Breaking News

Breaking News

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച കടുത്ത നിയന്ത്രണം….

കൊവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ അടുത്ത ഞായറാഴ്ചയും കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ദിനംപ്രതി ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ലയായി മലപ്പുറം തുടരുന്ന സാഹച്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവിട്ടത്. പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തികള്‍, പെട്രോള്‍ പമ്ബുകള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ (സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ), പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂര്‍വ്വ അണ്‍ലോഡിങ് ജോലികള്‍, അന്തര്‍ജില്ലാ …

Read More »

നാരദ ഒളിക്യാമറ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു…

നാരദ ഒളിക്യാമറ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കൊല്‍ക്കത്ത ഹൈക്കോടതിയാണ് മന്ത്രിമാരായ ഫിര്‍ഹദ് ഹക്കീം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്ക് ജാമ്യം നല്‍കിയത്. 2 ലക്ഷം രൂപ, രണ്ട് ആള്‍ ജാമ്യം എന്നിവ ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാന്‍ പാടില്ല, അന്വേഷണം സംഘത്തിന് മുന്നില്‍ ആവശ്യപെടുന്നതിനു അനുസരിച്ചു ഹാജരാകണം, തുടങ്ങിയവയാണ് …

Read More »

ആശങ്ക ഇരട്ടിയാക്കി രാജ്യത്ത് മറ്റൊരു ഫംഗസ് ബാധ കൂടി, ഗുജറാത്തില്‍ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു…

ബ്ലാക്ക്, യെല്ലോ, വൈറ്റ് ഫംഗസ് ബാധയ്ക്ക് പിന്നാലെ ആശങ്ക ഇരട്ടിയാക്കി മറ്റൊരു ഫംഗസ് ബാധയും. മൂക്കുമായി ബന്ധപ്പെട്ട ആസ്പര്‍ജില്ലോസിസ് രോഗം ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗികളിലും കോവിഡ് രോഗമുക്തി നേടിയവരിലുമാണ് ഈ രോഗം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വഡോദരയിലാണ് ആസ്പര്‍ജില്ലോസിസ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. എസ്‌എസ്ജി ആശുപത്രിയില്‍ എട്ടു പേരാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡില്‍ നിന്ന് രോഗമുക്തി നേടിയവരിലും കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ …

Read More »

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്‍ ഇനി ഓണ്‍ലൈന്‍ വഴി മാത്രം…

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി ഓണ്‍ലൈനിലൂടെ മാത്രമേ അടയ്ക്കാന്‍ കഴിയൂ. തുടക്കത്തില്‍ ക്യാഷ് കൗണ്ടറുകളില്‍ ബില്‍ അടയ്ക്കാന്‍ അനുവദിച്ചേക്കുമെങ്കിലും സംവിധാനം പൂര്‍ണമായി ഓണ്‍ലൈനിലേക്ക് വഴി മാറ്റുമെന്ന് റിപ്പോര്‍ട്ട്. ഒന്ന്, രണ്ട് തവണ മാത്രമായിരിക്കും ഇത്തരത്തില്‍ ക്യാഷ് കൗണ്ടറില്‍ അടയ്ക്കാന്‍ സാധിക്കുക. ഓണ്‍ലൈന്‍ പേയ്‌മെന്‍റ് സംവിധാനം വ്യാപകമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടര്‍ വഴി സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തും. ഇതുവഴി ഇത് …

Read More »

നായ്ക്കുട്ടിയെ ബലൂണിൽ കെട്ടി പറത്തി; പ്രമുഖ യൂട്യൂബർ അറസ്റ്റിൽ…

വളര്‍‌ത്തുപട്ടിയെ ബലൂണില്‍ കെട്ടി പറത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. ഇന്ത്യയിലെ അറിയപ്പെടുന്ന യൂട്യൂബര്‍മാരില്‍ ഒരാളായ ഗൗര‍വ് ശര്‍മയാണ് അറസ്റ്റിലായത്. ഹീലിയം ബലൂണില്‍ നായ്ക്കുട്ടിയെ കെട്ടി പറത്തി വിടുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. വീഡിയോക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പീപ്പിള്‍ ഫോര്‍‌ ആനിമല്‍ സൊസൈറ്റി പ്രവര്‍ത്തകനായ ഗൗരവ് ഗുപ്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി മാളവ്യ പൊലീസ് യൂട്യൂബറെ അറസ്റ്റ് ചെയ്തത്.  മെയ് 21 നാണ് വീഡിയോ ചിത്രീകരിച്ചത്. ഗൗരവ് ശര്‍മയും …

Read More »

കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കണം, കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച്‌ ഹൈക്കോടതി…

കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കുട്ടികളിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കാനും വീട്ടില്‍ കുട്ടികളുള്ളവര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കാനും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കുട്ടികളില്‍ പന്ത്രണ്ട് മുതല്‍ പതിനേഴ് വയ‌സ് വരെയുളളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്‌സിനേഷന് തയ്യാറെന്ന് ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസര്‍ നല്‍കിയിട്ടുണ്ട്. അതേസമയം, രാജ്യത്ത് കുട്ടികളിലെ …

Read More »

കൊല്ലം ജില്ലയിൽ കര്‍ഷകര്‍ക്ക് ഭീഷണിയായി ആഫ്രിക്കന്‍ ഒച്ച്‌ വ്യാപകമാകുന്നു

പടരുന്ന കൊവിഡിനൊപ്പം കൃഷി നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യവും കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ജനജീവിതം ദുസഹമാക്കുന്നു. കൊട്ടാരക്കരയ്ക്കടുത്ത് എഴുകോണ്‍ പഞ്ചായത്തിലാണ് ഒച്ച്‌ ശല്യം വ്യാപകമായിരിക്കുന്നത്. ചുവരില്‍ നിറയെ ഒച്ച്‌. കൃഷിയിടത്തില്‍ നിറയെ ഒച്ച്‌. ചന്തയിലും നാട്ടുവഴികളിലുമെല്ലാം ഒച്ച്‌. എന്തിന് എഴുകോണ്‍ പഞ്ചായത്തിലെ വീടുകളുടെ ഉളളില്‍ പോലും ഇപ്പോള്‍ നിറയുകയാണ് ഈ ആഫ്രിക്കന്‍ ഒച്ച്‌. നാട്ടിലെ കൃഷിയിടങ്ങളിലുണ്ടാകുന്ന വിളകളത്രയും നശിപ്പിക്കുകയാണ് പെരുകുന്ന ഒച്ചിന്‍ കൂട്ടം. പച്ചക്കറിയും, പപ്പായയും, വാഴയുമാണ് ഒച്ചിന്‍റെ …

Read More »

ഏതാനും ദിവസം മുമ്പ് ഭര്‍ത്താവ് വീണുമരിച്ച കിണറ്റില്‍ മകളുമായി ചാടി യുവതി ആത്മഹത്യ ചെയ്തു…

തിരുവനന്തപുരം കടക്കാവൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ ചാടി ജീവനൊടുക്കി. കടക്കാവൂര്‍ നിലക്കമുക്ക് സ്വദേശി ബിന്ദുവാണ് (35), മകള്‍ ദേവയാനിയേയുമെടുത്ത് (8) കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇരുവരെയും കഴിഞ്ഞ ദിവസം രാത്രി കാണാതായിരുന്നു. ബന്ധുക്കള്‍ നല്‍കിയ വിവരമനുസരിച്ച്‌ പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുകയും ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വഞ്ചിയൂര്‍ ക്ഷേമനിധി ബോര്‍ഡിലെ എല്‍ഡി ക്ലര്‍ക്ക് ആണ് ബിന്ദു. ബിന്ദുവിന്‍റെ ഭര്‍ത്താവ് …

Read More »

ആശ്വാസമേകി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ കുറവ്; രോഗമുക്തി നിരക്ക് 90.34 ശതമാനമായി ഉയര്‍ന്നു…

രാജ്യത്തിന് ആശ്വാസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ഇന്ത്യയില്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,86,364 പുതിയ കോവിഡ് കേസുകളാണ്. കഴിഞ്ഞ 44 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകളാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 3660 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. രോഗമുക്തി നിരക്ക് 90.34 തമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും സജീവകേസുകളുടെ എണ്ണം ഉയര്‍ന്നുതന്നെയാണ് …

Read More »

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍; നിലപാടറിയിക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം…

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹർജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. രണ്ടാഴ്ച്ചകകം കേന്ദ്രസര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്ബരാഗത ജീവിതരീതിയും സംസ്‌കാരവും തകര്‍ക്കുന്ന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതു തടയണം എന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി കെ.പി നൗഷാദ് അലിയാണ് ഹർജി സമര്‍ച്ചത്. അതേസമയം, ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കരണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല

Read More »