Breaking News

‘നടക്കുന്നത് അന്വേഷണ നാടകം, മരം കടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന് പണം കണ്ടെത്താനെന്ന് കെ.സുരേന്ദ്രന്‍

മരം കടത്തിയ സംഭവത്തില്‍ സി.പി.എമ്മിനും സി.പി.ഐക്കും എതിരെ കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് മരം

വെട്ടി കടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്നും, കേസില്‍ നടക്കുന്നത് അന്വേഷണ നാടകമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിയമം കൊണ്ടുവന്നത് കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ പിന്നീട് നിര്‍ത്തിക്കളഞ്ഞത്

എന്തുകൊണ്ടാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. സംഭവിച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് സി.പി.ഐ തന്നെ സമ്മതിക്കുന്നുണ്ടെന്നും, അതിനാല്‍ കോടികളുടെ മരം വെട്ട് ആസൂത്രിത ഗൂഢനീക്കത്തിന്റെ ഭാഗമായിരുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പച്ചക്കറി വാങ്ങാന്‍

സത്യവാങ്മൂലം വേണ്ട സമയത്താണ് കോടാനു കോടി രൂപയുടെ മരങ്ങളുമായി ലോറികള്‍ എറണാകുളം വരെ എത്തിയതെന്നും, ആഭ്യന്തര വകുപ്പിന്റെ പിന്തുണയോടെ പോലീസുകാരുടെ സഹായത്തോടെയാണ്

മരം കടത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വിവാദമുണ്ടായപ്പോള്‍ ഒരു ഐ.ജിയെ വെച്ച്‌ നടക്കുന്ന അന്വേഷണം വെറും അന്വേഷണ നാടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …