Breaking News

ഇനി സൂപ്പര്‍ കാല്‍പന്തുകാലം; ഐ.എസ്​.എല്‍ എ​ട്ടാം സീ​സ​ണി​ന്​ ഇ​ന്ന്​ കി​ക്കോ​ഫ്​…

ഇ​ന്ത്യ​ന്‍ ഫു​ട്​​ബാ​ളിന്റെ മു​ഖഛാ​യ മാ​റ്റി​യ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗിന്റെ (ഐ.​എ​സ്.​എ​ല്‍) പു​തി​യ സീ​സ​ണി​ന്​ ഇന്ന് കി​ക്കോ​ഫ്. എ​ട്ടാം സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​ണ്​ വൈ​കീ​ട്ട്​ 7.30ന്​ ​കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ്-​എ.​ടി.​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍ മ​ത്സ​രത്തോ​ടെ തു​ട​ക്ക​മാ​വു​ക. കോ​വി​ഡ്​ കാ​ര​ണം ക​ഴി​ഞ്ഞ സീ​സ​ണി​ലെ പോ​ലെ ഹോം ​ആ​ന്‍​ഡ്​ എ​വേ സം​വി​ധാ​നം ഒ​ഴി​വാ​ക്കി ഗോ​വ​യി​ലെ മൂ​ന്നു ​മൈ​താ​ന​ങ്ങ​ളി​ലാ​യാ​ണ്​ ഇ​ത്ത​വ​ണ ഐ.​എ​സ്.​എ​ല്‍. പ​​ങ്കെ​ടു​ക്കു​ന്ന 11 ടീ​മു​ക​ളും ഗോ​വ​യി​ല്‍ ത​ന്നെ ത​ങ്ങി മ​ത്സ​ര​ങ്ങ​ളി​ല്‍ പ​​ങ്കെ​ടു​ക്കും.

ഫ​റ്റോ​ര്‍​ഡ​യി​ലെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്​​റു സ്​​റ്റേ​ഡി​യം, ബാം​ബോ​ലി​മി​ലെ അ​ത്​​ല​റ്റി​ക്​ സ്​​റ്റേ​ഡി​യം, വാ​സ്​​കോ​യി​ലെ തി​ല​ക്​ മൈ​താ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​വും ഐ.​എ​സ്.​എ​ല്‍ ആ​ര​വ​ങ്ങ​ളു​യ​രു​ക. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മും​ബൈ സി​റ്റി, മൂ​ന്നു വ​ട്ടം ചാ​മ്ബ്യ​ന്മാ​രാ​യ എ.​ടി.​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍, ര​ണ്ടു ത​വ​ണ കി​രീ​ടം നേ​ടി​യി​ട്ടു​ള്ള ചെ​ന്നൈ​യ്​​ന്‍ എ​ഫ്.​സി, ഒ​രു ത​വ​ണ ക​പ്പ​ടി​ച്ചി​ട്ടു​ള്ള ബം​ഗ​ളൂ​രു എ​ഫ്.​സി, കേ​ര​ള​ത്തി​െന്‍റ സ്വ​ന്തം കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്, എ​ഫ്.​സി ഗോ​വ, ഈ​സ്​​റ്റ്​ ബം​ഗാ​ള്‍, ഹൈ​ദ​രാ​ബാ​ദ്​ എ​ഫ്.​സി, ജാം​ഷ​ഡ്​​പു​ര്‍ എ​ഫ്.​സി, നോ​ര്‍​ത്ത്​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്, ഒ​ഡി​ഷ എ​ഫ്.​

സി എ​ന്നി​വ​യാ​ണ്​ ടീ​മു​ക​ള്‍. മു​ന്‍ സീ​സ​ണു​ക​ളി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി വി​ദേ​ശ​താ​ര​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ച്ച​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ ഐ.​എ​സ്.​എ​ല്ലി​ന്റെ സ​വി​ശേ​ഷ​ത. ടീ​മി​ലെ പ​ര​മാ​വ​ധി വി​​ദേ​ശ താ​ര​ങ്ങ​ളു​ടെ എ​ണ്ണം ആ​റാ​ണ്. ഇ​തി​ല്‍ ഒ​രാ​ള്‍ ഏ​ഷ്യ​ന്‍ ഫു​ട്​​ബാ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​നി​ല്‍​നി​ന്നാ​വു​ക​യും വേ​ണം. ഒ​രു സ​മ​യം നാ​ലു വി​ദേ​ശ​താ​ര​ങ്ങ​ള്‍ മാ​ത്ര​മെ ക​ള​ത്തി​ലി​റ​ങ്ങാ​വൂ. ക​ഴി​ഞ്ഞ ത​വ​ണ ഇ​ത്​ യ​ഥാ​ക്ര​മം ഏ​ഴും അ​ഞ്ചു​മാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ക​ളി​ക്കാ​ര്‍​ക്ക്​ കൂ​ടു​ത​ല്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്​ ഈ ​മാ​റ്റം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …