Breaking News

“ജാഗ്രത കൈവിടരുത്” ; കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വേരിയന്റ് കേരളത്തിലും; ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ജില്ലയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘം…

സംസ്ഥാനത്ത് ആദ്യമായി കോവിഡ്-19 ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. പത്തനംതിട്ട, പാലക്കാട് ജില്ലകളിലായി മൂന്ന് പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്.

പാലക്കാട് ജില്ലയില്‍ രണ്ടു പേര്‍ക്കും ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌, ദില്ലിയില്‍ നടത്തിയ സാമ്ബിളുകളുടെ ജനിതക പഠനത്തിലാണ് പുതിയ വേരിയന്‍റ് കണ്ടെത്തിയത്.

പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിച്ച്‌ രോഗമുക്തരായ രണ്ടുപേരില്‍ ജനിതക മാറ്റം വന്ന ഡെല്‍റ്റ വേരിയന്‍റ് വൈറസ് ബാധ ഉണ്ടായിരുന്നതായി ഡിഎംഒ ഡോ കെപി റീത്ത സ്ഥിരീകരിച്ചു.

അമ്ബതു വയസിനടുത്ത പ്രായമുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ് ബാധ ഉണ്ടായതായി സ്ഥിരീകരിച്ചത്.

കൊവിഡ് മഹാമാരിയുടെ ഏറ്റവും ഗുരുതരമായ വകഭേദമായ ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച പത്തനംതിട്ട കടപ്രയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കാന്‍ തീരുമാനം എടുത്തു.

പ്രത്യേകസംഘം നാളെ തന്നെ സ്ഥലത്ത് സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചു. കടപ്രയില്‍ പരിശോധന ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ ഇപ്പോള്‍ ആശങ്കയ്ക്ക്

അടിസ്ഥാനമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി ആണ് പാലക്കാട്ടും പത്തനംതിട്ടയിലും കൊവിഡിന്‍റെ ഗുരുതര വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്.

ഇപ്പോള്‍ ശക്തമായ പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …