Breaking News

Breaking News

മലപ്പുറത്ത് ഇന്ന് കര്‍ശന നിയന്ത്രണം; അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം അനുമതി…

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നു. ഇന്ന് ജില്ലയില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് അനുമതി. മെഡിക്കല്‍ സേവനങ്ങള്‍, പാല്‍, പത്രം, ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് തടസമില്ല. ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറി നടത്താമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലയില്‍ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് നടപടി. പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. എഡിജിപി വിജയ് സാഖറെ, ഐജി അശോക് യാധവ് എന്നിവര്‍ ജില്ലയിലെത്തിയാണ് നിയന്ത്രിക്കുന്നത്. …

Read More »

കേരളത്തിലെ 10 ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്…

കേരളത്തിലെ 10 ജില്ലകളില്‍ അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്, ആന്ധ്ര തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മേല്‍പറഞ്ഞ …

Read More »

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം; മില്‍മ നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കും…

മലബാറിലെ ക്ഷീര സംഘങ്ങളിൽ നിന്ന് ഞായറാഴ്ച മുതൽ മുഴുവൻ പാലും മിൽമ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ക്ഷീരവികസന–മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി എന്നിവരുമായി മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ എസ് മണി നടത്തിയ ചർച്ചയിലാണ് മുഴുവൻ പാലും സംഭരിക്കാനുള്ള തീരുമാനം. ത്രിതല പഞ്ചായത്തുകൾ, ട്രൈബൽ കമ്യൂണിറ്റി, അതിഥി തൊഴിലാളി ക്യാമ്ബുകൾ, വൃദ്ധ സദനങ്ങൾ, കോവിഡ് ആശുപത്രികൾ, അങ്കണവടികൾ എന്നിവടങ്ങളിലൂടെ സർക്കാർ തലത്തിൽ പാല് വിതരണത്തിനുള്ള നടപടിയുണ്ടാവും. …

Read More »

എസ് എസ് എല്‍ സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ റദ്ദാക്കി

കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19 വരെയും എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍ 25 ജൂണ്‍ വരെയും നടത്തും. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴു …

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു; സംസ്ഥനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്….

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിനാല്‍ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  23-05-202, നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24-05-2021 തീയതിയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 25-05-2021 തീയതിയില്‍ തിരുവനന്തപുരം, കൊല്ലം, …

Read More »

ഒന്നരകോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്ത നടന്‍ മോഹന്‍ ലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോർജ്…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരകോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്ത നടന്‍ മോഹന്‍ ലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. മോഹന്‍ലാലിന്റെ 61ആം പിറന്നാളിനോടനുബന്ധിച്ചാണ് താരം ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ കേരളത്തിനായി സംഭവന ചെയ്തത്. ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെ മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചതായും വീണ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

Read More »

മുംബൈ ബാര്‍ജ് അപകടം; ഇതുവരെ 61 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; 188 പേരെ രക്ഷപ്പെടുത്തി…

മുംബൈയില്‍ ബാര്‍ജ്‌ ദുരന്തത്തില്‍ മരണപ്പെട്ട 61 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മലയാളികള്‍ ഉള്‍പ്പെടെ 26 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് കൈമാറിയതായി കമ്ബനി അറിയിച്ചു. കാണാതായവര്‍ക്ക് വേണ്ടി പ്രത്യേക മുങ്ങല്‍ വിദഗ്‌ധര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ നാവിക സേന നിയോഗിച്ചിട്ടുണ്ട്. ടൗട്ടെ ചുഴലികാറ്റില്‍ ഉണ്ടായ ബാര്‍ജ്‌ ദുരന്തത്തില്‍ മരണ സംഖ്യ ഉയരുകയാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി 2 പ്രത്യേക മുങ്ങള്‍ വിദഗ്‌ധ സംഘത്തെ നാവികസേന നിയോഗിച്ചു. സമുദ്രത്തിന് അടിയിലുള്ള വസ്തുക്കളെ ശബ്ദതരംഗത്തിലൂടെ കണ്ടെത്തുന്ന …

Read More »

രണ്ടു വര്‍ഷം കൂടുമ്ബോള്‍ ഫുട്ബോള്‍ ലോകകപ്പ്; തീരുമാനം പരിഗണനയില്‍…

രണ്ടു വര്‍ഷം കൂടുമ്ബോള്‍ ലോകകപ്പ് ഫുട്ബോള്‍ നടത്താനുള്ള തീരുമാനം പരിഗണനയിലെടുത്ത് അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനായായ ഫിഫ. ലോകകപ്പ് ഫുട്ബോള്‍ നാല് വര്‍ഷങ്ങള്‍ കൂടുമ്ബോഴാണ് നടത്താറുള്ളത്. കഴിഞ്ഞ ദിവസം നടന്ന 71-ാംമത് ഫിഫ കോണ്‍ഗ്രസിലാണ് രണ്ട് വര്‍ഷം കൂടുമ്ബോള്‍ ലോകകപ്പ് നടത്താനായുള്ള വിഷയം ചര്‍ച്ചയായത്. സൗദി അറേബിയന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് ഇത്തരത്തിലൊരാശയം ഫിഫ കോണ്‍ഗ്രസില്‍ മുന്നോട്ട് വെച്ചത്. ചര്‍ച്ചയില്‍ ഏവരും ആശയത്തെ അനുകൂലിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ സാധ്യതകള്‍ പരിശോധിച്ചതിനു ശേഷം …

Read More »

‘ഇവരും എന്റെ മക്കള്‍’: തെരുവില്‍ അലയുന്ന നായ്ക്കള്‍ക്ക് ദിവസേന യുവാവ് നൽകുന്നത് 40 കിലോ ചിക്കന്‍ ബിരിയാണി….

കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ ദിവസം ഒരു നേരമെങ്കിലും ഭക്ഷണം ലഭിക്കാന്‍ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. എന്നാല്‍ കൊറോണ എന്ന മഹാമാരിയുടെ ആരംഭം മുതല്‍ നാഗ്പൂരിലെ തെരുവുനായകള്‍ക്ക് കുശാലാണ്. എന്നും സുഭിക്ഷമായ ഭക്ഷണം. രഞ്ജീത്ത് നാഥ് എന്ന വ്യക്തിയാണ് ദിവസേന 40 കിലോയോളം ബിരിയാണിയുമായി തന്റെ ‘മക്കള്‍’ എന്ന് വിശേഷിപ്പിക്കുന്ന നായ്ക്കളെ തേടിയെത്തുന്നത്. 190 നായ്ക്കള്‍ക്കാണ് ദിവസേന ബിരിയാണി സത്കാരം. ബുധന്‍, ഞായര്‍, വെള്ളി ദിവസങ്ങളില്‍ …

Read More »

കോവിഡ് 19 ; 21 ദിവസത്തിനിടെ 70 ലക്ഷത്തിലധികം കോവിഡ് കേസുകള്‍; മരണനിരക്കും കൂടിയ മെയ് മാസം…

കോവിഡ് രണ്ടാം വ്യാപനത്തിന്‍റെ പിടിയിലാണ് രാജ്യം. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ച ശേഷമുള്ള ഏറ്റവും മാരകമായ മാസമായി മാറിയിരിക്കുകയാണ് മെയ്. കോവിഡ് രണ്ടാം വ്യാപനത്തില്‍ കഴിഞ്ഞ 21 ദിവസത്തിനിടെ മാത്രം എഴുപത് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് കണക്കില്‍ റെക്കോഡ് വര്‍ധനവ് കൂടി രേഖപ്പെടുത്തിയ മാസമാണിത്. ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഏപ്രില്‍ മാസത്തില്‍ 69.40 ലക്ഷം കോവിഡ് കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ …

Read More »