തിരുവനന്തപുരം: ഏപ്രിൽ ഒന്നു മുതൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള അപേക്ഷ വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മിഷന് മുൻപാകെ സമർപ്പിച്ചു. അടുത്ത നാല് വർഷത്തേക്കുള്ള നിരക്കുകളാണ് സമർപ്പിച്ചത്. 2023-24 വർഷത്തിൽ യൂണിറ്റിന് 40 പൈസ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. കമ്മീഷന്‍റെ വാദം കേട്ട ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. ഈ സാമ്പത്തിക വർഷം വൈദ്യുതി ബോർഡിന് 2,939 കോടി രൂപയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്ന് ഇതിനകം സമ്മതിച്ചതിനാൽ നിരക്ക് വർദ്ധനവിന് കമ്മിഷൻ തടസ്സമാകാൻ …
Read More »വീട്ടമ്മയാണെന്ന കാരണത്താല്‍ നഷ്ടപരിഹാരത്തുക കുറയ്ക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: വീട്ടമ്മയാണ് അപകടത്തിൽ പെട്ടത് എന്ന കാരണത്താൽ നഷ്ടപരിഹാര തുക കുറയ്ക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഇത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി നഷ്ടപരിഹാര തുക ഉയർത്തുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ അശ്രദ്ധമായി ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് സീറ്റിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പാലക്കാട് എലുവുപാടം സ്വദേശി കാളുക്കുട്ടി (61) നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹര്‍ജിക്കാരിയുടെ നഷ്ടപരിഹാരത്തുക 1.64 ലക്ഷം …
Read More »ലൈഫ് മിഷൻ കോഴ കേസ്; സി.എം രവീന്ദ്രനെ ഇഡി വീണ്ടും വിളിപ്പിച്ചേക്കും
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും വിളിപ്പിക്കും. ഇദ്ദേഹത്തിന്റെ മൊഴി മുമ്പ് രണ്ട് തവണ രേഖപ്പെടുത്തിയിരുന്നു. എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളിൽ രവീന്ദ്രനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. രവീന്ദ്രനെതിരെ സ്വപ്ന സുരേഷും മൊഴി നൽകിയിട്ടുണ്ട്. ലൈഫ് മിഷൻ കോഴക്കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം …
Read More »തെലുങ്ക് നടൻ നന്ദമൂരി താരകരത്ന അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്
ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടർന്ന് 23 ദിവസമായി ബംഗളൂരുവിൽ ചികിത്സയിലായിരുന്ന തെലുങ്ക് നടൻ നന്ദമുരി താരകരത്ന അന്തരിച്ചു. എൻടിആറിന്‍റെ ചെറുമകനാണ് ഇദ്ദേഹം. തെലുങ്ക് സൂപ്പർ സ്റ്റാർ ബാലകൃഷ്ണയുടെ അനന്തരവൻ കൂടിയാണ് താരകരത്ന. ടിഡിപി സംഘടിപ്പിച്ച പദയാത്രയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് 40 കാരനായ നന്ദമുരി താരകരത്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലത്ത് വച് നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെയാണ് സംഭവം. യാത്ര ആരംഭിച്ച ശേഷം ലക്ഷ്മിപുരം …
Read More »ഐഎസ്എൽ; ബ്ലാസ്റ്റേഴ്സിന് തോൽവി, എടികെ പ്ലേ ഓഫിലേക്ക്
കൊല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് എടികെ മോഹൻ ബഗാൻ പ്ലേ ഓഫിലേക്ക്. 2-1 എന്ന സ്കോറിനാണ് എടികെയുടെ വിജയം. ജയത്തോടെ മോഹൻ ബഗാൻ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇതോടെ സീസണിലെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് എടികെയോട് തോറ്റു. കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരുന്നു. സാൾട്ട് ലേക്കിൽ പ്ലേ ഓഫ് പ്രതീക്ഷകളോടെ കളിച്ച മോഹൻ ബഗാൻ തുടക്കത്തിൽ തന്നെ …
Read More »മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ 2 പേർ മുങ്ങിമരിച്ചു; ഒരാൾക്കായ് തിരച്ചിൽ തുടരുന്നു
പത്തനംതിട്ട: പമ്പാനദിയിൽ കോഴഞ്ചേരി മാരാമൺ ഭാഗത്ത് ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. മാവേലിക്കര ചെട്ടികുളങ്ങരയിൽ നിന്ന് മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ സംഘത്തിലെ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. ആൽബിൻ, സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയ മൂന്നുപേരും അപകടത്തിൽ പെടുകയായിരുന്നു. ഏറെ വൈകിയാണ് ഇവർ ഒഴുക്കിൽപ്പെട്ട വിവരം അയൽവാസികൾ അടക്കം അറിഞ്ഞത്. …
Read More »മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ 2 പേർ മുങ്ങിമരിച്ചു; ഒരാൾക്കായ് തിരച്ചിൽ തുടരുന്നു
പത്തനംതിട്ട: പമ്പാനദിയിൽ കോഴഞ്ചേരി മാരാമൺ ഭാഗത്ത് ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. മാവേലിക്കര ചെട്ടികുളങ്ങരയിൽ നിന്ന് മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ സംഘത്തിലെ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. ആൽബിൻ, സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയ മൂന്നുപേരും അപകടത്തിൽ പെടുകയായിരുന്നു. ഏറെ വൈകിയാണ് ഇവർ ഒഴുക്കിൽപ്പെട്ട വിവരം അയൽവാസികൾ അടക്കം അറിഞ്ഞത്. …
Read More »ഒരാള്‍ക്ക് ഒരു പദവി നിബന്ധന പ്ലീനറി സമ്മേളനത്തോടെ യാഥാർഥ്യമാക്കാനൊരുങ്ങി കോൺഗ്രസ്
ഡൽഹി: പ്ലീനറി സമ്മേളനത്തോടെ ഒരാൾക്ക് ഒരു പദവി യാഥാർത്ഥ്യമാക്കാൻ ഒരുങ്ങി കോൺഗ്രസ്. പാർട്ടി പദവികളിലായിരിക്കും ഈ നിബന്ധന ബാധകമാകുക. ഒരേ സമയം പാർലമെന്‍ററി, പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് ഒരാൾക്ക്-ഒരു പദവി എന്ന നിബന്ധന തടസ്സമുണ്ടാകില്ല. അതേസമയം പാർട്ടി കമ്മിറ്റികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടന ഭേദഗതി ചെയ്തേക്കും. പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്ക് അമ്പത് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം ഉദയ്പൂർ ചിന്തൻ ശിബിരത്തിൽ എടുത്തിരുന്നു. …
Read More »പാലക്കാടിന് പിന്നാലെ കണ്ണൂരിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
തലശ്ശേരി: പാലക്കാട് നടന്ന കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ കണ്ണൂരിലെ തലശ്ശേരിയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അതിവേഗം കടന്നുപോയതിനാൽ പൊലീസ് ആരെയും കസ്റ്റഡിയിലെടുത്തില്ല. തലശേരി ചിറക്കരയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. തലശ്ശേരിയിൽ ആരോഗ്യവകുപ്പിന്‍റെ വിവാ കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ …
Read More »നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്ക് വേണ്ടി കമൽ ഹാസൻ പ്രചാരണത്തിനിറങ്ങും
ചെന്നൈ: തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്ക് വേണ്ടി നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ പ്രചാരണം നടത്തും. കോൺഗ്രസിന്‍റെ ഇവികെഎസ് ഇളങ്കോവനാണ് ഡി.എം.കെയുടെ സ്ഥാനാർത്ഥി. വൈകിട്ട് 5 മുതൽ 7 വരെ അഞ്ച് സ്വീകരണയോഗങ്ങളിൽ കമൽ ഹാസൻ പങ്കെടുക്കും. മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതു മുതൽ ഡിഎംകെ, എഡിഐഎംകെ മുന്നണികളിൽ നിന്ന് കമൽഹാസൻ തുല്യ അകലം പാലിച്ചിരുന്നു. മത-വർഗീയ ശക്തികളെ …
Read More »