Breaking News

‘ഗ്രാമങ്ങളെ കൂടി സംരക്ഷിക്കണം’; നെല്ലൂരിലും കുര്‍ണൂലിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സോനു സൂദ്…

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലും സജീവമായി ബോളിവുഡ് താരം സോനു സൂദ്. ആന്ധ്രാ പ്രദേശിലെ നെല്ലൂരിലും കുര്‍ണൂലിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് നടന്‍.

നെല്ലൂര്‍ ജില്ല ആശുപത്രിയിലും കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുകയെന്ന് ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. ഇനി ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട സമയമാണെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

പ്ലാന്റുകള്‍ ജൂണില്‍ സ്ഥാപിക്കും. സോനൂ സൂദ് രാജ്യത്ത് സ്ഥാപിക്കാനൊരുങ്ങുന്ന ഓക്‌സിജന്‍ പ്ലാന്‍റുകളില്‍ ആദ്യത്തേതാണ് ആന്ധ്രയിലേത്. ഇതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു .

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …