. പകുതി ശമ്പളമാണ് ജീവനക്കാർക്ക് നൽകിയത്. രണ്ടാം ഗഡു നൽകണമെങ്കിൽ ധനവകുപ്പ് സഹായിക്കണമെന്നും മാനേജ്മെന്‍റ് അറിയിച്ചു. സർക്കാർ ധനസഹായം ലഭിച്ചാൽ മാത്രമേ ജീവനക്കാർക്ക് രണ്ടാം ഗഡു നൽകാനാകൂവെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. പ്രതിമാസ കളക്ഷനിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി പ്രതിമാസം സർക്കാർ നൽകുന്ന 50 കോടി …

Read More »

ബ്രഹ്മപുരം തീപിടുത്തം; വിഷപ്പുക ശ്വസിച്ച 20 ഉദ്യോഗസ്ഥർ ചികിത്സ തേടി

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലുണ്ടായ തീപിടുത്തത്തെ തുടർന്നുണ്ടായ കടുത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമന സേനാംഗങ്ങൾ ചികിത്സ തേടി. ഛർദ്ദി, ശ്വാസതടസ്സം, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും ചികിത്സ തേടിയതെന്ന് ജില്ലാ ഫയർ ഓഫീസർ എം കെ സതീശൻ പറഞ്ഞു. വൈകുന്നേരത്തോടെ 80 ശതമാനം തീയും അണയ്ക്കാനാകും. വിഷപ്പുകയും കാറ്റുമാണ് തീ അണയ്ക്കുന്നതിനുള്ള തടസ്സങ്ങൾ. 25 യൂണിറ്റുകളിലായി 150 ഓളം ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള …

Read More »

മദ്യലഹരിയിൽ വിമാനത്തിൽ സഞ്ചരിച്ച വിദ്യാർഥി സഹയാത്രികനുമേൽ മൂത്രമൊഴിച്ചു

ന്യൂഡല്‍ഹി: മദ്യലഹരിയിൽ വിമാനത്തിൽ യാത്ര ചെയ്ത വിദ്യാർത്ഥി സഹയാത്രികനുമേൽ മൂത്രമൊഴിച്ചു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ വിമാനത്തിലാണ് സംഭവം. യുഎസ് സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ് മൂത്രമൊഴിച്ചത്. ന്യൂയോർക്കിൽ നിന്ന് രാത്രി 9.15ന് പുറപ്പെട്ട് ഡല്‍ഹിയില്‍ ശനിയാഴ്ച ഉച്ചയോടെ ഇറങ്ങിയ എഎ 292 വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന യുവാവ് ഉറക്കത്തിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇത് സഹയാത്രികന്റെ ദേഹത്തായി. ഇതോടെ അധികൃതരെ വിവരമറിയിച്ചു. എന്നാൽ മൂത്രമൊഴിച്ചതിന് വിദ്യാർത്ഥി ക്ഷമാപണം നടത്തിയതിനാൽ അഭ്യർത്ഥനപ്രകാരം പൊലീസിനെ അറിയിച്ചില്ലെന്ന് …

Read More »

അന്തരീക്ഷത്തില്‍ എതിര്‍ചുഴി; ഇന്നും ചൂട് കൂടും, ആറിടങ്ങളില്‍ താപനില 40 ഡിഗ്രി കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൂടിയ താപനിലയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ ചൂട് അനുഭവപ്പെട്ടേക്കും. ഇന്നലെ പകൽ ആറ് സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നിരുന്നു. കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് ഇന്നലെ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നത്. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന എതിർ ചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളിൽ താപനില ഉയരാൻ കാരണം. വരും ദിവസങ്ങളിലും താപനില ഉയരാനാണ് സാധ്യത. …

Read More »

സന്തോഷ് ട്രോഫി; 54 വര്‍ഷത്തിന് ശേഷം കിരീടത്തിൽ മുത്തമിട്ട് കർണാടക

റിയാദ്: സന്തോഷ് ട്രോഫി ഫൈനലിൽ മേഘാലയയെ 2-3ന് തകർത്ത് കർണാടക കിരീടം ചൂടി. 54 വർഷത്തിന് ശേഷമാണ് കർണാടക സന്തോഷ് ട്രോഫി നേടുന്നത്. കർണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫി കിരീടമാണിത്. ആദ്യ കിരീടം പ്രതീക്ഷിച്ചിരുന്ന മേഘാലയ നിരാശരായി മടങ്ങി. ചരിത്രത്തിലാദ്യമായി കലാശപ്പോരിനിറങ്ങിയ മേഘാലയെ ഞെട്ടിച്ചുകൊണ്ടാണ് കര്‍ണാടക തുടങ്ങിയത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ കർണാടക ലീഡ് പിടിച്ചു. സുനിൽകുമാറാണ് ലീഡ് നൽകിയത്. എന്നാൽ കർണാടകയുടെ ആഹ്ലാദം അധിക നേരം നീണ്ടുനിന്നില്ല. …

Read More »