Breaking News

ലോട്ടറിയടിച്ചപ്പോൾ ആരും സഹായം ചോദിച്ച് വന്നില്ല, അതിന് കാരണമുണ്ട്; ഭാഗ്യവാന്‍ പൂക്കുഞ്ഞ് പറയുന്നു

ശാസ്താംകോട്ട: മീന്‍ വില്‍പ്പനക്കാരനായ പൂക്കുഞ്ഞിന് ലോട്ടറി അടിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരുന്നു. ലോട്ടറിയെടുത്ത് ഒരു മണിക്കൂറിന് ശേഷമാണ് പൂക്കുഞ്ഞിന് ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ് വരുന്നത്. അത് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ പൂക്കുഞ്ഞിനെ ഭാഗ്യദേവത കടാക്ഷിക്കുകയായിരുന്നു.

ഇപ്പോഴിതാ ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഭാഗ്യം കടാക്ഷിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ് പൂക്കുഞ്ഞും കുടുംബവും. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് തനിക്ക് ലോട്ടറി അടിച്ചതെന്ന് പൂക്കുഞ്ഞ് പറഞ്ഞു. രണ്ട് മണിക്കാണ് ലോട്ടറി എടുത്തത് പിന്നാലെ തന്നെ ജപ്തി നോട്ടീസ് വന്നു.

വൈകീട്ട് നാലരയ്ക്ക് ഫലം പുറത്തുവന്നതോടെയാണ് തനിക്കാണ് ലോട്ടറി അടിച്ചതെന്ന വാര്‍ത്ത അറിഞ്ഞതെന്ന് പൂക്കുഞ്ഞ് പറഞ്ഞു. ലോട്ടറി അടിച്ചതോടെ കുടുംബം മൊത്തെ ഹാപ്പിയായി. സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണ്. ദിവസേന മൂന്ന് നാലും ലോട്ടറി എടുക്കാറുണ്ട്. എന്നെങ്കിലും ഒന്നാം സമ്മാനം അടിക്കുമെന്ന ചിന്ത തനിക്കുണ്ടായിരുന്നു.

അത് ഇന്നലെ സാധിച്ചു. ജപ്തി നോട്ടീസ് വന്നെങ്കിലും അതിന് ഒരു പരിഹാരവും കണ്ടിരുന്നില്ല. വീട് വിറ്റെങ്കിലും കടം തീര്‍ക്കാമെന്ന ചിന്തയുണ്ടായിരുന്നു. ബാങ്കില്‍ പോയി അവധി ചോദിക്കാന്‍ നിന്നതായിരുന്നു. ഇപ്പോള്‍ ഒന്നാം സമ്മാനം അടിച്ചപ്പോള്‍ സന്തോഷം തോന്നിയെന്ന് പൂക്കുഞ്ഞ് പറഞ്ഞു.

ലോട്ടറി അടിച്ച കാര്യം ആദ്യം ഭാര്യ വിശ്വസിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് രണ്ട് നമ്പറിന് 5000 രൂപ നഷ്ടമായപ്പോള്‍ വീണ്ടും ലോട്ടറി എടുക്കാന്‍ പറഞ്ഞിരുന്നെന്ന് ഭാര്യ മുംതാസും പറയുന്നു. ലോട്ടറി എടുക്കാന്‍ താന്‍ പ്രോത്സാഹിപ്പിച്ചു കൊടുത്തെന്നും ഭാര്യ പറഞ്ഞു. അന്ന് ഒന്നാം സമ്മാനം അടിച്ചെന്ന് പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല, കള്ളം പറയുകയാണോ എന്നാണ് ചോദിച്ചത്.

ലോട്ടറി നോക്കിയപ്പോഴാണ് കണ്ടത്. ആ സമയത്ത് വലിയ സന്തോഷം തോന്നിയെന്ന് ഭാര്യ പറഞ്ഞു. ജപ്തി നോട്ടീസ് വന്നപ്പോള്‍ പേടിച്ചു, ഇപ്പോല്‍ അടയ്ക്കുന്നതൊക്കെ പലിശയിലേക്കാണ് പോകുന്നതെന്നും അവര്‍ പറഞ്ഞു. ലോട്ടറി അടച്ചതിന് ശേഷം ആരും സഹായത്തിനായി ഒന്നും വന്നില്ലെന്ന് പൂക്കുഞ്ഞ് പറഞ്ഞു.

ഈ പരിസരത്തുള്ളവര്‍ക്കൊക്കെ അറിയാം, നമുക്ക് ഇത്രയും കടമുണ്ടെന്ന്. 70 ലക്ഷം അടിച്ചെങ്കിലും 40 ലക്ഷത്തിടുത്തൊക്കെയല്ലേ കിട്ടൂ. അപ്പോ കടം തീര്‍ക്കാനുള്ള കാശേ കിട്ടിയിട്ടുള്ളൂവെന്ന് അവര്‍ക്ക് അറിയാമെന്ന് പൂക്കുഞ്ഞ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …