Breaking News

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ്; പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്…

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. കേസിലെ 6 പ്രതികളായ റെജി അനില്‍ കുമാര്‍, കിരണ്‍, ബിജു, കരീം, ബിജോയ് എ കെ, ടി.ആര്‍ സുനില്‍ കുമാര്‍,

സി കെ ജില്‍സ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ സംഘത്തിന്റെ പരിശോധന നടത്തിയത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

പ്രതികള്‍ സംസ്ഥാനത്തിന്റെ പലയിടത്തും നിക്ഷേപം നടത്തിയതായി സൂചനകള്‍ ലഭിച്ചു. ഇരിങ്ങാലക്കുടയില്‍ രജിസ്ട്രര്‍ ചെയ്ത നാലു സ്വകാര്യ കമ്ബനികളിലേക്കും അന്വേഷണം നീളുന്നു.

പെസോ ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ്, സിസിഎം ട്രഡേഴ്സ്, മൂന്നാര്‍ ലക്സ് വേ ഹോട്ടല്‍സ്, തേക്കടി റിസോര്‍ട്ട് എന്നീ കമ്ബനികളില്‍ പ്രതികള്‍ക്ക് പങ്കാളിത്തമുണ്ടെന്നാണ് പുതിയ വിവരം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …