കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്ന കമ്ബനിയായ ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് വൈറസ് ബാധ. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം കമ്ബനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലാ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കോവാക്‌സി്‌ന്റെ വിതരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കമ്ബനിയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചതായുള്ള മുഖവുരയോടെയാണ് 50 ജീവനക്കാര്‍ക്ക് …
Read More »കേരളത്തിൽ കോവിഡ് കണക്കുകള്‍ കുറയുന്നില്ല; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കും…
locloസംസ്ഥാനത്ത് കോവിഡ് പ്രതിദിന വര്‍ധനയും കണക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു. ലോക്ക്ഡൗണ്‍ അഞ്ചു ദിവസം പിന്നിടുമ്ബോഴും കോവിഡ് കണക്കുകള്‍ കുറയുന്നില്ല. രണ്ട് ദിവസത്തിനകം സ്ഥിതിയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും. ആരോഗ്യ വകുപ്പും വിദഗ്ധരും നീട്ടണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്. അവസാന ഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ബൂധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
Read More »മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു; തടയാന്‍ ഗംഗയില്‍ വല സ്ഥാപിച്ച് ബിഹാര്‍…
ഉത്തര്‍പ്രദേശില്‍നിന്ന് ഗംഗാനദിയിലൂടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ തടയാന്‍ റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ വല സ്ഥാപിച്ചു ബിഹാര്‍. ഇതുവരെ 71 മൃതദേഹങ്ങള്‍ നദിയില്‍ നിന്നും എടുത്ത് സംസ്കരിച്ചതായാണ് ബിഹാര്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ മൃതദേഹങ്ങള്‍ വരാന്‍ സാദ്ധ്യതയുള്ളതിനാലാണ് നദിയില്‍ വല കെട്ടിയതെന്ന് ബിഹാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.പിയിലെ ഗാസിപൂരില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ ഒഴുക്കി വിടുന്നതെന്നാണ് ബിഹാറിന്‍റെ ആരോപണം. എന്നാല്‍ ഇത് യു.പി അംഗീകരിച്ചിട്ടില്ല. …
Read More »ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്നുവരെ നീട്ടി; സംസ്ഥാനത്ത് എത്തുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി….
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 1 വരെ നീട്ടി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കി. സംസ്ഥാനത്ത് എത്തുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ കോവിഡ് അതിതീവ്രവ്യാപനമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് മാത്രമെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നുള്ളു. എന്നാല്‍ ഇനി എല്ലാ സംസ്ഥാനത്തുനിന്നുള്ളവര്‍ക്കും ഇത് ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു. രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതല്‍ പേര്‍ക്ക് …
Read More »കോവിഡ് രണ്ടാം തരംഗം ചെറുപ്പക്കാരെ കൂടുതല്‍ ബാധിക്കുന്നത് എന്തുകൊണ്ട്? വിശദീകരണവുമായി ഐസിഎംആര്‍ മേധാവി…
കോവിഡ് -19 പാന്‍ഡെമിക്കിന്റെ രണ്ടാം തരംഗം ചെറുപ്പക്കാരെയാണ് കൂടുതലായും ബാധിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മേധാവി പറയുന്നതനുസരിച്ച് , രണ്ട് കാരണങ്ങള്‍ കൊണ്ടാണ് രാജ്യത്തുടനീളം കോവിഡ് കേസുകളില്‍ ഈ പ്രതിഭാസം സംഭവിക്കുന്നത്. ‘ചെറുപ്പക്കാര്‍ കുറച്ചുകൂടി മറ്റുള്ളവരുമായി ഇടപഴകുന്നതായി കാണുന്നുണ്ട്, കാരണം അവര്‍ പുറത്തുപോയി തിരികെ വരുമ്ബോള്‍ രോഗ ബാധിതരാകാന്‍ സാധ്യത കൂടുതലാണ്. കോവിഡിന്റെ പുതിയ വകഭേദം അവരെ പെട്ടെന്ന് ബാധിച്ചേക്കാം,’ ഐസിഎംആര്‍ ചീഫ് ഡോ. ബല്‍റാം ഭാര്‍ഗവ …
