Breaking News

Breaking News

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ 2023 മാർച്ച് 9ന് ആരംഭിക്കും. പരീക്ഷ മാർച്ച് 29ന് അവസാനിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും. 4,19,554 പേർ എസ്എസ്എൽസി പരീക്ഷയും 4,25,361 പേർ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 പേർ …

Read More »

ബ്രഹ്മപുരം തീപിടുത്തം; ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവി

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാൻ ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നാവികസേന. ഉച്ചയ്ക്ക് ശേഷവും തീ നിയന്ത്രണവിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, നഗരത്തിലെ മാലിന്യ നിർമാർജനം നിശ്ചലമായി. ഒന്നര ദിവസം പിന്നിടുമ്പോഴും ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലെ തീ ഇപ്പോഴും കത്തുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകൾ കെടാത്തതാണ് പ്രതിസന്ധി. അഗ്നിശമന സേനയ്ക്ക് പുറമെ നാവികസേനയുടെയും ബിപിസിഎല്ലിന്‍റെയും 25 യൂണിറ്റും ബ്രഹ്മപുരത്തുണ്ട്. എഎൽഎച്ച്, സീ കിംഗ് ഹെലികോപ്റ്ററുകളിലും …

Read More »

റഷ്യ സാമ്പത്തിക പാപ്പരത്തത്തിലേക്ക്; വെളിപ്പെടുത്തലുമായി ഒലെ​ഗ് ഡറിപസ്ക

മോസ്കോ: ഒരു വർഷത്തിനുള്ളിൽ റഷ്യ സാമ്പത്തിക പാപ്പരത്തത്തിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ട്. രാജ്യം അതിജീവിക്കണമെങ്കിൽ വിദേശ രാജ്യങ്ങളുടെ സഹായം ആവശ്യമാണെന്ന് മുൻ റഷ്യൻ പ്രഭു ഒലെ​ഗ് ഡറിപസ്ക പറഞ്ഞു. സാമ്പത്തിക സ്ഥിതി സുസ്ഥിരമാണെന്ന പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ്റെ വാദം തള്ളിക്കൊണ്ടാണ് ഒലെ​ഗ് ഡറിപസ്കയുടെ വെളിപ്പെടുത്തൽ. പാശ്ചാത്യ ഉപരോധങ്ങൾക്ക് മുന്നിൽ തകർക്കപ്പെടാതെ നിൽക്കുന്ന സമ്പദ് വ്യവസ്ഥയെ പ്രശംസിച്ച് പുടിൻ നേരത്തെ സംസാരിച്ചിരുന്നു. അടുത്ത വർഷത്തോടെ ട്രഷറിയിൽ പണമുണ്ടാകില്ല, തങ്ങൾക്ക് വിദേശ നിക്ഷേപകരെ ആവശ്യമാണെന്ന് …

Read More »

നിർദ്ദേശങ്ങള്‍ പാലിച്ചില്ല; ആമസോണ്‍ പേയ്ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: പ്രീപെയ്ഡ് പേയ്മെന്‍റ് നിർദ്ദേശങ്ങളും കെവൈസി നിർദ്ദേശങ്ങളും പാലിക്കാത്തതിന് ആമസോൺ പേ ഇന്ത്യയ്ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇക്കാര്യത്തിൽ ആമസോൺ പേയ്ക്ക് റിസർവ് ബാങ്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കമ്പനിയുടെ പ്രതികരണം പരിഗണിച്ചാണ് റിസർവ് ബാങ്ക് പിഴ ചുമത്തിയത്. എന്നിരുന്നാലും, ഈ നീക്കം കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കി. 2007ലെ പേയ്മെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 30 …

Read More »

പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണം; അലഹബാദ് ഹൈക്കോടതി

അലഹബാദ്: രാജ്യത്ത് ഗോവധം നിരോധിക്കാൻ ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണമെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇന്ത്യ ഒരു മതേതര രാജ്യമായതിനാൽ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. ഹിന്ദുമതത്തിൽ, പശു ദൈവികതയെയും പ്രകൃതിയുടെ ദാനശീലത്തേയും പ്രതിനിധീകരിക്കുന്നു. അതിനാൽ പശുക്കളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു. പശുവിനെ ബഹുമാനിക്കുന്ന രീതിക്ക് വേദകാലത്തോളം പഴക്കമുണ്ട്. പശുവിനെ കൊല്ലുകയോ അങ്ങനെ ചെയ്യാൻ …

Read More »

തലച്ചോർ കാർന്നുതിന്നുന്ന അമീബ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവിഭാഗം

മസ്തിഷ്കം തിന്നുന്ന അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിർദേശം. അമേരിക്കയിലെ ഷാർലറ്റ് കൗണ്ടിയിൽ നിന്നുള്ള ഒരു യുവാവ് നെയ്‌ഗ്ലേറിയ ഫൗലേറി എന്ന അമീബ ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. പൈപ്പ് വെള്ളത്തിൽ നിന്ന് മൂക്ക് കഴുകുന്നതിനിടെയാണ് അമീബ തലച്ചോറിലെത്തിയത്. ഫെബ്രുവരി 20നാണ് യുവാവ് മരിച്ചത്. അണുബാധയെക്കുറിച്ച് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി മൂന്ന് ദിവസത്തിനുള്ളിലാണ് മരണം. അണുബാധ സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഷാർലറ്റ് ആരോഗ്യ വകുപ്പ് അറിയിച്ചു. കുളിക്കുക, …

Read More »

അർബുദത്തിൽ നിന്നും മുക്തനായി ജോ ബൈഡൻ; പൂർണ ആരോഗ്യവാനെന്ന് ഡോക്ടർ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ അർബുദം പൂർണമായും ഭേദമായതായി ബൈഡനെ ചികിത്സിക്കുന്ന ഡോക്ടർ കെവിൻ ഓ കോണർ. ബൈഡന് ത്വക്ക് കാൻസർ ഉണ്ടെന്ന് കണ്ടെത്തുകയും ഫെബ്രുവരിയിൽ ചികിത്സ പൂർത്തിയാക്കുകയും ചെയ്തതായി ഡോ കെവിൻ പറഞ്ഞു. പതിവ് പരിശോധനയിലാണ് ബൈഡന് ത്വക്ക് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. കാൻസർ ബാധിച്ച ത്വക്ക് നീക്കം ചെയ്തു. പ്രസിഡന്‍റായി പ്രവർത്തിക്കാൻ ജോ ബൈഡൻ ആരോഗ്യവാനും ഊർജ്ജസ്വലനുമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. അതേസമയം, കാൻസർ ശരീരത്തിന്‍റെ മറ്റ് …

Read More »

സ്റ്റാര്‍ലിങ്കുമായി കിടപിടിക്കാനൊരുങ്ങി ചൈന; സ്വന്തം ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിക്കാൻ ചൈന

യുഎസ് കമ്പനി സ്റ്റാർലിങ്കുമായി മത്സരിക്കാനുള്ള തയാറെടുപ്പുമായി ചൈന. സ്റ്റാർലിങ്കിന്‍റെ ലോ എര്‍ത്ത് ഓര്‍ബിറ്റിലെ ഉപഗ്രഹ ശൃംഖലയ്ക്ക് സമാനമായി സ്വന്തം ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിക്കാനാണ് ചൈന പദ്ധതിയിടുന്നത്. ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിനു കീഴിൽ വരുന്ന സാറ്റലൈറ്റ് ഇന്‍റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. സ്റ്റാർലിങ്കിന് 3,500 ലധികം ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങളുണ്ട്. യുഎസിൽ മാത്രം ആയിരക്കണക്കിന് ഉപഭോക്താക്കളുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. കൂടുതൽ ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ എത്തിക്കാനാണ് സ്റ്റാർലിങ്കിൻ്റെ നീക്കം.

Read More »

മേഘാലയ സര്‍ക്കാര്‍ രൂപീകരണത്തിൽ ട്വിസ്റ്റ്; പിന്തുണ പിന്‍വലിച്ച് എച്ച്എസ്പിഡിപി

ഷില്ലോങ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം നേടാൻ കഴിയാത്ത മേഘാലയയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത് നാടകീയ സംഭവവികാസങ്ങൾ. നിലവിലെ കാവൽ മുഖ്യമന്ത്രിയും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പ്രസിഡന്‍റുമായ കോണ്‍റാഡ് സങ്മ ഗവർണർ ഫഗു ചൗഹാനെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ഒരു പാർട്ടി സഖ്യത്തിൽ നിന്ന് പിൻമാറി. രണ്ട് എംഎൽഎമാരുള്ള ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) സാങ്മയ്ക്ക് പിന്തുണ നൽകിയിട്ടില്ലെന്നും …

Read More »

ഡോക്ടർമാർ ആന്‍റിബയോട്ടിക് ചികിത്സ കുറയ്ക്കണം: ഐഎംഎ

തിരുവനന്തപുരം: ആന്‍റിബയോട്ടിക് ചികിത്സ കുറയ്ക്കാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകി ഐഎംഎ. ഇപ്പോൾ ഉണ്ടാകുന്ന സാധാരണ പനിക്ക് ആന്‍റിബയോട്ടിക് ചികിത്സ ആവശ്യമില്ല. ബാക്ടീരിയ രോഗങ്ങൾക്ക് മാത്രമേ ആന്‍റിബയോട്ടിക്കുകൾ നിർദ്ദേശിക്കാവൂ. ആളുകൾ സ്വന്തമായി ആന്‍റിബയോട്ടിക്കുകൾ വാങ്ങുന്നത് വർധിക്കുന്നതായും ഇത് ഭാവിയിൽ മരുന്ന് പ്രവർത്തിക്കാത്ത പ്രശ്നത്തിലേക്ക് നയിച്ചേക്കാമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി. ഒരു കാരണവശാലും ആളുകൾ ആന്‍റിബയോട്ടിക്കുകൾ സ്വയം വാങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More »