ബിസിസിഐ ഐപിഎല്‍ ദുബായ് പതിപ്പിന്റെ ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ടു . 31 മത്സരങ്ങള്‍ ആണ് ദുബായിയില്‍ നടക്കുക. കോവിഡ് ഇന്ത്യയില്‍ രൂക്ഷമായതോടെയാണ് 2021 പതിപ്പ് ഐപിഎല്‍ നിര്‍ത്തിയത്. സെപ്റ്റംബര്‍ 19ന് ആണ് ദുബായിയില്‍ ഐപിഎല്‍ ആരംഭിക്കുക. ആദ്യ മത്സരത്തില്‍ ചെന്നൈയും, മുംബൈയും തമ്മില്‍ ഏറ്റുമുട്ടും. ഫൈനല്‍ മത്സരം ഒക്ടോബര്‍ 15ന് നടക്കും. ദുബായ്, അബദാബി, ഷാര്‍ജ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക. ആദ്യ ക്വാളിഫയര്‍ ഒക്ടോബര്‍ 10നും രണ്ടാം …
Read More »കുറയാതെ കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 66 മരണം; പത്തിൽ താഴാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…
സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,62,48,280 സാമ്ബിളുകളാണ് പരിശോധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 …
Read More »17കാരന്‍ രാത്രി കാമുകിയുടെ വീട്ടില്‍; ബന്ധുക്കള്‍ പിടികൂടി; ജനനേന്ദ്രിയം മുറിച്ചെടുത്തു ക്രൂരമായി കൊലപ്പെടുത്തി…
പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരില്‍ 17കാരനെ അതിദാരുണമായി കൊലപ്പെടുത്തി. ആണ്‍കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചും ക്രൂരമായി മര്‍ദ്ദിച്ചുമാണ് കൊലപാതകം. സംഭവത്തിന് പിന്നാലെ പ്രകോപിതരായ ബന്ധുക്കള്‍ ആണ്‍കുട്ടിയുടെ മൃതദേഹം പ്രതിയുടെ വീടിന് മുന്നില്‍ സംസ്‌കരിച്ചു. ബിഹാറിലെ മുസാഫര്‍പൂരിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. അതേപ്രദേശത്തുതന്നെയുള്ള യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ 17കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സൗരഭ് കുമാര്‍ എന്നായാളാണ് മരിച്ചത്. സൗരഭ്കുമാറിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ …
Read More »രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തില്‍ : കണക്കുകള്‍ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം…
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 39,742 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുമ്ബോള്‍ കേരളത്തിലെ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. വിവിധ സംസ്ഥാനങ്ങളിലായി 4,08,212 സജീവ കേസുകളാണ് നിലവിലുള്ളത്. ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊവിഡ് കേസുകള്‍ കുറയുന്നതില്‍ കാരണമായെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഇതുവരെ 43,31,50,864 പേര്‍ക്കാണ് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയത്. ഇന്നലെ കേരളത്തിലാണ് ഏറ്റവുമധികം കൊവിഡ് കേസുകള്‍ …
Read More »ക്ലബ് ഹൗസ് ഉപയോഗിക്കുന്നവർ ജാഗ്രതൈ; ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ മൊബൈല്‍ നമ്ബറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനക്ക്…
ദശലക്ഷക്കണക്കിന് ക്ലബഹൗസ് ഉപയോക്താക്കളുടെ മൊബൈല്‍ നമ്ബറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനക്ക്. മൊബൈല്‍ നമ്ബര്‍ ഒഴികെ മറ്റ് സ്വകാര്യ വിവരങ്ങള്‍ ഒന്നും ഓഡിയോ ചാറ്റ് അപ്ലിക്കേഷനായ ക്ലബ്ഹൗസില്‍ നല്‍കേണ്ടതില്ല. ലക്ഷക്കണക്കിനാളുകളുടെ നമ്ബറുകള്‍ വില്‍പനക്ക് വെച്ച കാര്യം സെബര്‍ സുരക്ഷ വിദഗ്ധനായ ജിതന്‍ ജെയിനാണ് ട്വീറ്റ് ചെയ്തത്. ഉപയോക്താക്കളുടെ കോണ്ടാക്ട് ലിസ്റ്റില്‍ ബന്ധപ്പെടുത്തി വെച്ച നമ്ബറുകളും അക്കൂട്ടത്തിലുള്ളതിനാല്‍ നിങ്ങള്‍ ക്ലബ് ഹൗസില്‍ ഇതുവരെ അക്കൗണ്ട് തുടങ്ങിയിട്ടില്ലെങ്കിലും നമ്ബറുകള്‍ ഡാര്‍ക്ക് വെബിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ജെയിന്‍ …
Read More »അടൂര്‍ ജനറല്‍ ആശുപത്രി പ്രത്യേക നവജാത ശിശുപരിചരണ വിഭാഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു…
അടൂര്‍ ജനറല്‍ ആശുപത്രിയിലെ പ്രത്യേക നവജാത ശിശുപരിചരണ വിഭാഗം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നാട മുറിച്ച് പ്രത്യേക നവജാത ശിശുപരിചരണ വിഭാഗം നാടിനു സമര്‍പ്പിച്ചു. പത്തനംതിട്ട ജില്ലയിലെ ഏക നവജാത ശിശു പ്രത്യേക പരിചരണ യൂണിറ്റാണിത്. ആരോഗ്യകേരളം 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20.7 ലക്ഷം രൂപാ ചെലവില്‍ ഹിന്ദുസ്ഥാന്‍ ലൈഫ് …
Read More »നീലച്ചിത്ര നിര്‍മാണ കേസ്; രാജ് കുന്ദ്രയുടെ ഓഫീസില്‍ റെയ്‌ഡ് ; അകത്തുകയറിയ ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…
നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഓഫീസില്‍ രഹസ്യ അറ കണ്ടെത്തിയതായി റിപ്പോര്‍ട്ട് . മുംബൈ അന്ധേരിയിലെ വിയാന്‍ ഇന്‍ഡസ്ട്രീസ്, ജെ.എല്‍ സ്ട്രീം എന്നിവയുടെ ഓഫീസില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്‌ഡിലാണ് രഹസ്യ അറ കണ്ടെത്തിയത്. അറയില്‍ നിന്ന് രഹസ്യ ഫയലുകളും രേഖകളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫയലുകളും രേഖകളും പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു . ഓഫീസിലെ ലോക്കറില്‍ സൂക്ഷിച്ച ബാങ്ക് വഴിയുള്ള സാമ്ബത്തിക ഇടപാടുകളുമായും ക്രിപ്റ്റോ കറന്‍സിയുമായും ബന്ധപ്പെട്ട …
Read More »കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ്; പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്…
കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. കേസിലെ 6 പ്രതികളായ റെജി അനില്‍ കുമാര്‍, കിരണ്‍, ബിജു, കരീം, ബിജോയ് എ കെ, ടി.ആര്‍ സുനില്‍ കുമാര്‍, സി കെ ജില്‍സ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ സംഘത്തിന്റെ പരിശോധന നടത്തിയത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പ്രതികള്‍ സംസ്ഥാനത്തിന്റെ പലയിടത്തും നിക്ഷേപം നടത്തിയതായി സൂചനകള്‍ ലഭിച്ചു. …
Read More »അവശനിലയില്‍ വീട്ടിലെ അലമാരയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു
അവശനിലയില്‍ വീട്ടിലെ അലമാരയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. തൃക്കടവൂര്‍ സ്വദേശിനിയായ 58 കാരിയാണ് മരിച്ചത്. അവശനിലയിലാണ് വീട്ടമ്മയെ വീട്ടിലെ തന്നെയുള്ള അലമാരയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. വീട്ടമ്മ അര്‍ബുദബാധിതയായിരുന്നു. മാനസിക വെല്ലുവിളി കൂടി നേരിട്ടിരുന്ന ഇവര്‍ നീരാവില്‍ ജംഗ്ക്ഷന് സമീപമുള്ള വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
Read More »ഓക്സിമീറ്ററടക്കം അഞ്ച് മെഡിക്കല്‍ ഉപകരണങ്ങളുടെ വില കുറച്ചു…
കോവിഡ് സാഹചര്യത്തില്‍ ഉപയോഗം വ്യാപകമായ പള്‍സ് ഓക്സിമീറ്റര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ തുടങ്ങിയ അഞ്ച് മെഡിക്കല്‍ ഉപകരണങ്ങളുടെ വില കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഓക്‌സിമീറ്റര്‍, ഗ്ലൂക്കോമീറ്റര്‍, ബി.പി മോണിറ്റര്‍, നെബുലൈസര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ എന്നിവയുടെ വിലയാണ് കുറച്ചത്. 70 ശതമാനമായി വില കുറയുമെന്ന് രാസവള മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഇതുസംബന്ധിച്ച് ജൂലൈ 13 ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ)യുടെ ഉത്തരവ് കമ്ബനികള്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കുന്ന …
Read More »