Breaking News

Breaking News

കൊവിഡ് ; ഡല്‍ഹിയില്‍ ഒരാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടി…

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞെങ്കിലും ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 1600 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിലവില്‍ 2.5 ശതമാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് കേസുകള്‍ കുറയുന്നത് തുടരുകയാണെങ്കില്‍ മെയ് 31 മുതല്‍ തങ്ങള്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More »

ബെം​ഗളൂരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു…

വയനാട്ടില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ബെം​ഗളൂരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ബെം​ഗളൂരുവില്‍ വെച്ചുതന്നെയാണ് ഇയാള്‍ക്ക് രോ​ഗം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായാണ് ഇയാളെ വയനാട്ടില്‍ എത്തിച്ചത്. ഇന്ന് രാവിലെ വയനാട്ടില്‍ എത്തിച്ച ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ കോവിഡ് നെ​ഗറ്റീവാണ്. കഴിഞ്ഞ ദിവസം പത്ത് ബ്ലാക്ക് ഫംഗസ് രോഗികളെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി.

Read More »

സംസ്ഥാനത്ത് കഴിഞ്ഞ 10 ദിവസത്തിനിടെ 1117 കോവിഡ് മരണങ്ങള്‍; 7000 കടന്ന് മരണസംഖ്യ ; മരണസംഖ്യ ഇനിയും ഉയരുമെന്ന്…

കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലാണ് രാജ്യം. കോവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കുത്തനെ വര്‍ധനവാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് 21 വരെ മാത്രം രാജ്യത്ത് ആകെ 71.30 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കോവിഡ് നിയന്ത്രണത്തിലാക്കിയ പല സംസ്ഥാനങ്ങളിലും ഇത്തവണ കോവിഡ് വ്യാപനം വളരെ രൂക്ഷമായി തന്നെ ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിദിന കണക്കില്‍ നിലവില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. പ്രതിദിനം കണക്കുകള്‍ മുപ്പതിനായിരത്തോളം കോവിഡ് …

Read More »

പിണറായിയുടെ സര്‍ട്ടിഫിക്കറ്റ്​ ആവശ്യമില്ല, ജനം വിലയിരുത്തട്ടെ; അഴിമതിക്കെതിരെ പോരാട്ടം തുടരും -ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു സര്‍ട്ടിഫിക്കറ്റും തനിക്ക്​ ആവശ്യമില്ലെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രമേശ്​ ചെന്നിത്തല. പ്രതിപക്ഷ ധര്‍മം നിര്‍വഹിച്ചു. സ്ഥാനം ഒഴിയാന്‍ നേരത്തെ തീരുമാനിച്ചതാ​ണെന്നും ചെന്നിത്തല വ്യക്​തമാക്കി. കെ.പി.സി.സിയിലെ അഴിച്ചുപണി സംബന്ധിച്ച്‌​ ഹൈക്കമാന്‍ഡ്​ തീരുമാനമെടുക്കും. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്​. സതീശന്​ എല്ലാവിധ പിന്തുണയും നല്‍കും. പ്രതിസന്ധിഘട്ടങ്ങളില്‍ ശക്​തമായി മുന്നോട്ട്​ നയിക്കാന്‍ വി.ഡി സതീശന്​ കഴിയ​ട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്ത്​ നിന്ന്​ മാറ്റുന്നുവെന്ന വിവരം കോണ്‍​ഗ്രസ്​ …

Read More »

ആശ്വാസ ദിനം; ഇന്ത്യയില്‍ ഇന്ന് രണ്ടര ലക്ഷത്തിൽ താഴെ പുതിയ കൊവിഡ് കേസുകള്‍; മരണനിരക്കിലും കുറവ്…

ഇന്ത്യയില്‍ 2,40,842 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2.65 കോടിയായി. കഴിഞ്ഞ 24 മണിക്കൂറില്‍ 3741 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.  രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 3 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മെയ് മാസത്തില്‍ ഇതുവരെ 77.67 ലക്ഷം കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഏപ്രിലില്‍ 66.13 ലക്ഷം കൊവിഡ് കേസുകളും മാര്‍ച്ചില്‍ 10.25 ലക്ഷം കൊവിഡ് …

Read More »

ഞങ്ങളില്‍ ഒരാളായാണ് കാണുന്നത്, സൗമ്യയ്ക്ക് ഓണററി സിറ്റിസണ്‍ഷിപ്പ നല്‍കും; കുടുംബത്തിന് നഷ്ടപരിഹാരവും നല്‍കുമെന്ന് ഇസ്രയേല്‍….

ഹമാസിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യ സന്തോഷിനോടുള്ള ആദര സൂചകമായി ഓണററി സിറ്റിസണ്‍ഷിപ്പ് നല്‍കുമെന്ന് ഇസ്രയേല്‍. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ഉപമോധാവി റോണി യെദീദിയ ക്ലീനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് സൗമ്യ ഓണററി സിറ്റിസണ്‍ ആണെന്നാണ്. സൗമ്യയെ തങ്ങളില്‍ ഒരാളായാണ് അവര്‍ കാണുന്നത്. കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ മകന്‍ അഡോണിനെ സംരക്ഷിക്കുമെന്നും റോണി യദീദി അറിയിച്ചു. ഇസ്രയേലിന്റെ തീരുമാനത്തെ …

Read More »

കോവിഡ് ബാധിച്ച്‌ മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ ലഭിച്ചില്ലെന്ന് പരാതി; സംഭവം ആലപ്പുഴയിൽ..

കോവിഡ് ബാധിച്ച്‌ മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ ലഭിച്ചില്ലെന്ന് ബന്ധുക്കളുടെ പരാതി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ മരിച്ച 59കാരിയുടെ ബന്ധുക്കളാണ് പരാതി നല്‍കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ ഏഴ് പവന്‍ ആഭരണങ്ങള്‍ വത്സല ധരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ മരണം സംഭവിച്ചതിന് പിന്നാലെ ആഭരണങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഒരു വള മാത്രമാണ് തിരികെ ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു. ബന്ധുക്കള്‍ മെഡികല്‍ കോളജ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്.

Read More »

കോവിഡ് പ്രോടോകോള്‍ ലംഘനം: പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോവിഡ് പ്രോടോകോള്‍ ലംഘിച്ചെന്നാരോപിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരാതി. ലോക് ഡൗണ്‍ നിയമം തെറ്റിച്ച്‌ സ്വീകരണം സംഘടിപ്പിച്ചെന്നാരോപിച്ചാണ് പ്രതിപക്ഷ നേതാവിനെതിരെ എഐവൈഎഫ് സംസ്ഥാന ജോ. സെക്രടറി എന്‍ അരുണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കോവിഡ് ചുമതലയുള്ള ജില്ലാ കലക്ടര്‍ക്കും പൊലീസ് മേധാവിക്കും ഉള്‍പെടെ തെളിവോടുകൂടിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ അറിയിച്ചു.

Read More »

സംസ്ഥാനത്ത് തല്‍ക്കാലം മദ്യത്തിന്റെ ഹോം ഡെലിവറിയില്ല: എക്‌സൈസ് മന്ത്രി…

സംസ്ഥാനത്ത് തല്‍ക്കാലത്തേക്ക് മദ്യത്തിന്റെ ഹോം ഡെലിവറി തുടങ്ങില്ലെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. ഹോം ഡെലിവറി തുടങ്ങണമെങ്കില്‍ നയപരമായ തീരുമാനം വേണമെന്നും അദ്ദേഹം പറഞ്ഞു. ബുകിങ് സംവിധാനം വീണ്ടും കൊണ്ടുവരാനാണ് ആലോചന. ഇക്കാര്യത്തില്‍ ബെവ്‌കോ എം ഡിയുമായി എക്‌സൈസ് മന്ത്രി ചര്‍ച്ച നടത്തി. ഓണ്‍ലൈന്‍ മദ്യവിതരണത്തിന് ഒന്നര വര്‍ഷം മുന്‍പ് സര്‍ക്കാരിനു മുന്നില്‍ അപേക്ഷ എത്തിയിരുന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല. പിന്നീട് കോവിഡ് വ്യാപിച്ചതോടെ തിരക്കു കുറയ്ക്കാന്‍ ബെവ്ക്യു ആപ് …

Read More »

ഏഴു സീസണ്‍, അഞ്ചാം കിരീടം- ബാഴ്​സ പുറത്താക്കിയ സുവാരസിന്​ ഇത് മധുര പ്രതികാരം…

ഒത്തിരി സ്വപ്​നങ്ങള്‍ കൂടെക്കൂട്ടി​ നീണ്ട കാലം ജഴ്​സിയണിഞ്ഞ ഇഷ്​ട ക്ലബില്‍നിന്നും കൂട്ടുകാരില്‍നിന്നും നിര്‍ദയം പടിയിറക്കിയവരോട്​ ലൂയി സുവാരസ്​ എന്ന ഉറുഗ്വായ്​ക്കാരന്​ ഇതില്‍പരം എങ്ങനെ പകരം ചോദിക്കാനാകും? പുതിയ പരിശീലകനായി എത്തിയ കോമാ​െന്‍റ ഗുഡ്​ ബുക്കിലില്ലാത്തതിന്​ നൂക്യാമ്ബില്‍ നിന്ന്​ പുറത്തുപോകേണ്ടിവന്നപ്പോള്‍ വീണ കണ്ണീരാണ്​ അത്​ലറ്റിക്കോക്കൊപ്പം ലാ ലിഗ കിരീടവുമായി മടങ്ങു​േമ്ബാള്‍ സുവാരസ്​ കഴുകിക്കളഞ്ഞത്​. ശനിയാഴ്​ച വല്ലഡോളിഡിനെതിരെ സ്വന്തം മൈതാനത്ത്​ ജയം അനിവാര്യമായിരുന്നു അത്​ലറ്റിക്കോക്ക്​. 18ാം മിനിറ്റില്‍ വയ്യഡോളിഡ്​ താരം ഓസ്​കര്‍ പ്ലാനോയുടെ …

Read More »