ലക്ഷദ്വീപിലെ പുതിയ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാവുകയാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതുമടക്കമുള്ള, അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെയാണ് ദ്വീപ് നിവാസികളുടെ പ്രതിഷേധം. സമൂഹമാധ്യമങ്ങളില്‍ സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയിന്‍ സജീവ ചര്‍ച്ചയാവുകയാണ്. ഇപ്പോഴിതാ വിഷയത്തില്‍ നടന്‍ പൃഥ്വിരാജ് ദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ നിര്‍ണയിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിര്‍ത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്ന …
Read More »കാലിയായ ജയിലുകളുള്ളതും കുറ്റകൃത്യങ്ങള്‍ കുറവായ ദ്വീപില്‍ ഗുണ്ടാ ആക്‌ട് പ്രാവര്‍ത്തികമാക്കിയതെന്തിന്; ലക്ഷദ്വീപിലെ നിയന്ത്രണങ്ങൾക്കെതിരെ ആഞ്ഞടിച്ച് സികെ വിനീത്…
ലക്ഷദ്വീപില്‍ അഡ്‌മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍ പ്രതികരിച്ച് മലയാളി ഫുട്‌ബോള്‍ താരം സികെ വിനീത്. പുതിയ അഡ്‌മിനിസ്‌ട്രേറ്റര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികള്‍ക്കെതിരെയാണ് താരം ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. പുതിയ അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലാണ് കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവരുത്തിയത്. കോവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്നു നിയന്ത്രണങ്ങള്‍ നീക്കിയത് ലക്ഷദ്വീപിലും കൊറോണ വൈറസ് പടരാന്‍ കാരണമായി. സ്‌കൂള്‍ ക്യാന്റീനുകളില്‍ നിന്നും മാംസഭക്ഷണം നല്‍കുന്നതും പ്രഫുല്‍ പട്ടേല്‍ …
Read More »ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പ്രുഖ നഗരങ്ങളിലെ നിരക്ക് ഇങ്ങനെ…
ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്. പെട്രോള്‍ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 95 രൂപ 19 പൈസയായി ഉയര്‍ന്നിരിക്കുന്നു. ഡീസലിന് 90 രൂപ 37 പൈസയാണ് ഉള്ളത്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസയാണ് ഇന്നത്തെ നിരക്ക് ഉള്ളത്. കോഴിക്കോട് പെട്രോള്‍ വില 93.62 രൂപയായും ഡീസല്‍ വില 88.91 …
Read More »15ാം നിയമസഭാ ആദ്യസമ്മേളനം ഇന്ന് മുതല്‍ : എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു
15-മത് നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ ഇന്നു തുടക്കമായി. രാവിലെ ഒമ്ബതിന് എംഎല്‌എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോടേം സ്പീക്കര് പിടിഎ റഹീം ആണ് എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ഇംഗ്ളീഷ് അക്ഷരമാലക്രമത്തിലാണ് നിയമസഭാ സെക്രട്ടറി അംഗങ്ങളെ പേരു വിളിച്ച് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുന്നത്. ആദ്യം വള്ളിക്കുന്ന് എംഎല്‍എ പി അബ്ദുള്‍ ഹമീദാണ് സത്യപ്രതിജ്ഞ ചെയ്തത്. വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് അവസാനം സത്യപ്രതിജ്ഞയെടുക്കുക. സഭയില്‍ 140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്.മഞ്ചേശ്വരം …
Read More »കോവിഡ് മരണനിരക്ക് കൂടുന്നു; 24 മണിക്കൂറിനിടെ 4,454 മരണം…
രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,454 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധ മൂലം മരിച്ചവരുടെ എണ്ണം 3,03,720 ആയി ഉയര്‍ന്നു. അതേസമയം ഞായറാഴ്ച 2,22,315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,02,544 പേര്‍ രോഗമുക്തി നേടി. നിലവില്‍ 27,20,716 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,67,52,447 ആയും ഉയര്‍ന്നു. അതോടൊപ്പം രാജ്യത്ത് …
Read More »ന്യൂനമര്‍ദം ‘യാസ്’ ചുഴലിക്കാറ്റായി മാറി; 24 മണിക്കൂറിനകം ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കും; കനത്ത ജാഗ്രാ നിർഗേശം…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ‘യാസ്’ ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറിനകം ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കും. പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ‘യാസ്’ അതിതീവ്ര ചുഴലിക്കാറ്റായി മേയ് 26ഓടെ കരയില്‍ പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഡിഷ, ബംഗാള്‍ തീരങ്ങളില്‍ കനത്ത ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാരദ്വീപിനും സാഗര്‍ ദ്വീപുകള്‍ക്കും ഇടയിലായാണ് കാറ്റ് തീരപതനം നടത്തുക. ഈ …
Read More »‘ഗ്രാമങ്ങളെ കൂടി സംരക്ഷിക്കണം’; നെല്ലൂരിലും കുര്‍ണൂലിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സോനു സൂദ്…
കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലും സജീവമായി ബോളിവുഡ് താരം സോനു സൂദ്. ആന്ധ്രാ പ്രദേശിലെ നെല്ലൂരിലും കുര്‍ണൂലിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് നടന്‍. നെല്ലൂര്‍ ജില്ല ആശുപത്രിയിലും കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുകയെന്ന് ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. ഇനി ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട സമയമാണെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. പ്ലാന്റുകള്‍ ജൂണില്‍ സ്ഥാപിക്കും. സോനൂ സൂദ് രാജ്യത്ത് സ്ഥാപിക്കാനൊരുങ്ങുന്ന ഓക്‌സിജന്‍ പ്ലാന്‍റുകളില്‍ ആദ്യത്തേതാണ് ആന്ധ്രയിലേത്. ഇതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലും …
Read More »ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി; നാളെ യാസ് ചുഴലിക്കാറ്റാകും; തെക്കന്‍ കേരളത്തില്‍ കനത്തമഴ, കനത്ത ജാഗ്രതാനിര്‍ദേശം…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ രാവിലെയോടെ യാസ് ചുഴലിക്കാറ്റായി മാറും. യാസ് ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഡിഷ, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തി. കിഴക്കന്‍ തീരങ്ങളിലെ സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്രം നല്‍കി. കോവിഡ് ചികിത്സയ്ക്കും വാക്‌സിനേഷനും ഒരു തടസവും ഉണ്ടാവില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മെയ് 26 ന് വൈകുന്നേരം …
Read More »ഐപിഎല്‍ 2021: രണ്ടാം ഘട്ടത്തിന് യുഎഇ വേദിയായേക്കും
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാരണം നിര്‍ത്തിവെക്കേണ്ടി വന്ന ഐപിഎല്ലിന്റെ 14ാം സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ യുഎഇയില്‍ നടത്തിയേക്കും എന്നുള്ള സൂചനകള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷവും മഹാമാരി പ്രതിസന്ധിക്ക് ഇടയിലും ഐപിഎല്‍ യുഎഇയില്‍ വിജയകരമായി നടത്തിയത് ബിസിസിഐക്ക് വീണ്ടും അറബ് രാജ്യം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകും. ഇംഗ്ലണ്ട് കൗണ്ടി ടീമുകളും ഐപിഎല്‍ നടത്താന്‍ സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കിട്ടുന്ന ചെറിയ ഇടവേളയില്‍ ആയിരിക്കും മത്സരങ്ങള്‍ നടത്തുക …
Read More »ഭീകരരും സുരക്ഷാസേനയും തമ്മില്‍ കനത്ത ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ വധിച്ച് സൈന്യം…
അസ്സമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ച് സുരക്ഷാ സേന. ആറ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇവരുടെ പക്കല്‍ നിന്നും എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു. പടിഞ്ഞാറന്‍ കര്‍ബി അനലോഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. പോലീസും അസ്സം റൈഫിള്‍സും സംയുക്തമായായിരുന്നു …
Read More »