റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങി സിനദിന്‍ സിദാന്‍. സിദാന്‍ റയല്‍ വിടുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. അതിനു പിന്നാലെ റയല്‍ മാഡ്രിഡ് തന്നെയാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ സീസണില്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ സിദാന് സാധിച്ചിരുന്നില്ല. സ്പാനിഷ് ലീഗിലും ചാമ്ബ്യന്‍സ് ലീഗിലും റയല്‍ പുറത്തായി. 2022 വരെയാണ് റയലുമായി സിദാന് കരാര്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ കിരീടങ്ങളൊന്നും നേടാന്‍ സാധിക്കാതിരുന്നത് ടീം …
Read More »രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യനയപ്രഖ്യാപനം ആരംഭിച്ചു…
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യനയപ്രഖ്യാപനം ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്. പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ”കഴിഞ്ഞ സര്‍ക്കാറിന്‍റെ ജനക്ഷേമ, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതായിരിക്കും പുതിയ സര്‍ക്കാര്‍. അതിനുള്ള ജനവിധി നേടിയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. കോവിഡ് ഒന്നാം ഘട്ടത്തില്‍ 200 കോടിയുടെ പാക്കേജ് നടപ്പിലാക്കി. എല്ലാവര്‍ക്കും വാക്സിന്‍ നല്‍കണമെന്നാണ് …
Read More »ആലപ്പുഴയിലും ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു…
ആലപ്പുഴ ജില്ലയിലും ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു. ഓണാട്ടുകരയിലെ പത്തിയൂര്‍ പഞ്ചായത്ത് നിവാസിയായ 72 കാരനാണ് രോഗബാധ കണ്ടെത്തിയത്. പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് ഇദ്ദേഹത്തിന്റെ താമസം. ഒരുമാസം മുമ്ബ് കൊവിഡ് ഭേദമായ ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. മാവേലിക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിശദമായ ചികിത്സയ്ക്ക് ഇദ്ദേഹത്തെ തിരുവല്ലയിലുള്ള മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രക്ത സ്രാവത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More »ഓക്സിമീറ്ററിന് 1800 രൂപ, പിപിഇ കിറ്റിന് 328 രൂപ, കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില വര്‍ധിപ്പിച്ചു….
കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് നിശ്ചയിച്ച വിലയാണ് 20 ശതമാനം വരെ ആരോഗ്യവകുപ്പ് വര്‍ദ്ധിപ്പിച്ചത്. 1500 രൂപയായിരുന്ന ഫിംഗര്‍ടിപ്പ് പള്‍സ് ഓക്‌സിമീറ്ററിന് ഇനി മുതല്‍ 1800 രൂപയാണ് വില. പിപിഇ കിറ്റിന്റെ വില 273 രൂപയില്‍ നിന്ന് 328 രൂപയാക്കി. 22 രൂപയായിരുന്ന എന്‍-95 മാസ്‌കിന്റെ പുതുക്കിയ വില 26 രൂപയാണ്. മൂന്ന് ലെയര്‍ മാസ്‌കിന്റെ വില മൂന്നില്‍ നിന്ന് അഞ്ചുരൂപയാക്കി. …
Read More »മല്‍സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥയെന്ന് ലത്തീന്‍ സഭ…
വിഴിഞ്ഞം ബോട്ടപകടത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ സഭ. മൂന്ന് മല്‍സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം അനാസ്ഥയാണെന്നാണ് സഭയുടെ ആരോപണം. ഹാര്‍ബറില്‍ അടിഞ്ഞ മണ്ണ് മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ല. അതു നടപ്പാക്കാത്തത് കൊണ്ടാണ് മൂന്ന് ജീവനുകള്‍ നഷ്‌ടമായതെന്ന് ലത്തീന്‍ സഭ സഹായമെത്രാന്‍ വ്യക്തമാക്കി. അപകടം നടക്കുമ്ബോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പോലും വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായില്ലെന്ന് ഇടവക വികാരി ആരോപിച്ചു. വിഴിഞ്ഞത്തുണ്ടായ ബോട്ട് അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. പൂന്തുറ സ്വദേശികളായ ജോസഫ്, ഡേവിഡ്‌സണ്‍, വിഴിഞ്ഞം സ്വേദശി …
Read More »ഇനി, മലയാളം ഉള്‍പ്പെടെ എട്ടു ഭാഷകളില്‍ എന്‍ജിനീയറിങ് പഠിക്കാം; പുതിയ അധ്യയനവര്‍ഷം മുതല്‍ നടപ്പാകും…
മലയാളം ഉള്‍പ്പടെ രാജ്യത്തെ എട്ടു ഭാഷകളില്‍ എന്‍ജിനീയറിങ് പഠനത്തിന് അനുമതി നല്‍കി ഓള്‍ ഇന്ത്യ കൗണ്‍സല്‍ ഫോര്‍ ടെക്നിക്കല്‍ എജൂക്കേഷന്‍ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വര്‍ഷം മുതലാണ് അവസരം. മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളില്‍ എന്‍ജിനീയറിങ് പഠനത്തിനാണ് അനുമതി. ഗ്രാമീണ ഗോത്ര വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് അവസരം ഒരുക്കുന്നതിനായാണ് തീരുമാനം. ഗ്രാമീണ മേഖലയിലും മറ്റും പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ പോലും ഇംഗ്ലീഷിനോടുള്ള പേടിമൂലം …
Read More »സംസ്ഥാനത്ത് വരുന്ന മണിക്കൂറുകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത…
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ഞായറാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂര്‍, മലപ്പുറം …
Read More »ഇന്റര്‍നെറ്റില്‍ അശ്ലീലദൃശ്യം തെരയുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ ഇതാണ്…
ഇന്റര്‍നെറ്റില്‍ അശ്ലീലദൃശ്യങ്ങള്‍ കാണുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രവണത വര്‍ധിക്കുന്നതിന് കാരണമെന്തെല്ലാമാണെന്ന് വിശദീകരിക്കുന്ന പഠന റിപ്പോര്‍ട്ടും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ‘സൈക്കോളജി ഓഫ് അഡിക്ടീവ് ബിഹേവിയേഴ്‌സി’ലിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇത് വിശദീകരിച്ചിരിക്കുന്നത്. പോണോഗ്രഫി കാണുന്ന പ്രവണത വര്‍ധിക്കുന്നത് സംബന്ധിച്ച് ഹംഗറിയില്‍ നിന്നുള്ളവരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. മൂന്ന് സാമ്ബിളുകളായി തിരിച്ചാണ് പഠനം നടത്തിയത്. സാമ്ബിള്‍ ഒന്നില്‍ 772 പേരില്‍ പഠനം നടത്തി. സാമ്ബിള്‍ രണ്ടില്‍ 792 പേരിലും സാമ്ബിള്‍ …
Read More »പാല്‍ വണ്ടിയില്‍ മദ്യം വിതരണം ചെയ്ത യുവാവ് അറസ്റ്റില്‍…
പാല്‍ വണ്ടിയില്‍ മദ്യം വിതരണം ചെയ്ത യുവാവ് അറസ്റ്റില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മംഗോള്‍പുരി എരിയയിലാണ് സംഭവം. വാഹനപരിശോധനക്കിടെ പാലുമായി പോവുകയായിരുന് സ്‌കൂട്ടര്‍ യാത്രക്കാരനെ നമ്ബര്‍ പ്ലേറ്റില്ലാത്തതിനാല്‍ പൊലീസ് തടയുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ നമ്ബര്‍ പ്ലേറ്റ് ഇല്ലാത്തതിന് കൃത്യമായ കാരണം വിശദീകരിക്കാന്‍ യുവാവിന് കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാല്‍ പാത്രങ്ങളില്‍ ഒളിപ്പിച്ചുവെച്ച 40 മദ്യക്കുപ്പികള്‍ പൊലീസ് കണ്ടെത്തിയത്. ഹരിയാനയില്‍ വില്‍പന നടത്താന്‍ വേണ്ടിയാണ് മദ്യം കൊണ്ടുപോയതെന്ന് യുവാവ് പറഞ്ഞു. റോഹ്തക് …
Read More »കാലിഫോര്‍ണിയയില്‍ വെടിവയ്‌പ് ; 8 പേര്‍ കൊല്ലപ്പെട്ടു…
കാലിഫോര്‍ണിയയിലുണ്ടായ വെടിവയ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. കലിഫോര്‍ണിയയിലെ സാന്‍ജോസില്‍ റെയില്‍ യാര്‍ഡിലാണ് തോക്കുധാരി സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമിയെന്ന് സംശയിക്കുന്നയാളും മരിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. സാന്താ ക്ലാരാ വാല്ലി ട്രാന്സ്പോര്ട്ടേഷന് അതോറിറ്റിയുടെ ട്രെയിന്‍ യാര്‍ഡില്‍ ബുധനാഴ്ച പ്രാദേശിക സമയം 6.30 നാണ് വെടിവെപ്പുണ്ടായത്റെയില്വേ യാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന വിഭാഗത്തിലാണ് അക്രമം. കൊല്ലപ്പെട്ടവര്‍ യാര്‍ഡിലെ ജീവനക്കാരാണ്. അതെസമയം അക്രമിയുടെ വിവരങ്ങളും കാരണവും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Read More »