Breaking News

കോവിഡ് മരണനിരക്ക് കൂടുന്നു; 24 മണിക്കൂറിനിടെ 4,454 മരണം…

രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,454 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധ മൂലം മരിച്ചവരുടെ എണ്ണം 3,03,720 ആയി ഉയര്‍ന്നു.

അതേസമയം ഞായറാഴ്ച 2,22,315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,02,544 പേര്‍ രോഗമുക്തി നേടി. നിലവില്‍ 27,20,716 പേര്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലാണ്. ആകെ കോവിഡ്

ബാധിതരുടെ എണ്ണം 2,67,52,447 ആയും ഉയര്‍ന്നു. അതോടൊപ്പം രാജ്യത്ത് ഇതുവരെ 19,60,51,962 വാക്സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …