Breaking News

Breaking News

പരീക്ഷാ സമയത്തെ മാനസിക പിരിമുറുക്കം; ‘മനോദർപ്പൺ’ സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: പരീക്ഷാ സമയത്തെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സൗജന്യ കൗൺസിലിങ് സംവിധാനമൊരുക്കി വിദ്യാഭ്യാസ മന്ത്രാലയം. ആത്മനിർഭർ ഭാരത് അഭിയാന് കീഴിലാണ് ‘മനോദർപ്പൺ’ എന്ന പേരിൽ ഇ-കൗൺസിലിങ് അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കുക. വാർഷിക പരീക്ഷാ സമയത്ത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണയും വൈകാരിക സുസ്ഥിരതയും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ് -19 മഹാമാരിക്ക് ശേഷം വിദ്യാർത്ഥികളുടെ മാനസികവും വൈകാരികവുമായ അവസ്ഥയിലുണ്ടായ മാറ്റം പരിഗണിച്ച് 10, 12 …

Read More »

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം; ഫുട്‌ബോള്‍ ഇതിഹാസം ജസ്റ്റ് ഫൊണ്ടൈന്‍ അന്തരിച്ചു

പാരീസ്: ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം ജസ്റ്റ് ഫൊണ്ടൈന്‍ (89) അന്തരിച്ചു. താരത്തിന്റെ കുടുംബമാണ് മരണവാർത്ത അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളായിരുന്നു ഫൊണ്ടൈന്‍. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും ഫൊണ്ടൈന്റെ പേരിലാണ്. 1958 ലോകകപ്പിൽ 13 ഗോളുകളാണ് ഇദ്ദേഹം സ്വന്തമാക്കിയത്. പെലെയുടെ ഉജ്ജ്വല പ്രകടനം ബ്രസീലിനെ കിരീടം ഉയർത്താൻ സഹായിച്ചുവെങ്കിലും ഫൊണ്ടൈന്റെ ഗോൾ വേട്ടയെ മറികടക്കാൻ ആർക്കും കഴിഞ്ഞില്ല. മറ്റാർക്കും ആ …

Read More »

ജി 20യിൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാൻ ഇന്ത്യ. ‘ഉക്രെയ്നിലെ റഷ്യയുടെ യുദ്ധം’ എന്ന രീതിയിൽ വിഷയം അവതരിപ്പിക്കുന്നതിന് റഷ്യയുടെയും ചൈനയുടെയും അനുമതി തേടാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച നടക്കുന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിക്കും. യുദ്ധം രണ്ടാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ചർച്ച നടത്താനുള്ള ഇന്ത്യയുടെ നീക്കം. ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് മേധാവികളുടെയും യോഗത്തിൽ ഈ …

Read More »

ബിബിസി വിഷയം ഉന്നയിച്ച് ബ്രിട്ടൺ; നിയമം എല്ലാവർക്കും ഒരുപോലെയെന്ന് ഇന്ത്യ

ന്യൂഡൽഹി: മുംബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയ വിഷയം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിച്ച് ബ്രിട്ടൺ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജയിംസ് ക്ലെവർലിയാണ് ബിബിസി റെയ്ഡിന്‍റെ വിഷയം ഉന്നയിച്ചത്. ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തെ നിയമങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് ജയശങ്കർ ഇതിന് മറുപടി നൽകി. ബിബിസി …

Read More »

ബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേ; ഉദ്ഘാടനം 11ന് പ്രധാനമന്ത്രി നിര്‍വഹിക്കും

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ പത്ത് വരി ബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായി ബിജെപി സർക്കാർ ഉയർത്തിക്കാട്ടുന്ന റോഡ് മെയ് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റോഡ് തുറക്കുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് മലയാളികളാണ്. മലബാറിൽ നിന്നുള്ളവർക്ക് ഏറ്റവും പ്രയോജനകരമാകുന്ന റോഡാണ് ബെംഗളൂരു-മൈസൂരു പത്ത് വരി ദേശീയപാത. 50,000 കോടി രൂപ …

Read More »

ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി നടപ്പാക്കില്ല: ധനമന്ത്രി

തിരുവനന്തപുരം: ഒരാളുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമ്മിച്ചതും ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകൾക്കും പ്രത്യേകം നികുതി ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനും തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള നിർദ്ദേശമാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം തദ്ദേശ സ്വയംഭരണ മന്ത്രിയുമായി ചർച്ച ചെയ്തു. നികുതി ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി ബാലഗോപാൽ …

Read More »

ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 32 മരണം, 85 പേർക്ക് പരിക്ക് ‌

ഏഥൻസ് : ഗ്രീസിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ മരിച്ചു. 85 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 7:30 ഓടെ ഏഥൻസിൽ നിന്ന് വടക്കൻ നഗരമായ തെസ്സലോനിക്കയിലേക്ക് പോകുകയായിരുന്ന ഇന്‍റർസിറ്റി പാസഞ്ചർ ട്രെയിൻ മധ്യ ഗ്രീസിലെ ലാരിസ നഗരത്തിന് പുറത്ത് ഒരു ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്‍റെ 4 ബോഗികൾ പാളം തെറ്റി. ചില ബോഗികൾക്ക് തീപിടിച്ചു. …

Read More »

അതിക്രമിച്ച് കടന്ന് അക്രമി; ചവിട്ടി തുരത്തി കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിദ്യാർഥിനി

തിരുവാങ്കുളം: വീട്ടിലെത്തിയ അക്രമിയെ ചവിട്ടി ഓടിച്ച് വിദ്യാർഥിനി. കരിങ്ങാച്ചിറ പാറപ്പിള്ളി റോഡിൽ ശ്രീനിലയത്തിൽ അരുണിന്‍റെയും നിഷയുടെയും മകൾ എസ്.അനഘയാണ് അക്രമിയെ ധീരമായി നേരിട്ടത്. ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. അരുണും നിഷയും നടക്കാൻ പോയതായിരുന്നു. മുൻവശത്തെ വാതിലടച്ചശേഷം അടുക്കള വാതിലടയ്ക്കാൻ പോകുമ്പോൾ ട്രാക്ക്സ്യൂട്ടും ഹെഡ്ഫോണും ധരിച്ച പൊക്കവും വണ്ണവുമുള്ള ഒരാൾ നിൽക്കുന്നത് കണ്ടു. തന്നെ കണ്ടെന്ന് മനസിലാക്കിയ അക്രമി കത്തിയെടുത്ത് അനഘയുടെ കഴുത്തിനു നേരേ വീശി. ഒഴിഞ്ഞുമാറിയ അനഘയ്ക്ക് …

Read More »

സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്ന് സൂചിപ്പിക്കുന്ന വാട്സാപ്പ് ചാറ്റുകൾ പുറത്ത്

തിരുവനന്തപുരം: സ്വപ്ന സുരേഷിനെ നോർക്കയ്ക്ക് കീഴിലുള്ള നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തി. ജോലിക്ക് വേണ്ടി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്ന് സൂചിപ്പിക്കുന്ന വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. സ്വപ്ന മുഖ്യമന്ത്രിയെ കണ്ട കാര്യം സി.എം രവീന്ദ്രനെ അറിയിച്ചെന്നും ശിവശങ്കർ ചാറ്റിൽ പറയുന്നു. നോർക്ക സി.ഇ.ഒ അടക്കമുള്ളവർ നിയമനത്തിന് സമ്മതിച്ചതായി ശിവശങ്കർ സ്വപ്നയോട് പറയുന്ന വാട്സാപ്പ് ചാറ്റുകൾ ആണ് പുറത്ത് വന്നത്. കോൺസുലേറ്റിലെ സ്വപ്നയുടെ രാജി വാർത്ത കേട്ട് സി …

Read More »

ലൈഫ് മിഷന്‍ കേസ്; ഇന്ന് ഹാജരാകാൻ പി.ബി നൂഹ് ഐഎഎസിന് ഇഡി നോട്ടീസ്

കൊച്ചി: ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇ.ഡി നോട്ടീസ്. പി.ബി നൂഹ് ഐ.എ.എസിന് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടിയാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കും. വിവാദമായ ഇടപാടിനും കേസിനും ശേഷമാണ് പി.ബി നൂഹ് ചുമതലയേൽക്കുന്നത്.

Read More »