Breaking News

കോവിഡ് 19 ; 21 ദിവസത്തിനിടെ 70 ലക്ഷത്തിലധികം കോവിഡ് കേസുകള്‍; മരണനിരക്കും കൂടിയ മെയ് മാസം…

കോവിഡ് രണ്ടാം വ്യാപനത്തിന്‍റെ പിടിയിലാണ് രാജ്യം. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ച ശേഷമുള്ള ഏറ്റവും മാരകമായ മാസമായി മാറിയിരിക്കുകയാണ് മെയ്. കോവിഡ് രണ്ടാം വ്യാപനത്തില്‍

കഴിഞ്ഞ 21 ദിവസത്തിനിടെ മാത്രം എഴുപത് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് കണക്കില്‍ റെക്കോഡ് വര്‍ധനവ് കൂടി രേഖപ്പെടുത്തിയ മാസമാണിത്.

ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഏപ്രില്‍ മാസത്തില്‍ 69.40 ലക്ഷം കോവിഡ് കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ മെയ് മാസത്തില്‍ 21 ദിവസം പിന്നിട്ടപ്പോള്‍ തന്നെ രോഗികളുടെ കണക്ക് 71.30 ലക്ഷമാണ്.

പ്രതിദിനം നാല് ലക്ഷത്തിലധികം രേഖപ്പെടുത്തിയിരുന്ന കോവിഡ് കേസുകളില്‍ നിലവില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മരണനിരക്ക് കുത്തനെ ഉയരുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാസം കൂടിയാണിത്.

രാജ്യത്ത് ഇതുവരെ 2,95,525 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ മെയ് മാസത്തില്‍ ഇതുവരെ മാത്രം 83135 പേരാണ് കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്. രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ 28% ആണിത്.

കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഈ മാസം തന്നെയാണ്. മെയ് 19ന്. 4529 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഏപ്രില്‍ മാസത്തില്‍ ആകെ 48,768 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചപ്പോള്‍ മെയ് മാസത്തില്‍ 21 ദിവസങ്ങള്‍ക്കിടയില്‍ തന്നെ അതിന്‍റെ ഇരട്ടിയോളം മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. മെയ്

മാസത്തില്‍ പ്രതിദിനം ഏകദേശം നാലായിരത്തോളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ചില പഴയ കണക്കുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പറയപ്പെടുന്നുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …