Breaking News

Breaking News

ഇനിയൊരു മാതാപിതാക്കളുടെയും കണ്ണീര്‍ ഈ മണ്ണില്‍ വീഴരുത്: രമേശ്‌ ചെന്നിത്തല..

ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച വിസ്മയയുടെ മതാപിതാക്കളെ സന്ദര്‍ശിച്ച്‌ മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ‘നമ്മുടെ നാട്ടിലെ എത്രയോ സ്ത്രീകളെ മരണത്തിലേക്കും നിരന്തരമായ ഗാര്‍ഹിക പീഡനത്തിലേക്കും തള്ളിയിടുന്ന ക്രൂരമായ ഏര്‍പ്പാടാണ് സ്ത്രീധനം. പ്രാകൃതമായ ഈ സമ്ബ്രദായം പെണ്‍കുട്ടികളെ നിത്യദു:ഖത്തിലേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നതെന്ന്’ അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണ കുടുംബങ്ങളില്‍ സ്ത്രീധനം മൂലമുണ്ടാകുന്ന ആവലാതികള്‍ ചെറുതല്ല. സ്ത്രീധനം പോലുള്ള സാമൂഹിക വിപത്തുകള്‍ ഇന്നും ഇവിടെ ശക്തമായി നിലനില്‍ക്കുന്നു എന്നത് സ്ത്രീ ശാക്തീകരണത്തിനും പുരോഗമനത്തിനും വേണ്ടി …

Read More »

കിരണ്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു; കുറ്റവാളികള്‍ക്കെതിരെ കര്‍ശ്ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി…

ശാസ്​താംകോട്ടയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കൊല്ലം എന്‍ഫോഴ്സ്മെന്‍റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. ഗതാഗത മന്ത്രി ആന്‍്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായ കിരണ്‍ കുമാറിനെതിരെ ഗാര്‍ഹിക പീഡനം, സ്​ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ പ്രകാരം​ കേസ്​ എടുത്തിട്ടുണ്ട്. വിസ്മയ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത് കൂടാതെ കിരണ്‍ വിസ്മയയെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പോലീസിന് …

Read More »

12ാം ക്ലാസുകാരനെ യു.പി പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വന്‍ വിമര്‍ശനം (വീഡിയോ )

12ാം ക്ലാസ് വിദ്യാര്‍ഥിയെ യു.പി പൊലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനം. സൗരഭ് സിങ് എന്ന വിദ്യാര്‍ഥിയെയാണ് ലഖ്‌നോ പൊലീസ് മര്‍ദിക്കുന്നത്. തന്നെ പൊലീസുകാരന്‍ ക്രൂരമായി മര്‍ദിച്ചെന്നും അസഭ്യവാക്കുകള്‍ പറഞ്ഞെന്നും കുട്ടി കരഞ്ഞുപറയുന്നുണ്ട്. കുട്ടിയുടെ കൈകള്‍ പൊലീസ് ഞെരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജയ് കൃഷ്ണ എന്ന മാധ്യമപ്രവര്‍ത്തകനാണ് വിഡിയോ ട്വീറ്റ് ചെയ്തത്. കുട്ടിയെ പൊലീസ് മര്‍ദിക്കുകയും കൈ പിടിച്ച്‌ തിരിക്കുകയും വിരലുകള്‍ ഞെരിക്കുകയും ചെയ്തതായി ഇദ്ദേഹം പറയുന്നു. …

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 23ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ …

Read More »

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു…

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. വാധക്യസഹജമായ അസുഖങ്ങള്‍ മൂലം ഏറെ നാളായി വിശ്രമത്തിലായിരുന്നു. കേരളത്തിലെ കര്‍ണടക സംഗീതജ്ഞരില്‍ പ്രമുഖയായിരുന്നു പൊന്നമ്മാള്‍. തമിഴ്‌നാട്ടിലും കര്‍ണാടകയിലും പൊന്നമ്മാളുടെ സംഗീതത്തിന് നിരവധി ആസ്വാദകരുണ്ടായിരുന്നു. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിത എന്ന ഖ്യാതി പൊന്നമ്മാളിനാണ്. 2017ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

Read More »

‘പീറ്റര്‍ പാന്‍ സിന്‍ഡ്രോം’ ; 14 കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 23 കാരനെ വെറുതേവിട്ടു…

തട്ടിക്കൊണ്ടുപോകലും ലൈംഗിക പീഡനവും ആരോപിക്കപ്പെട്ട് പോക്‌സോകേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട 23 കാരന് 14 കാരിയെ പീഡിപ്പിച്ചതിന് മുംബൈ കോടതി ജാമ്യം അനുവദിച്ചു. ‘പീറ്റര്‍ പാന്‍ സിന്‍ഡ്രോം’ അവസ്ഥയെന്ന അഭിഭാഷകന്റെ വാദത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. പൂര്‍ണ്ണ വളര്‍ച്ച എത്തിയാലും കുട്ടിയായി തന്നെ പെരുമാറുന്ന പ്രതി 14 കാരിയെ പിന്നീട് വിവാഹം കഴിച്ചു. കുട്ടികള്‍ ഒരിക്കലും വളരാത്ത നെവര്‍ നെവര്‍ ലാന്റ് എന്ന വിളിക്കപ്പെടുന്ന മിത്തിക്കല്‍ സ്ഥലത്ത് നിന്നുള്ള സാങ്കല്‍പ്പിക കഥാപാത്രമാണ് …

Read More »

“ജാഗ്രത കൈവിടരുത്” ; കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വേരിയന്റ് കേരളത്തിലും; ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ജില്ലയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘം…

സംസ്ഥാനത്ത് ആദ്യമായി കോവിഡ്-19 ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. പത്തനംതിട്ട, പാലക്കാട് ജില്ലകളിലായി മൂന്ന് പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ രണ്ടു പേര്‍ക്കും ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌, ദില്ലിയില്‍ നടത്തിയ സാമ്ബിളുകളുടെ ജനിതക പഠനത്തിലാണ് പുതിയ വേരിയന്‍റ് കണ്ടെത്തിയത്. പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിച്ച്‌ രോഗമുക്തരായ …

Read More »

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് നീളുമോ? ലോക്ഡൗണ്‍ കൂടുതല്‍ ഇളവുകള്‍…

സംസ്ഥാനത്ത് ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകനയോഗത്തിലായിരിക്കും തീരുമാനം. അതേസമയം, തിയേറ്ററുകളും മാളുകളും തുറക്കുന്നത് ഇനിയും വൈകുവാനാണ് സാധ്യത. ആരാധനാലയങ്ങള്‍ തുറക്കാന്‍ മത-സാമുദായിക സംഘടനകളും പ്രതിപക്ഷവും ശക്തമായ സമ്മര്‍ദമാണ് ഉയര്‍ത്തുന്നത്. ബാറുകളും ബിവറേജുകളും തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തതിനാലാണ് വിമര്‍ശനം. ശക്തമായ കോവിഡ് പ്രോടോക്കോള്‍ നിശ്ചയിച്ച്‌ ഒരേ സമയം കുറച്ചാളുകളെ മാത്രം പ്രവേശിപ്പിക്കുന്ന രീതിയില്‍ ഇളവുകള്‍ നല്‍കുന്നത് സര്‍കാര്‍ പരിഗണനയിലുണ്ട്. ആളുകള്‍ കൂടുന്ന …

Read More »

ആലപ്പുഴയില്‍ 19 വയസുകാരി ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; വിവാഹം കഴിഞ്ഞത് മൂന്ന് മാസം മുമ്ബ്

ആലപ്പുഴ വള്ളികുന്നത്ത് 19 വയസ്സുള്ള പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ 19 കാരിയെയാണ് ഭര്‍തൃഗൃഹത്തില്‍ മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 21-നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പെൺകുട്ടിയുടെയുടെ ഭര്‍ത്താവ് സൈനികനാണ്. നിലവില്‍ ഇയാള്‍ ഉത്തരാഖണ്ഡിലാണ് ഉള്ളത്. രാവിലെ 11.30-യോടെയാണ് പെൺകുട്ടിയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയത്. ഭര്‍തൃമാതാവാണ് പെൺകുട്ടിയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നാണ് അവര്‍ നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് …

Read More »

വിസ്മയയുടെ മരണം; കുറ്റവാളികള്‍കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി; കേസന്വേഷണത്തിന്റെ മേല്‍നോട്ടം ഐ ജി ഹര്‍ഷിത അത്തല്ലൂരിക്ക്…

കൊല്ലം നിലമേലില്‍ യുവതി ഭര്‍തൃവീട്ടില്‍ മരണപ്പെട്ട സംഭവത്തില്‍ ദക്ഷിണ മേഖല ഐ ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണ മേല്‍നോട്ടം വഹിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഐ ജി ചൊവ്വാഴ്ച നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. അവസാനവര്‍ഷ ബിഎഎംഎസ് വിദ്യാര്‍ഥിനിയും അസി. മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ പോരുവഴി അമ്ബലത്തുംഭാഗം …

Read More »