വിവാഹ നിയമങ്ങളിൽ പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി. വിവാഹത്തിനും വിവാഹമോചനത്തിനുമായി മതേതരമായ പൊതു നിയമം വേണമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും ഹൈക്കോടതി വ്യക്തമാക്കി. സമുദായ നിയമങ്ങൾക്കനുസരിച്ചുള്ള വിവാഹമാകാമെങ്കിലും എല്ലാ വിവാഹങ്ങളും നിയമ വിധേയമാക്കണമെന്നും കോടതി നിർദേശിച്ചു. സ്ത്രീധന പീഡനവും ലൈംഗീക പീഡനവും ചൂണ്ടിക്കാട്ടി കുടുംബ കോടതി അനുവദിച്ച വിവാഹമോചന ഹർജികൾക്കെതിരായ ഭർത്താക്കന്മാരുടെ അപ്പീലുകൾ തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ എ മുഹമ്മദ് മുഷ്താഖും കൗസർ എടപ്പഗത്തും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. ഭാര്യയുടെ ആഗ്രഹവും …
Read More »രാജ്യത്ത് ആകെ കൊവിഡ് രോഗികളില്‍ 50 ശതമാനവും കേരളത്തിലെന്ന് റിപ്പോര്‍ട്ട്…
രാജ്യത്ത് ഇന്ന് കൊവിഡ് രോഗികളുടെ പ്രതിദിന കണക്കില്‍ നേരിയ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. 44,643 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 464 പേര്‍ മരണമടഞ്ഞതായി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,26,754 ആയി. 41,096 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 3.10 കോടിയായി. 97.36 ആണ് രോഗമുക്തി നിരക്ക്. രാജ്യത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത് 4,14,159 പേരാണ്. ഇതുവരെ രാജ്യത്ത് നല്‍കിയത് 49.5 കോടി ഡോസ് …
Read More »പരീക്ഷ എഴുതാന്‍ എത്തിയ 21 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ; സമ്ബര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈന്‍ ചെയ്തു; ഓഫീസ് സീല്‍ ചെയ്തു…
ഹാസന്‍ ജില്ലയിലെ നഴ്സിംഗ് കോളേജിലെ 21 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ ഹസ്സനിലെ നിസര്‍ഗ നഴ്സിംഗ് കോളേജില്‍ എത്തിയത്. പ്രോട്ടോക്കോള്‍ അനുസരിച്ച് ഇവരെ കോളേജ് അധികൃതര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വന്ന എല്ലാവരും കൊവിഡ് പോസിറ്റീവ് ആണെന്നറിയുന്നത്. തുടര്‍ന്ന് കോളേജ് അധികൃതര്‍ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതരെത്തി വിദ്യാര്‍ത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതോടൊപ്പം മലയാളി വിദ്യാര്‍ത്ഥികളുമായി …
Read More »വിസ്മയ കേസ്: കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു; ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ല, പെന്ഷന് പോലും സാധ്യതയില്ലെന്ന് മന്ത്രി
കൊല്ലം ശാസ്‌താംകോട്ടയിൽ സ്ത്രീധന പീഡനത്തിനിരയായി ജീവനൊടുക്കിയ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അന്വേഷണ വിധേയമായി ഇയാളെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. കേരള സിവില്‍ സര്‍വീസ് ചട്ട 11 (8) പ്രകാരമാണ് ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. വിസ്മയ മരിച്ചതിന് പിന്നാലെ അറസ്റ്റിലായ കിരണ്‍ നിലവില്‍ റിമാന്‍ഡിലാണ്. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചത്. …
Read More »സംസ്ഥാനത്ത് ഇന്നും നാളെയും കനത്തമഴയ്ക്ക് സാധ്യത, എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ശനിയാഴ്ചയും എട്ടു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രി 11.30 വരെ കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ …
Read More »കൊവിഡ് വ്യാപനം രൂക്ഷം; കേരള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തമിഴ്‌നാട്…
കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് കേരളത്തിന്റെ അതിര്‍ത്തിയില്‍ വാരാന്ത്യ കര്‍ഫ്യു ഏര്‍പ്പെടുത്തി. ഇന്ന് രാത്രി ഒമ്ബത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക
Read More »നാടന്‍പാട്ട് കലാകാരനും കാര്‍ട്ടൂണിസ്‌റ്റുമായ ബാനര്‍ജി അന്തരിച്ചു…
ശ്രദ്ധേയമായ ‘താരകപ്പെണ്ണാളേ’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ നാടന്‍പാട്ട് കലാകാരനും പ്രസിദ്ധ കാര്‍ട്ടൂണിസ്‌റ്റുമായ പി.എസ് ബാനര്‍ജി അന്തരിച്ചു. നാൽപ്പത്തിയൊന്നു വയസായിരുന്നു. കൊവിഡ് രോഗം ഭേദമായ ശേഷമുളള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യമുണ്ടായത്. കൊല്ലം ശാസ്‌താംകോട്ട മനക്കരമനയില്‍ പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കള്‍. ടെക്‌നോപാര്‍ക്കില്‍ ഗ്രാഫിക് ഡിസൈനറായി ജോലിനോക്കിയിരുന്ന ബാനര്‍ജി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്‍ട്ടൂണിസ്‌റ്റുമായിരുന്നു. ലളിതകലാ അക്കാദമിയുടെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് …
Read More »സ്വര്‍ണ വായ്പ ഇനി എസ്ബിഐ യോനോ ആപ്പ് വഴി എളുപ്പത്തില്‍ നടത്താം…
സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച്, കുറഞ്ഞ പലിശനിരക്കില്‍ ഇപ്പോള്‍ എസ്ബിഐ ഗോള്‍ഡ് ലോണ്‍ ലഭിക്കും. യോനോ എസ്ബിഐ വഴി വായ്പക്കായി അപേക്ഷിക്കുമ്ബോള്‍ ഒന്നിലധികം ആനുകൂല്യങ്ങളും നേടാനാവും. വീട്ടിലിരുന്ന് തന്നെ വായ്പക്ക് അപേക്ഷിക്കാനാവുമെന്നതാണ് പ്രധാന ഗുണം. 8.25 ശതമാനത്തില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 2021 സെപ്തംബര്‍ 30 വരെ (0.75% ഇളവ് ലഭ്യമാണ്), കുറഞ്ഞ പേപ്പര്‍ വര്‍ക്കുകള്‍, കുറഞ്ഞ നടപടിക്രമങ്ങള്‍, കുറഞ്ഞ കാത്തിരിപ്പ് തുടങ്ങിയവയാണ് മറ്റു പ്രധാന …
Read More »യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി…
യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ 24 കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മയാണ് മകനെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അമ്ബലത്തറ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ …
Read More »കോവിഡ് 19 മരണ വിവരങ്ങളറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലുമായി സര്‍ക്കാര്‍…
സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ പോര്‍ട്ടല്‍. പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി കോവിഡ് മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തവ എല്ലാം ഈ പോര്‍ട്ടലിലൂടെ കണ്ടെത്താനാകും. പേര്, ജില്ല, മരണ …
Read More »