Breaking News

സ്വവർഗാനുരാഗിയുടെ പരാതി; ജഡ്ജി സുഹൃത്തായ യുവതിയുടെ മൊഴി രേഖപ്പെടുത്തി

കൊല്ലം: സ്വവർഗാനുരാഗിയായ യുവതി നൽകിയ ഹർജിയിൽ വീട്ടുതടങ്കലിൽ ആണെന്ന് ആരോപിക്കപ്പെട്ട യുവതിയുടെ മൊഴി കൊല്ലം കുടുംബ കോടതി ജഡ്ജി അജികുമാർ രേഖപ്പെടുത്തി. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് മൊഴി രേഖപ്പെടുത്തിയത്.

പരസ്പരം ഇഷ്ടപ്പെട്ട് ജീവിതപങ്കാളിയാക്കാൻ ആഗ്രഹിക്കുന്ന യുവതിയെ വീട്ടുകാർ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് കൊല്ലം സ്വദേശിനിയായ യുവതിയാണ് കോടതിയിൽ ഹർജി നൽകിയത്. തടങ്കലിൽ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.

കേസ് 17ന് വീണ്ടും പരിഗണിക്കും. യുവതിയുടെ ആഗ്രഹം എന്താണെന്നും വീട്ട് തടങ്കലിലാണോയെന്നും ചോദിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …