Breaking News

കൊവിഡില്‍ വലഞ്ഞ് കര്‍ണാടക, ലോക്​ഡൗണ്‍ 14 ദിവസത്തേക്ക്​ കൂടി നീട്ടി….

കൊവിഡ്​ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ലോക്​ഡൗണ്‍ 14 ദിവസത്തേക്ക്​ കൂടി നീട്ടി. മേയ്​ 24 മുതല്‍ ജൂണ്‍ ഏഴുവരെയാണ്​ ലോക്​ഡൗണ്‍ നീട്ടിയത്​. മുതിര്‍ന്ന മന്ത്രിമാരും

ചീഫ്​ സെക്രട്ടറിയും മറ്റു വിദഗ്​ധരുമായി സംസാരിച്ചതിന്​ ശേഷമാണ്​  ലോക്​ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്ന്​ മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പ പറഞ്ഞു.

വിദഗ്​ധരുടെ നിര്‍ദേശത്തിന്റെ അടിസ്​ഥാനത്തിലാണ്​ ലോക്​ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്നും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും

യെദ്യൂരപ്പ പറഞ്ഞു.കൊവിഡ്​ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ മാസ്​ക്​ നിര്‍ബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത്​ ആരംഭിച്ചതോടെ ഏപ്രില്‍ ഏഴുമുതല്‍ കര്‍ണാടകയില്‍ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിലേറെയായി ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ബംഗളൂരു നഗരത്തില്‍ ഉള്‍പ്പടെ രോഗവ്യാപനം കുറയ്ക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ്​ ലോക്​ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ വീണ്ടും തീരുമാനിച്ചത്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …