മരം കടത്തിയ സംഭവത്തില്‍ സി.പി.എമ്മിനും സി.പി.ഐക്കും എതിരെ കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് മരം വെട്ടി കടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്നും, കേസില്‍ നടക്കുന്നത് അന്വേഷണ നാടകമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിയമം കൊണ്ടുവന്നത് കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ പിന്നീട് നിര്‍ത്തിക്കളഞ്ഞത് എന്തുകൊണ്ടാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. സംഭവിച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് സി.പി.ഐ തന്നെ സമ്മതിക്കുന്നുണ്ടെന്നും, അതിനാല്‍ കോടികളുടെ മരം വെട്ട് ആസൂത്രിത …
Read More »പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെനതായ് റിപ്പോർട്ട്….
ആന്ധ്രാപ്രദേശില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 6 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിശാഖപട്ടണം കോയൂരു മാമ്ബ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് ഏറ്റുമുട്ടിയത്. മേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോമ്ബിംഗ് ഓപറേഷന്‍ നടത്ത തിനിടയിലാണ് ഏറ്റുമുണ്ടലായതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. അതെ സമയം ബുധനാഴ്ച പുലര്‍ച്ചെ ഇരു സംഘങ്ങളും തമ്മില്‍ നടന്ന വെടിവെയ് പ്പില്‍ എത്ര പേര്‍ക്ക് പരിക്കേറ്റുവെന്ന് ഇതുവരെ അറിഞ്ഞിട്ടില്ലെന്നും കോയൂരു സി.ഐ വെങ്കടരാമന്‍ വ്യക്തമാക്കി. നിബിഡ …
Read More »മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കടിച്ചു: സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി…
പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി പാലക്കാട് ഡി.എം.ഒയോട് റിപ്പോര്‍ട്ട് തേടി. ഇന്നലെയാണ് ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍ സുന്ദരി പട്ടാമ്ബിയിലെ സേവന ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം മൂലം മരിക്കുന്നത്. ഇന്നലെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ വീട്ടിലേക്ക് കൊണ്ടുപോകാനായി എടുക്കും വഴിയാണ് മൃതദേഹത്തില്‍ എലി കടിച്ചത് കണ്ടത്. മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ചു മുറിച്ച് വികൃതമാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മാധ്യമ …
Read More »റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും ഭക്ഷ്യകിറ്റും: ജനകീയ പ്രഖ്യാപനങ്ങളുമായി എം കെ സ്റ്റാലിന്‍…
ജനകീയ പ്രഖ്യാപനങ്ങളുമായി ഡി.എം.കെ. സംസ്ഥാനത്ത് 4000 രൂപ ധനസഹായം തുടരുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ‘റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും ഭക്ഷ്യകിറ്റും നല്‍കുന്നത് തുടരും. കൂടുതല്‍ പേരെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും’- സ്റ്റാലിന്‍ അറിയിച്ചു. ‘സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതും തുടരും. പിപിഇ കിറ്റ് തുക ഉള്‍പ്പടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. എല്ലാവര്‍ക്കും സൗജന്യ കൊവിഡ് ചികിത്സ …
Read More »കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയില്‍പെട്ടു, രക്ഷാപ്രവര്‍ത്തനം തുടരുന്നു
കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയില്‍ പെട്ടു. കായക്കൊടി സ്വദേശി മയങ്ങില്‍ കുഞ്ഞമ്മദ് (55) ആണ് മണ്ണിനടിയില്‍പ്പെട്ടത്. എടച്ചേരിയിലാണ് സംഭവം. കിണര്‍ കുഴിക്കുന്നതിനിടെ മുകള്‍ഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഒരാളെ ഉടന്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തെടുത്ത് വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ മണ്ണിനടിയില്‍പെട്ട തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
Read More »സ്വകാര്യ ബസുകള്‍ പൂര്‍ണ തോതില്‍ റോഡിലിറങ്ങില്ല, കാരണം വ്യക്തമാക്കി ബസുടമകള്‍…
പൊതു ഗതാഗതം പുനരാരംഭിച്ചാലും സ്വകാര്യ ബസുകള്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തില്ല. ട്രയല്‍ റണ്‍ എന്ന നിലയില്‍ ഏതാനും ബസുകള്‍ മാത്രമേ ഓടുകയുള്ളൂ. ആദ്യ ഘട്ടമെന്ന നിലയില്‍ 10 ശതമാനത്തില്‍ താഴെ ബസുകള്‍ നാളെ മുതല്‍ നിരത്തിലിറക്കാനാണ് ബസ് ഉടമകളുടെ തീരുമാനം. എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ബസുകള്‍ സര്‍വീസ് നടത്തിയിട്ട് കാര്യമുള്ളൂ. യാത്രക്കാരുടെ വര്‍ദ്ധനവും കളക്ഷനും വിലയിരുത്തിയതിനു ശേഷമേ കൂടുതല്‍ ബസുകള്‍ ഓടിക്കാനാവൂവെന്ന് ജില്ലാ പ്രൈവറ്റ് ബസ് …
Read More »ആശ്വാസമായി രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 കോവിഡ് കേസുകള്‍…
രാജ്യത്ത് പ്രതിദിന കോവിഡ് കണക്കില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2542 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 1,07,628 ആയി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,96,33,105 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് 3,79,573 പേര്‍ മരിച്ചു. 2,83,88,100 പേര്‍ രോഗമുക്തി നേടി. നിലവില്‍ 8,65,432 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്
Read More »ബെവ് ക്യു ആപ്പിന്റെ കാര്യത്തില്‍ വ്യക്തത ഇല്ല; ഔട്ട്‌ലെറ്റുകളിലേയും ബാറുകളിലേയും മദ്യത്തിന്റെ പാഴ്സല്‍ വില്‍പന വൈകിയേക്കും
ഔട്ട്‌ലെറ്റുകളിലേയും ബാറുകളിലേയും മദ്യത്തിന്റെ പാഴ്സല്‍ വില്‍പന വൈകിയേക്കും. ആപ്പിന്റെ കാര്യത്തില്‍ വ്യക്തത വരാത്തതാണ് കാരണം. ബെവ് ക്യു ആപ് വേണ്ടെന്നാണ് എക്സൈസിന്റേയും ബെവ് കോയുടേയും നിലപാട്. ഇന്നു മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും ബവ് കോയുടേയും എക്സൈസിന്റേയും നിരന്തരമായ ആവശ്യത്തിനൊടുവിലാണ് ബവ് ക്യു ആപ് പിന്‍വലിക്കാന്‍ അനുവാദം നല്‍കിയത്. ബാറുകള്‍ക്ക് മാത്രമായി ടോക്കണ്‍ പോകുന്നുവെന്ന പരാതി കണക്കിലെടുത്തായിരുന്നു നടപടി. വീണ്ടും ആപ് കൊണ്ടുവരേണ്ടെന്നാണ് ഇവരുടെ നിലപാട് അങ്ങനെയെങ്കില്‍ പുതിയ …
Read More »സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ ഇടിവ്: പവന് 36,280 രൂപയായി…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 36,280 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4535 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 0.11ശതമാനം ഉയര്‍ന്ന് 48,476 രൂപയായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം താഴ്ന്ന് 1,855.12 ഡോളര്‍ നിലവാരത്തിലാണ്. ഡോളര്‍ …
Read More »പത്തനാപുരത്ത് വ്യാജമദ്യം കുടിച്ച രണ്ടു പേര്‍ മരിച്ചു; ഒരാളുടെ കാഴ്ച്ച നഷ്ടമായി….
പത്തനാപുരത്ത് വ്യാജമദ്യം കുടിച്ച രണ്ടു പേര്‍ മരിച്ചു. സ്പിരിറ്റ് കഴിച്ചാണെന്ന് സംശയം.പത്തനാപുരം കടുവാത്തോട് സ്വദേശി പ്രസാദ്, മുരുഗാനന്ദന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. ഒരാളുടെ കാഴ്ച്ച ഭാഗീകമായി നഷ്ടമായി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
Read More »