Read More »ഇനി ക്രിസ്റ്റിയാനൊയ്ക്കൊപ്പം കളിക്കണമെന്ന് ബ്രസീലിയൻ സൂപ്പർ സ്ട്രൈക്കർ നെയ്മര്‍…
പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ‘ഫുട്ബോള്‍ ലോകത്തെ നിലവിലെ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, എംബാപ്പെ, ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം കളിച്ചു. ഇനി റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കണമെന്നാണ് ആഗ്രഹം’. നെയ്മര്‍ പറഞ്ഞു. റൊണാള്‍ഡോ പിഎസ്ജിയിലേക്ക് എത്തുമോ എന്നതാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചകള്‍. അതേസമയം പിഎസ്ജിയുമായി നെയ്മര്‍ 2025 വരെ കരാര്‍ നീട്ടിയിരുന്നു. നിലവില്‍ ഇറ്റാലിയന്‍ സീരി എ ക്ലബായ …
Read More »കൊല്ലം സ്വദേശിനിയെ തുടര്‍ ചികിത്സക്ക് നാട്ടിലയച്ചു…
രക്തസമ്മര്‍ദം ഉയര്‍ന്ന് ഫര്‍വാനിയ ഹോസ്പിറ്റലില്‍ എമര്‍ജന്‍സി ഐ.സി.യുവില്‍ രണ്ടുമാസമായി ചികിത്സയിലായിരുന്ന മലയാളി സ്ത്രീ തുടര്‍ ചികിത്സക്കായി നാടണഞ്ഞു. കൊല്ലം പുനലൂര്‍ സ്വദേശിനി വിജയ റാണിയാണ് കെ.എല്‍ കുവൈത്ത്, ഐ.സി.എഫ് കുവൈത്ത് എന്നിവയുടെ സഹായത്തോടെ നാടണഞ്ഞത്. ഇവരുടെ തുടര്‍ ചികിത്സക്കായി കെ.എല്‍ കുവൈത്ത് ധനസഹായവും നല്കി ഐ.സി.എഫ് സെക്രട്ടറി സമീര്‍, ഷാനവാസ്, ബഷീര്‍ ഇടമണ്‍, സിറാജ് കടയ്ക്കല്‍, നിസാം കടയ്ക്കല്‍ തുടങ്ങിയവര്‍ക്കും ഇന്ത്യന്‍ എംബസി അധികൃതര്‍ക്കും ഐ.സി.എഫ്, കെ.എല്‍ കുവൈത്ത് …
Read More »ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമായി തന്നെ തുടരും…
പണമില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമായി തുടരുമെന്ന് അറിയിച്ചു . നിയമം പരിഷ്‌കരിച്ച് സിവില്‍ കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും. പിഴ പണമായി ഈടാക്കി ജയില്‍ശിക്ഷ ഒഴിവാക്കാനായിരുന്നു നിയമത്തില്‍ ഭേദഗതികൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നത്. നിലവിലുള്ള ചട്ടം തുടരണമെന്ന് നിരവധി കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതു പരിഗണിച്ചാണ് നിയമഭേഗതി സര്‍ക്കാര്‍ വേണ്ടെന്നു വെയ്ക്കുന്നത്. സിവില്‍ കേസില്‍ ഉള്‍പ്പെടുത്തിയാല്‍ ഗൗരവം നഷ്ടപ്പെടുമെന്നും ചെക്കുമായി ബന്ധപ്പെട്ട സാമ്ബത്തിക പ്രതിബദ്ധത നഷ്ടപ്പെടുമെന്നുമാണ് വിലയിരുത്തല്‍. കോവിഡ് വ്യാപനത്തിന്റെ …
Read More »സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത: ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇതേതുടർന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115 mm വരെയുള്ള മഴയാണ് പ്രതീക്ഷിക്കേണ്ടത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ …
Read More »ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കര്‍ണാടക; മലയാളികളടക്കം ആശങ്കയില്‍…
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കര്‍ണാടക. 5,92,182 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കര്‍ണാടകയില്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 39,998 കൊവിഡ് കേസുകളാണ്. 29.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 517 പേര്‍ കഴിഞ്ഞ ദിവസം മാത്രം മരണപ്പെട്ടു. അതേസമയം, മലയാളികള്‍ ഏറെയുള്ള ബംഗളുരുവില്‍ രോഗബാധ രൂക്ഷമായി തുടരുന്നത്ര ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 5,46,129 കേസുകളാണ് നിലവിലുള്ളത്. ഇതിനിടെ വാക്‌സിനുകളുടെ ദൗര്‍ലഭ്യതയെ തുടര്‍ന്ന് 18 …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY