Breaking News

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്‍ ഇനി ഓണ്‍ലൈന്‍ വഴി മാത്രം…

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി ഓണ്‍ലൈനിലൂടെ മാത്രമേ അടയ്ക്കാന്‍ കഴിയൂ. തുടക്കത്തില്‍ ക്യാഷ് കൗണ്ടറുകളില്‍ ബില്‍ അടയ്ക്കാന്‍ അനുവദിച്ചേക്കുമെങ്കിലും സംവിധാനം

പൂര്‍ണമായി ഓണ്‍ലൈനിലേക്ക് വഴി മാറ്റുമെന്ന് റിപ്പോര്‍ട്ട്. ഒന്ന്, രണ്ട് തവണ മാത്രമായിരിക്കും ഇത്തരത്തില്‍ ക്യാഷ് കൗണ്ടറില്‍ അടയ്ക്കാന്‍ സാധിക്കുക. ഓണ്‍ലൈന്‍ പേയ്‌മെന്‍റ് സംവിധാനം വ്യാപകമാക്കുകയാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടര്‍ വഴി സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തും. ഇതുവഴി ഇത് ക്യാഷ്യര്‍ തസ്തികള്‍ കുറക്കുന്നതിനും സാധിക്കും.

വൈദ്യുതിബോര്‍ഡിലെ വിവിധ തസ്തികയിലുള്ള അഞ്ഞൂറ്റിയെഴുപത്തിമൂന്നു പേര്‍ ഈ മാസം വിരമിക്കുന്നുണ്ട്. ഒഴിവുവരുന്ന തസ്തികകളിലേക്ക് കാഷ്യര്‍മാര്‍ക്ക് പ്രമോഷന്‍ ലഭിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്.

പുതിയ തീരുമാനത്തിലൂടെ ഉപയോക്താക്കള്‍ വൈദ്യുത ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനുമാകും. ഉപഭോക്താവിന് കെഎസ്‌ഇബി ഓഫീസില്‍ എത്താതെ തന്നെ ഓണ്‍ലൈനായി സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും

ഇപ്പോള്‍ അവസരമുണ്ട്. ഇതോടൊപ്പം 24 മണിക്കൂറും സേവനം ഉറപ്പിക്കുകയും ചെയ്യുന്നു കെഎസ്‌ഇബി. സേവനങ്ങള്‍ വാതില്‍പ്പടിയില്‍ എന്ന പുതിയ പദ്ധതിയും കെഎസ്‌ഇബി നടപ്പാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കെഎസ്‌ഇബി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …